newsroom@amcainnews.com

ലാൻഡിങ് ഗിയർ തകരാർ; ടെക്സസിൽ വ്യോമസേന പരിശീലന വിമാനം തകർന്നു, പൈലറ്റുമാർ രക്ഷപ്പെട്ടു

സാങ്കേതിക തകരാറിനെ തുടർന്ന് ടെക്സസിലുള്ള സെഗ്വിൻ നഗരത്തിന് സമീപം യുഎസ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടു. ജോയിൻ്റ് ബേസ് സാൻ ആന്‍റണിയോയിലെ 12-ാം ഫ്ലയിങ് ട്രെയിനിങ് വിങിൽപ്പെട്ട ‘T-6A ടെക്സാൻ II’ (T-6A Texan II) വിമാനമാണ് അപകടത്തിൽപ്പെട്ടത്. അമേരിക്കൻ വ്യോമസേനയിലെയും നാവികസേനയിലെയും പൈലറ്റുമാർക്ക് പ്രാഥമിക വിമാന പരിശീലനം നൽകുന്നതിനായി ഉപയോഗിക്കുന്ന രണ്ട് സീറ്റുകളുള്ള സിംഗിൾ എഞ്ചിൻ വിമാനമാണ് T-6A ടെക്സാൻ II. അപകടത്തിന്‍റെ കാരണം കണ്ടെത്തുന്നതിനായി വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. […]

യുഎസിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ വരവിൽ തുടർച്ചയായ മൂന്നാം വർഷവും വൻ ഇടിവ്

ഉന്നത വിദ്യാഭ്യാസത്തിനായി യുഎസിലേക്ക് എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെയും അവരുടെ ആശ്രിതരുടെയും എണ്ണത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. യുഎസ് കൊമേഴ്സ് വകുപ്പിന്‍റെ ഇന്‍റർനാഷണൽ ട്രേഡ് അഡ്മിനിസ്ട്രേഷന്‍റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഓഗസ്റ്റിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഇന്ത്യൻ വിദ്യാർത്ഥികളുടെ വരവിൽ 39 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ശരത്കാല സെമസ്റ്ററിന് മുന്നോടിയായി സാധാരണയായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾ എത്തുന്ന ഓഗസ്റ്റിൽ, ഇത്തരത്തിലുള്ള ഇടിവ് തുടർച്ചയായ മൂന്നാം വർഷമാണ് സംഭവിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നാൽപ്പതിനായിരത്തിലധികം പേർ എത്തിയ സ്ഥാനത്ത് […]

അമേരിക്കന്‍ എക്സ്പ്രസ് ആഗോള തലത്തില്‍ അഞ്ചു ശതമാനം ജീവനക്കാരെ പിരിച്ചു വിടുന്നു

പ്രമുഖ സാമ്പത്തിക സേവന കമ്പനിയായ അമേരിക്കന്‍ എക്സ്പ്രസ് ആഗോള ജീവനക്കാരില്‍ അഞ്ചു ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു. ഇതോടെ 3,800 പേര്‍ക്ക് ജോലി നഷ്ടമാകും.ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) പേയ്‌മെൻ്റ് മേഖലയിലുണ്ടാക്കുന്ന മാറ്റങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് കമ്പനി വിശദീകരിച്ചു. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും വിവിധ പ്രവര്‍ത്തനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യാനും അമേരിക്കന്‍ എക്സ്പ്രസും മറ്റ് കമ്പനികളെപ്പോലെ എഐ ഉപയോഗിക്കുന്നുണ്ടെന്ന് ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീഫന്‍ സ്‌ക്വെറി പറഞ്ഞു. 2025 അവസാനത്തോടെ അമേരിക്കന്‍ എക്സ്പ്രസില്‍ ഏകദേശം 76,800 ജീവനക്കാരുണ്ടായിരുന്നു. പുനഃസംഘടനയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കമ്പനി […]

യുഎസില്‍ പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് റെക്കോർഡിലേക്ക്

യുഎസില്‍ വിവിധ തരത്തിലുള്ള പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം 2010 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍. ഓഗസ്റ്റ് അവസാനവാരം മുതൽ ഇൻഫ്ലുവൻസ പരിശോധനാഫലങ്ങള്‍ പോസിറ്റീവാകുന്നതും അത്യാഹിത വിഭാഗങ്ങളിലെത്തുന്നവരുടെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണവും വര്‍ധിച്ചതായി യുഎസ് സെന്‍റർ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അറിയിച്ചു. ആറുമാസം പ്രായം മുതല്‍ എല്ലാവരും വര്‍ഷംതോറുമുള്ള ഇൻഫ്ലുവൻസ വാക്‌സിന്‍ സ്വീകരിക്കണമെന്ന് സിഡിസി നിര്‍ദേശിച്ചു. 65 വയസിന് മുകളിലുള്ളവര്‍ക്ക് ഉയര്‍ന്ന ഡോസ് വാക്‌സിന്‍ ലഭ്യമാണ്. 65 വയസിന് മുകളിലുള്ളവരിലാണ് […]

റോജേഴ്സ് ഉപയോക്താക്കൾ ശ്രദ്ധിക്കുക: ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബിൽ അടച്ചാൽ 1.6% പ്രോസസ്സിങ് ഫീസ്

