newsroom@amcainnews.com

കേരളോത്സവ മൈതാനത്ത് കാറിന്റെ അഭ്യാസപ്രകടനം; ഉടമയ്ക്ക് കിട്ടി 57,212 രൂപയുടെ എട്ടിന്റെ പണി

Car stunts on the Keralotsavam ground; owner gets hit with a heavy fine of ₹57,212

മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ കുരുക്കുന്നപുരം ഗ്രൗണ്ടിൽ അനുമതിയില്ലാതെ കാർ കയറ്റി അഭ്യാസം കാണിച്ച വാഹന ഉടമയ്ക്ക് പഞ്ചായത്ത് 57,212 രൂപ പിഴ ചുമത്തി. ഈ വർഷത്തെ കേരളോത്സവ മത്സരങ്ങൾ നടത്തുന്നതിനായി പഞ്ചായത്ത് സജ്ജീകരിച്ച മൈതാനത്താണ് ഉടമ കാറുമായി പ്രകടനം നടത്തിയത്. ഇതിനെത്തുടർന്ന് ഗ്രൗണ്ടിന് കേടുപാടുകൾ സംഭവിക്കുകയും ഉപയോഗശൂന്യമാവുകയും ചെയ്തതിനെ തുടർന്നാണ് പഞ്ചായത്ത് ശക്തമായ നടപടിയുമായി രംഗത്തെത്തിയത്.

മൈതാനം പൂർവസ്ഥിതിയിലാക്കാൻ 47,212 രൂപ ചെലവ് വരുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയറുടെ റിപ്പോർട്ടിൽ പറയുന്നു. ഇതിനോടൊപ്പം 10,000 രൂപ പിഴയും ചേർത്താണ് മൊത്തം 57,212 രൂപ അടയ്ക്കാൻ നിർദേശിച്ചിരിക്കുന്നത്. നോട്ടീസ് ലഭിച്ച് 7 ദിവസത്തിനകം തുക പഞ്ചായത്തിൽ അടച്ചില്ലെങ്കിൽ നിയമനടപടികൾക്കായി കേസ് പോലീസിന് കൈമാറുമെന്ന് പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

You might also like
Kenya's Langat retains men's title, Canada's Davies has historic debut at Toronto Waterfront Marathon

ടൊറന്റോ വാട്ടർഫ്രണ്ട് മാരത്തണിൽ കെനിയയുടെ ലങ്കാറ്റ് പുരുഷവിഭാഗം കിരീടം നിലനിർത്തി, ചരിത്രപരമായ അരങ്ങേറ്റവുമായി കാനഡയുടെ ഡേവീസ്

City crews repairing water main break in North York, roads closed

നൊർത്ത് യോർക്കിൽ ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് സിറ്റി ജീവനക്കാർ അറ്റകുറ്റപ്പണികൾ നടത്തുന്നു, റോഡുകൾ അടച്ചു

Emergency construction started on the Vadakkencherry flyover due to loss of strength; the Palakkad-Thrissur three-lane highway has been completely closed

വടക്കഞ്ചേരി മേൽപ്പാലത്തിൽ ബലക്ഷയത്തെ തുടർന്ന് അടിയന്തര നിർമ്മാണം ആരംഭിച്ചു; പാലക്കാട്-തൃശൂർ മൂന്നുവരിപ്പാത പൂർണ്ണമായി അടച്ചു

അമേരിക്കയില്‍ ഇന്ത്യന്‍ വംശജയായ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

ട്രംപിനെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണി; കാൻസസില്‍ യുവാവ് അറസ്റ്റില്‍

Barcode scanning is now history: Just drop the clothes in the box and the bill is ready in a second

ബാർകോഡ് സ്കാനിംഗ് ഇനി പഴങ്കഥ: വസ്ത്രങ്ങൾ ബോക്സിലിട്ടാൽ ഒരു സെക്കൻഡിൽ ബില്ല് റെഡി!

Top Picks for You
Top Picks for You