കാനഡയിലാദ്യമായി ഒപ്‌റ്റോമെട്രിസ്റ്റുകൾക്ക് ചെറിയ ശസ്ത്രക്രിയകളും ലേസർ ചികിത്സകളും നടത്താൻ അനുമതി നൽകി ആൽബർട്ട സർക്കാർ. നവംബർ 1 മുതൽ, പ്രവിശ്യയിലെ യോഗ്യരായ ഒപ്‌റ്റോമെട്രിസ്റ്റുകൾക്ക് (optometrists) ചർമ്മത്തിലെ അപകടകരമല്ലാത്ത മുഴകൾ നീക്കം ചെയ്യൽ, കൺപോളകളിലുണ്ടാകുന്ന കുരുക്കൾക്കുള്ള (styes) ചികിത്സ, ചില പ്രത്യേക ലേസർ ചികിത്സകൾ എന്നിവ അവരുടെ ക്ലിനിക്കുകളിൽ തന്നെ നടത്താൻ സാധിക്കും.
ഈ മാറ്റത്തിലൂടെ, പ്രത്യേക പരിശീലനം ലഭിച്ച ഒപ്‌റ്റോമെട്രിസ്റ്റുകൾക്ക് കമ്മ്യൂണിറ്റി ക്ലിനിക്കുകളിൽ വെച്ച് തന്നെ നേരിട്ട് ചികിത്സ നൽകാൻ സാധിക്കും, പ്രൈമറി ആൻഡ് പ്രിവൻ്റീവ് ഹെൽത്ത് സർവീസസ് മന്ത്രി ജസ്റ്റിൻ റൈറ്റ് പറഞ്ഞു. ആൽബർട്ട നിവാസികൾക്ക് ആവശ്യമായ ചികിത്സ കൃത്യസമയത്ത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി സ്വീകരിക്കുന്നത്. കൂടാതെ ആരോഗ്യപരിപാലന സംവിധാനം രോഗികൾക്ക് കൂടുതൽ പ്രയോജനകരമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നതായും മന്ത്രി അറിയിച്ചു.







