newsroom@amcainnews.com

കാനഡയിൽ നിന്ന് യുഎസിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ വൻ വർധന: റിപ്പോർട്ട്

കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയതായി നാഷണൽ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള യു.എസ് കുടിയേറ്റ നിരക്കിൽ ഇടിവുണ്ടായപ്പോഴും കാനഡയിൽ നിന്നുള്ള കുടിയേറ്റത്തിൽ 142 ശതതമാനത്തിന്‍റെ വൻ കുതിപ്പാണ് ഉണ്ടായത്. ഏകദേശം 120,640-ഓളം കനേഡിയൻ പൗരന്മാർ അമേരിക്കയിലേക്ക് താമസം മാറ്റിയതായി ‘ബിൽഡ് കാനഡ’ എന്ന സന്നദ്ധ സംഘടന റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ കുടിയേറ്റ പ്രവണത കാനഡയുടെ സാമ്പത്തിക വളർച്ചയെയും തൊഴിൽ വിപണിയെയും പ്രതികൂലമായി ബാധിക്കുന്ന ‘ബ്രെയിൻ ഡ്രെയിൻ’ പ്രതിസന്ധിയാണ് രാജ്യത്ത് രൂപപ്പെട്ടിരിക്കുന്നതെന്ന് സാമ്പത്തിക നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

ഉയർന്ന നികുതി നിരക്കുകൾ, പരിമിതമായ വേതന വളർച്ച, രൂക്ഷമായ ഭവന പ്രതിസന്ധി, വർധിച്ചു വരുന്ന ജീവിതച്ചെലവ് എന്നിവയാണ് പ്രൊഫഷണലുകളും സ്കിൽഡ് വർക്കേഴ്സുമായ വ്യക്തികളെ അമേരിക്കയിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ. അമേരിക്കയിലെ മികച്ച തൊഴിൽ അവസരങ്ങളും ഉയർന്ന ശമ്പളവും ഈ ഒഴുക്കിൻ്റെ വേഗം വർധിപ്പിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. കാനഡയിലെ നിലവിലെ സാമ്പത്തിക നയങ്ങളും ജീവിതസാഹചര്യങ്ങളും മാറ്റമില്ലാതെ തുടർന്നാൽ വരും വർഷങ്ങളിലും ഈ കുടിയേറ്റ പ്രവണത ശക്തമായി തുടരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

You might also like
Mamdani’s DSA ally Chi Ossé has worst attendance of any NYC Council member

മമ്ദാനിയുടെ ‘ഡിഎസ്എ’ സഖ്യകക്ഷി ചി ഒസേയ്ക്ക് ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗങ്ങളിൽ വച്ച് ഏറ്റവും കുറഞ്ഞ ഹാജർ നില

David Eby steps down as BC NDP leader after snap election defeat

പെട്ടെന്ന് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ബിസി എന്‌ഡിപി നേതാവ് ഡേവിഡ് എബി രാജി വെച്ചു

Carney’s pipeline push is unlikely to bring back Canada’s oil jobs boom

പൈപ്പ്‌ലൈനിനായുള്ള കാർണിയുടെ ശ്രമങ്ങൾ കാനഡയിലെ പഴയ എണ്ണ തൊഴിൽ തരംഗത്തെ തിരികെ കൊണ്ടുവരാൻ സാധ്യതയില്ല

വർണവിസ്മയം തീർക്കാൻ ലീഗ് സിറ്റി മലയാളി സമാജം: ‘വിന്‍റർ ബെൽസ് 2026’ ഡിസംബർ 26-ന്

Netanyahu's special invite to PM Modi: Indian Flydubai pilot whose courage won hearts to join Israel's I-Day celebrations

പിഎം മോദിക്ക് നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം; ജനഹൃദയങ്ങൾ കവർന്ന ധീരനായ ഇന്ത്യൻ ഫ്ലൈദുബായ് പൈലറ്റ് ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കാളിയാകും

കാലാവസ്ഥാ മുന്നറിയിപ്പ്: വടക്കൻ മാനിറ്റോബയിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത

Top Picks for You
Top Picks for You