വൻകൂവർ വെസ്റ്റ് എൻഡിലെ ബാങ്ക് കൊലയുമായി ബന്ധപ്പെട്ട് ആൽബർട്ട സ്വദേശിയെ അറസ്റ്റ് ചെയ്തതായി വൻകൂവർ പൊലീസ് ഡിപ്പാർട്ട്മെൻ്റ് (VPD) അറിയിച്ചു. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഒക്ടോബർ 30-ന് ഉച്ചകഴിഞ്ഞ് 3:30-ഓടെ, റോബ്സൺ സ്ട്രീറ്റിലുള്ള (ബ്യൂട്ട് സ്ട്രീറ്റിന് സമീപം) ബാങ്ക് ആണ് കൊള്ളയടിക്കപ്പെട്ടത്.
പ്രതി ബാങ്കിനുള്ളിൽ പ്രവേശിച്ച് ജീവനക്കാരനോട് പണം ആവശ്യപ്പെട്ടതായും, തുടർന്ന് അവിടെ നിന്ന് രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ, 10 മിനിറ്റിനുള്ളിൽ തന്നെ ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു.







