പ്രമുഖ സാമ്പത്തിക സേവന കമ്പനിയായ അമേരിക്കന്‍ എക്സ്പ്രസ് ആഗോള ജീവനക്കാരില്‍ അഞ്ചു ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു. ഇതോടെ 3,800 പേര്‍ക്ക് ജോലി നഷ്ടമാകും.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പേയ്മെൻ്റ് മേഖലയിലുണ്ടാക്കുന്ന മാറ്റങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് കമ്പനി വിശദീകരിച്ചു. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും വിവിധ പ്രവര്‍ത്തനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യാനും അമേരിക്കന്‍ എക്സ്പ്രസും മറ്റ് കമ്പനികളെപ്പോലെ എഐ ഉപയോഗിക്കുന്നുണ്ടെന്ന് ചീഫ് എക്സിക്യൂട്ടീവ് സ്റ്റീഫന്‍ സ്ക്വെറി പറഞ്ഞു.
2025 അവസാനത്തോടെ അമേരിക്കന്‍ എക്സ്പ്രസില്‍ ഏകദേശം 76,800 ജീവനക്കാരുണ്ടായിരുന്നു. പുനഃസംഘടനയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.







