newsroom@amcainnews.com

തിരഞ്ഞെടുപ്പ് തട്ടിപ്പ്: വിവരം നൽകുന്നവർക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ച് ട്രംപ്

യുഎസില്‍ തിരഞ്ഞെടുപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ (ഏകദേശം 8.8 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ച് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ട്രംപിന്‍റെ വമ്പന്‍ പ്രഖ്യാപനം. കഴിഞ്ഞുപോയ തിരഞ്ഞെടുപ്പുകളിലോ വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിലോ തട്ടിപ്പ് നടന്നതായി വിവരം നല്‍കുന്നവര്‍ക്ക് ഇവർ നൽകുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പിടിയിലാവുന്നവരുടെ കുറ്റം തെളിയിക്കപ്പെട്ടാല്‍ പാരിതോഷികം നല്‍കുമെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്.

നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ഇരുസഭകളിലെയും നിയന്ത്രണം നിലനിര്‍ത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശ്രമിക്കുന്നതിനിടെയാണ് പ്രഖ്യാപനം. വിവിധ അഭിപ്രായ സര്‍വേകളില്‍ ഡെമോക്രാറ്റുകള്‍ മുന്നിലെത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ ട്രംപിന്‍റെ നയപരിപാടികള്‍ക്ക് തടസം നേരിടാനും ഭരണകൂടത്തിനെതിരെ അന്വേഷണങ്ങള്‍ ആരംഭിക്കാനും സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് സംശയങ്ങള്‍ ഉന്നയിക്കുന്ന ട്രംപിന്‍റെ പുതിയ നീക്കം രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്.

2020ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചിരുന്നുവെന്ന അവകാശവാദം ഉള്‍പ്പെടെ, തിരഞ്ഞെടുപ്പുകളില്‍ ക്രമക്കേടുകള്‍ നടന്നതായി ട്രംപ് പലതവണ ആരോപിച്ചിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് തട്ടിപ്പ് അപൂര്‍വമാണെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് അമേരിക്കന്‍ പൗരന്മാരല്ലാത്തവര്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വളരെ വിരളമാണെന്നും ഫെഡറല്‍ തിരഞ്ഞെടുപ്പുകളില്‍ അത്തരം വോട്ടിങ് നിയമവിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ ആവശ്യമാണ് എന്ന സാഹചര്യത്തിലാണ് പുതിയ പാരിതോഷിക പ്രഖ്യാപനം.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപ് നടത്തിയ സാമ്പത്തിക വാഗ്ദാനങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ പ്രഖ്യാപനവും വിലയിരുത്തപ്പെടുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഇരുസഭകളിലും നിയന്ത്രണം നിലനിര്‍ത്തിയാല്‍ പ്രായപൂര്‍ത്തിയായ ഓരോ അമേരിക്കന്‍ പൗരനും 5,000 ഡോളര്‍ വീതം നല്‍കാമെന്ന വാഗ്ദാനവും ട്രംപ് മുന്നോട്ടുവച്ചിരുന്നു. ഇതിനായി ഒരു ട്രില്യണ്‍ ഡോളറിലധികം ചെലവ് വരാമെന്നും പദ്ധതി നടപ്പാക്കാന്‍ കോണ്‍ഗ്രസിന്‍റെ അംഗീകാരം ആവശ്യമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നോര്‍ത്ത് കരോലിനയിലെ സൈനിക താവളത്തിലെ മലിനജലം മൂലം രോഗബാധിതരായ സൈനികര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന വിഷയവും റിപ്പബ്ലിക്കന്‍ വിജയവുമായി ട്രംപ് ബന്ധപ്പെടുത്തിയിട്ടുണ്ട്.

You might also like

സൈബര്‍ സുരക്ഷാ ഭീഷണി; ഫെഡറൽ വെബ്സൈറ്റുകൾ ഓഫ്‌ലൈൻ ആക്കി കാനഡ

B.C. Conservatives return to power after 93 years in historic election victory

93 വർഷങ്ങൾക്ക് ശേഷം ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയത്തോടെ ബി.സി. കൺസർവേറ്റീവുകൾ വീണ്ടും അധികാരത്തിലേക്ക്

അമേരിക്കന്‍ എക്സ്പ്രസ് ആഗോള തലത്തില്‍ അഞ്ചു ശതമാനം ജീവനക്കാരെ പിരിച്ചു വിടുന്നു

99% work done on trade deal, tariffs and visa curbs not targeted at India: US Secretary of State Marco Rubio

വ്യാപാര കരാറിന്റെ 99% ജോലിയും പൂർത്തിയായി, താരിഫുകളും വിസ നിയന്ത്രണങ്ങളും ഇന്ത്യയെ ലക്ഷ്യമിട്ടല്ല: യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

Guatemalan man gets 30 years for part in smuggling tragedy that killed 53 people in Texas

ടെക്സസിൽ 53 പേരുടെ മരണത്തിനിടയാക്കിയ മനുഷ്യക്കടത്ത് ദുരന്തത്തിൽ പങ്കാളിത്തം: ഗ്വാട്ടിമാലൻ സ്വദേശിക്ക് 30 വർഷം തടവുശിക്ഷ

Carney’s high popularity, referendum win, and a new right-of-centre party could help Liberals win 10-15 more seats in Alberta in next election, say some politicos

കാർണിയുടെ ജനപ്രീതി, റഫറണ്ടം വിജയം, പുതിയ വലതുപക്ഷ പാർട്ടി: അടുത്ത തിരഞ്ഞെടുപ്പിൽ ആൽബർട്ടയിൽ ലിബറലുകൾക്ക് 10-15 സീറ്റുകൾ വരെ കൂടുതൽ ലഭിച്ചേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകർ

Top Picks for You
Top Picks for You