newsroom@amcainnews.com

ഇടക്കാല തിരഞ്ഞെടുപ്പ്: പ്രചാരണ റാലികള്‍ റദ്ദാക്കി ട്രംപ്

യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അയോവയിലും കാൻസസിലും നടത്താനിരുന്ന പ്രചാരണ റാലികള്‍ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് റദ്ദാക്കി. ശനിയാഴ്ച കാൻസസിലും ഞായറാഴ്ച അയോവയിലും നടത്താനിരുന്ന റാലികളാണ് റദ്ദാക്കിയത്. പകരം വിവിധ സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥികള്‍ക്കായി ടെലിഫോണ്‍ വഴി പ്രചാരണ പരിപാടികളില്‍ ട്രംപ് പങ്കെടുക്കുമെന്ന് റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി അറിയിച്ചു.

കാൻസസിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ റോജര്‍ മാര്‍ഷല്‍ മികച്ച നിലയിലാണെന്നും അതിനാല്‍ നേരിട്ടുള്ള റാലിക്ക് പകരം ഫോണിലൂടെ അദ്ദേഹത്തിന് വേണ്ടി പ്രചാരണം നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. ട്രംപിന്‍റെ രാഷ്ട്രീയ സംഘടനയായ മാഗാഐഎന്‍സി 15ലധികം സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികള്‍ക്കായി ടെലി-റാലികള്‍ സംഘടിപ്പിക്കുമെന്നും അറിയിച്ചു. നവംബര്‍ മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ അധികാര ശക്തി നിര്‍ണയിക്കുന്ന നിര്‍ണായക മത്സരങ്ങളാണ് നടക്കുന്നത്.

അതിനിടെ, അലാസ്‌കയിലെ ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർത്ഥി മേരി പെല്‍റ്റോളയെ ബന്ധപ്പെടുത്തിയുള്ള പ്രചാരണ വിവാദവും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഡാന്‍ സള്ളിവന്‍റെ പേരിനോട് സാമ്യമുള്ള പേരുള്ള മറ്റൊരു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ച് റിപ്പബ്ലിക്കന്‍ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ പെല്‍റ്റോളയുടെ പ്രചാരണ സംഘത്തിലെ ചിലര്‍ ശ്രമിച്ചതായി പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.

You might also like
Kidnapping gang active in Pathanamthitta: Girls escape thanks to homemaker's timely intervention; one held

പത്തനംതിട്ടയിൽ തട്ടിക്കൊണ്ടുപോകൽ സംഘം സജീവം: വീട്ടമ്മയുടെ സമയോചിത ഇടപെടലിൽ പെൺകുട്ടികൾ രക്ഷപ്പെട്ടു; ഒരാൾ പിടിയിൽ

യുഎസില്‍ പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് റെക്കോർഡിലേക്ക്

സ്പെയിൻ ട്രെയിൻ അപകടത്തിൽ 6 കാനഡക്കാർക്ക് പരുക്ക്, ഒരാളെ കാണാതായി: മരണം 68

കാനഡയിൽ നിന്ന് യുഎസിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ വൻ വർധന: റിപ്പോർട്ട്

വർണവിസ്മയം തീർക്കാൻ ലീഗ് സിറ്റി മലയാളി സമാജം: ‘വിന്‍റർ ബെൽസ് 2026’ ഡിസംബർ 26-ന്

David Eby steps down as BC NDP leader after snap election defeat

പെട്ടെന്ന് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ബിസി എന്‌ഡിപി നേതാവ് ഡേവിഡ് എബി രാജി വെച്ചു

Top Picks for You
Top Picks for You