newsroom@amcainnews.com

ട്രംപിനെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണി; കാൻസസില്‍ യുവാവ് അറസ്റ്റില്‍

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ വെടിവെച്ചു കൊല്ലുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. കാൻസസ് സ്വദേശി ജേഡന്‍ റീഡ് (24) ആണ് പിടിയിലായത്. തിങ്കളാഴ്ച കാൻസസ് സംസ്ഥാനത്ത് ട്രംപ് പങ്കെടുക്കുന്ന പരിപാടിയിൽ വെടിവെച്ച് കൊല്ലുമെന്നായിരുന്നു ഭീഷണി. തുടർന്ന് നടന്ന അന്വേഷണത്തിൽ കാൻസസിലെ ക്ലിയര്‍വാട്ടറില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു.

ട്രംപിന്‍റെ കാൻസസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വാര്‍ത്താ മാധ്യമമായ കെഎകെഇ ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ കമൻ്റായിട്ടാണ് റീഡ് ഭീഷണി സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തതെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു. റിപ്പബ്ലിക്കന്‍ സെനറ്റര്‍ റോജര്‍ മാര്‍ഷലിനു വേണ്ടി പാര്‍ക്ക് സിറ്റിയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിലാണ് ട്രംപ് തിങ്കളാഴ്ച പ്രസംഗിച്ചത്. ട്രംപിനെ വെടിവെക്കണമെന്ന തരത്തിലുള്ള സന്ദേശങ്ങളും തോക്കുകളും വെടിയുണ്ടകളും സംബന്ധിച്ച പരാമര്‍ശങ്ങളും റീഡ് നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോർട്ട് ചെയ്തു. റാലി നടക്കുന്ന സ്ഥലത്തെക്കുറിച്ചും പ്രസംഗം നടക്കുന്ന കെട്ടിടത്തിന്‍റെ മേല്‍ക്കൂരകളെക്കുറിച്ചും തനിക്ക് അറിവുണ്ടെന്ന സൂചന നല്‍കുന്ന സന്ദേശവും ഇയാള്‍ പോസ്റ്റ് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. യുഎസ് സീക്രട്ട് സര്‍വീസ്, യുഎസ് മാര്‍ഷല്‍സ് സര്‍വീസ്, കന്‍സസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, കന്‍സസ് ഹൈവേ പട്രോള്‍, വിചിറ്റ പൊലീസ് വകുപ്പ് എന്നിവ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

You might also like
4th person arrested as protests continue against bike lane removal in Toronto

ടൊറോന്റോയിൽ സൈക്കിൾ പാതകൾ നീക്കം ചെയ്യുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾക്കിടയിൽ നാലാമത്തെ ആൾ അറസ്റ്റിൽ

Kenya's Langat retains men's title, Canada's Davies has historic debut at Toronto Waterfront Marathon

ടൊറന്റോ വാട്ടർഫ്രണ്ട് മാരത്തണിൽ കെനിയയുടെ ലങ്കാറ്റ് പുരുഷവിഭാഗം കിരീടം നിലനിർത്തി, ചരിത്രപരമായ അരങ്ങേറ്റവുമായി കാനഡയുടെ ഡേവീസ്

'Hardly surprising' many Alberta business leaders staying mum on separation: expert

വേർപിരിയലിൽ അൽബെർട്ടയിലെ ബിസിനസ് നേതാക്കൾ മൗനം പാലിക്കുന്നതിൽ അത്ഭുതമില്ല: വിദഗ്ദ്ധൻ

ജർമ്മനിയിൽ അപ്പാർട്മെൻ്റിൽ തീപിടിത്തം: മൂന്ന് മലയാളികൾ മരിച്ചു; അഞ്ചുപേർക്ക് പരുക്ക്

Warriors' Jimmy Butler Rehabs ACL Injury, Eyes February Return

എസിഎൽ (ACL) പരിക്കിൽ നിന്ന് മുക്തി നേടി ജിമ്മി ബട്ട്ലർ; ഫെബ്രുവരിയിൽ മടങ്ങിവരാൻ തയ്യാറെടുത്ത് വാരിയേഴ്സ്

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,500 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Top Picks for You
Top Picks for You