newsroom@amcainnews.com

ഭീകരാക്രമണ ഭീഷണി; യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം ലാസ് വേഗസിൽ തിരിച്ചിറക്കി

യുഎസില്‍ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് യുവാവ് അറസ്റ്റിൽ. ഭീകരാക്രമണ ഭീഷണിയെ തുടർന്ന് ന്യൂജഴ്സിയിലെ നെവാര്‍ക്കിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ ലാസ് വേഗസ് വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വിമാനത്തില്‍ 150 യാത്രക്കാരുണ്ടായിരുന്നുവെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് സ്ഥിരീകരിച്ചു. സുരക്ഷാ ആശങ്ക പരിഹരിക്കുന്നതിനായി വിമാനം ലാസ് വേഗസിലേക്ക് സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നുവെന്ന് കമ്പനി അറിയിച്ചു. വിമാനം പിന്നീട് ഞായറാഴ്ച രാവിലെയാണ് നെവാര്‍ക്കിലേക്കുള്ള യാത്ര പുനരാരംഭിച്ചത്. വിമാനം പിടിച്ചെടുത്ത് ഇടിച്ചിറക്കുമെന്നു പ്രതി […]

ബ്രസീല്‍ തിരഞ്ഞെടുപ്പ് അഴിമതിയും ക്രമക്കേടും നിറഞ്ഞത്: ലുലയുടെ വിജയത്തിനെതിരെ ട്രംപ്

ബ്രസീലില്‍ ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ വീണ്ടും വിജയിച്ചതിന് പിന്നാലെ രാജ്യത്തെ തിരഞ്ഞെടുപ്പ് അഴിമതിയും ക്രമക്കേടുകള്‍ നിറഞ്ഞതുമാണെന്ന ആരോപണവുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്ത്. തിരഞ്ഞെടുപ്പ് ഫലം ലോകത്തിന് മുന്നില്‍ മോശം പ്രതിച്ഛായയാണ് സൃഷ്ടിച്ചതെന്നും ഫലം സംശയാസ്പദമാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കയില്‍ നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ട്രംപിന്‍റെ പ്രതികരണങ്ങള്‍ ശ്രദ്ധയാകർഷിക്കുന്നു. മുന്‍ ബ്രസീല്‍ പ്രസിഡൻ്റ് ജൈര്‍ ബൊള്‍സൊനാരോയുടെ മകനായ ഫ്ലാവിയോ ബൊള്‍സൊനാരോ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വലതുപക്ഷ […]

തിരഞ്ഞെടുപ്പ് തട്ടിപ്പ്: വിവരം നൽകുന്നവർക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ച് ട്രംപ്

യുഎസില്‍ തിരഞ്ഞെടുപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ (ഏകദേശം 8.8 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ച് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ട്രംപിന്‍റെ വമ്പന്‍ പ്രഖ്യാപനം. കഴിഞ്ഞുപോയ തിരഞ്ഞെടുപ്പുകളിലോ വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിലോ തട്ടിപ്പ് നടന്നതായി വിവരം നല്‍കുന്നവര്‍ക്ക് ഇവർ നൽകുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പിടിയിലാവുന്നവരുടെ കുറ്റം തെളിയിക്കപ്പെട്ടാല്‍ പാരിതോഷികം നല്‍കുമെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ […]

വൈദ്യുതാഘാത സാധ്യത: കാനഡയിൽ ഇലക്ട്രിക് സ്നോ ത്രോവറുകൾ തിരിച്ചുവിളിച്ചു

വൈദ്യുതാഘാതത്തിനുള്ള സാധ്യതയെ തുടർന്ന് ഹോം ഹാർഡ്‌വെയർ (Home Hardware) വഴി വിറ്റഴിച്ച 37,000-ത്തിലധികം ഇലക്ട്രിക് സ്നോ ത്രോവറുകൾ (മഞ്ഞ് നീക്കം ചെയ്യുന്ന യന്ത്രങ്ങൾ) തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. കടുത്ത തണുപ്പുള്ള കാലാവസ്ഥയിൽ സ്നോ ത്രോവറുകളുടെ പവർ കേബിൾ പൊട്ടാൻ സാധ്യതയുണ്ടെന്നും, ഇത് വൈദ്യുതാഘാതത്തിന് കാരണമായേക്കാമെന്നും ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു. ‘ബെഞ്ച്മാർക്ക്’ (Benchmark) ബ്രാൻഡിലുള്ള, 22 ഇഞ്ച് വലിപ്പവും 15 ആംപിയർ ശേഷിയുമുള്ള ഇലക്ട്രിക് സ്നോ ത്രോവറുകളാണ് തിരിച്ചുവിളിക്കുന്നത്. ഇവയുടെ അടിഭാഗത്തിന് പിന്നിൽ YF6022 എന്ന […]

ബലോൻ ദ് ഓർ സ്വന്തമാക്കി ഹാരി കെയ്ൻ; സ്പാനിഷ് താരം അലക്സിയ പ്യുട്ടിയാസ് മികച്ച വനിതാ താരം

ലാമിൻ യമാൽ, കിലിയൻ എംബാപ്പെ എന്നിവരിൽ നിന്നുള്ള ശക്തമായ വെല്ലുവിളികളെ അതിജീവിച്ച് ഹാരി കെയ്ൻ ഫുട്ബോളിലെ ഏറ്റവും അഭിമാനകരമായ, 2025–26 സീസണിലെ മികച്ച പുരുഷ ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി. 2001-ൽ മൈക്കൽ ഓവൻ ബലോൻ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി 25 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഒരു ഇംഗ്ലിഷ് ഫുട്ബോളർ‍ ബലോൻ ദ് ഓർ വിജയിക്കുന്നത്. മികച്ച ക്ലബിനുള്ള പുരസ്കാരം പുരുഷ വിഭാഗത്തിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജി വീണ്ടും സ്വന്തമാക്കിയപ്പോൾ വനിത വിഭാഗത്തിൽ […]

ചരിത്രം കുറിച്ച് എതിഹാദ്: കാൽഗറി-അബുദാബി പുതിയ സർവീസ് ആരംഭിച്ചു

കാനഡയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കും ഇന്ത്യയിലേക്കും പറക്കാൻ ഒരുങ്ങുന്നവർക്കൊരു സന്തോഷവാർത്ത. വെസ്റ്റേൺ കാനഡയിലുള്ളവർക്ക് കണക്റ്റിങ് ഫ്ലൈറ്റുകളെ ആശ്രയിക്കാതെ നേരിട്ട് യു.എ.ഇ.യിലേക്കും, അവിടെനിന്ന് ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കും എളുപ്പത്തിൽ യാത്ര ചെയ്യാൻ അവസരമൊരുക്കുകയാണ് എതിഹാദ് എയർവേസ്. വെസ്റ്റേൺ കാനഡയും യു.എ.ഇ.യും തമ്മിൽ ബന്ധിപ്പിക്കുന്ന ആദ്യത്തെ നേരിട്ടുള്ള വ്യോമപാതയായി കാൽഗറി-അബുദാബി പുതിയ നേരിട്ടുള്ള സർവീസ് ആരംഭിച്ചിരിക്കുകയാണ് എതിഹാദ് എയർവേസ്. കാൽഗറി ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്നും ഒക്ടോബർ 25 ഞായറാഴ്ച അബുദാബിയിലേക്ക് ബിസിനസ്സ്, ഇക്കോണമി ക്ലാസുകളുള്ള അത്യാധുനിക ബോയിങ് 787-9 […]

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 792 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ഒക്ടോബറിലെ ആറാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 792 അപേക്ഷകർക്ക് സ്ഥിര താമസത്തിനായി (permanent residence) അപേക്ഷിക്കാൻ ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ‘പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം’ (Provincial Nominee Program) അപേക്ഷകർക്കായി നടന്ന ഈ നറുക്കെടുപ്പിൽ ഏറ്റവും കുറഞ്ഞ ‘കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം’ (CRS) സ്കോർ 761 ഉള്ളവരെയാണ് പരിഗണിച്ചത്. ഒക്ടോബർ 26-ന് നടന്ന ഈ നറുക്കെടുപ്പ് ഈ വർഷത്തെ 63-ാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പായിരുന്നു. ഈ വർഷം ഇതുവരെ […]

ഒൻ്റാരിയോ മുനിസിപ്പൽ തിരഞ്ഞെടുപ്പ്: ടൊറൻ്റോ മേയറായി ഒലീവിയ ചൗ, മിസ്സിസാഗയിൽ ആൽവിൻ ടെഡ്ജോ

കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറൻ്റോയിലെ വോട്ടർമാർ ഒലീവിയ ചൗവിനെ വീണ്ടും മേയറായി തിരഞ്ഞെടുത്തു. പ്രധാന എതിരാളിയായ ബ്രാഡ് ബ്രാഡ്‌ഫോർഡിനെയും മറ്റ് 50 മേയർ സ്ഥാനാർത്ഥികളെയും പിന്തള്ളി ഒലീവിയ ചൗ മുന്നിലെത്തിയതായി തിങ്കളാഴ്ച നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ അനൗദ്യോഗിക ഫലങ്ങൾ സൂചിപ്പിക്കുന്നു. 98.2% പോളിങ് ബൂത്തുകളിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമായപ്പോൾ, ഒലീവിയ ചൗ 54.1 ശതമാനം വോട്ടുകൾ നേടിയപ്പോൾ പ്രധാന എതിരാളി ബ്രാഡ് ബ്രാഡ്‌ഫോർഡിന് 41.1% വോട്ടുകൾ മാത്രമാണ് സ്വന്തമാക്കാനായത്. മിസ്സിസാഗ മേയർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ, നിലവിലെ […]