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബിൽ അടയ്ക്കുന്ന ഉപയോക്താക്കളിൽ നിന്നും അടുത്ത വർഷം മുതൽ 1.6% പ്രോസസ്സിങ് ഫീസ് ഈടാക്കുമെന്ന് കനേഡിയൻ ടെലികോം ഭീമന്മാരായ റോജേഴ്സ് അറിയിച്ചു. ഓട്ടോ-പേ (Auto-pay) സംവിധാനം വഴിയുള്ള അടവുകൾക്കും ഒറ്റത്തവണ നടത്തുന്ന അടവുകൾക്കും ഈ അധിക നിരക്ക് ബാധകമായിരിക്കും. ഈ മാറ്റങ്ങൾ 2027 ജനുവരി 17 മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ ക്യുബെക്കിൽ (Quebec) ഇത് ബാധകമായിരിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. ക്രെഡിറ്റ് കാർഡ് കമ്പനികൾ തങ്ങളിൽ നിന്ന് ഈടാക്കുന്ന ഫീസിനെ തുടർന്നാണ് ഇത്തരമൊരു […]

തിരിച്ചറിയൽ കാർഡുകൾ പുതിയ രൂപത്തിൽ: ഡിജിറ്റൽ ഐഡികൾ അവതരിപ്പിക്കാൻ ഒൻ്റാരിയോ

ആൽബർട്ട, ക്യുബെക്, ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയുടെ പാത പിന്തുടർന്ന് ഡിജിറ്റൽ തിരിച്ചറിയൽ കാർഡുകൾ (digital credentials) അവതരിപ്പിക്കാൻ ഒരുങ്ങി ഒൻ്റാരിയോ സർക്കാർ. സർക്കാർ സേവനങ്ങൾ കൂടുതൽ ആധുനികവൽക്കരിക്കുന്നതിന്‍റെ ഭാഗമായി ‘ഒൻ്റാരിയോ ഫോട്ടോ കാർഡ്’ (Ontario Photo Card) ആയിരിക്കും ആദ്യമായി ഡിജിറ്റൽ പതിപ്പിലേക്ക് മാറുക. പിന്നീട് ഡ്രൈവിങ് ലൈസൻസുകളിലും ഹെൽത്ത് കാർഡുകളിലും ഈ മാറ്റം കൊണ്ടുവരുമെന്ന് ഫോർഡ് സർക്കാർ വ്യക്തമാക്കി. ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത ഒൻ്റാരിയോ നിവാസികൾക്ക് സർക്കാർ നൽകുന്ന തിരിച്ചറിയൽ രേഖയാണ് ‘ഒൻ്റാരിയോ ഫോട്ടോ കാർഡ്’. […]

ഇടക്കാല തിരഞ്ഞെടുപ്പ്: കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് താരിഫ് ഇളവ് പ്രഖ്യാപിച്ച് ട്രംപ്

ഇടക്കാല തിരഞ്ഞെടുപ്പിന് (Midterm Elections) മുന്നോടിയായി കനേഡിയൻ കാർഷികോൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന 50% താരിഫിൽ ഇളവ് പ്രഖ്യാപിച്ച് യു എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അതേസമയം, സെക്ഷൻ 338 പ്രകാരം 100 പുതിയ ഉൽപ്പന്നങ്ങൾക്ക് പുതുതായി 50% താരിഫ് ഏർപ്പെടുത്തിയതായും ട്രംപ് പ്രഖ്യാപിച്ചു. കാനഡയുമായുള്ള വ്യാപാര യുദ്ധം തിരഞ്ഞെടുപ്പ് ഫലത്തെ നേരിട്ട് സ്വാധീനിക്കുന്ന് വിലയിരുത്തുന്ന മെയ്ൻ, മിഷിഗൺ തുടങ്ങിയ സംസ്ഥാനങ്ങളിൽ ട്രംപിന്‍റെ നയങ്ങൾ വലിയ രാഷ്ട്രീയ ചർച്ചയായി മാറിരുന്നു. നവംബർ 3-നാണ് യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്നത്. കൊറഗേറ്റഡ് […]

സീറ്റുകളുടെ തകരാർ: കാനഡയിൽ ടൊയോട്ട സിയെന്ന ഹൈബ്രിഡ്’ മിനിവാനുകൾ തിരിച്ചുവിളിച്ചു

സീറ്റുകളുടെ തകരാറിനെ തുടർന്ന് കാനഡയിൽ ആയിരക്കണക്കിന് ടൊയോട്ട വാഹനങ്ങൾ തിരിച്ചുവിളിച്ചതായി ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു. 24,000-ത്തിലധികം 2022 – 2026 മോഡൽ ‘സിയെന്ന ഹൈബ്രിഡ്’ (Sienna Hybrid) മിനിവാനുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഈ വാഹനങ്ങളുടെ രണ്ടാമത്തെ നിരയിലെ സീറ്റുകളുടെ ‘റീക്ലൈനർ’ സംവിധാനത്തിലാണ് തകരാറെന്നും ഇതുമൂലം അപകടമുണ്ടാകുമ്പോൾ യാത്രക്കാർക്ക് പരിക്കേൽക്കാനുള്ള സാധ്യത വർധിക്കുന്നതായും കമ്പനി പറയുന്നു. സീറ്റ് ബെൽറ്റ് ‘പ്രീടെൻഷനർ’ (അപകടസമയത്ത് സീറ്റ് ബെൽറ്റ് മുറുക്കുന്ന സംവിധാനം) പ്രവർത്തിക്കുമ്പോൾ, ഈ സീറ്റുകളുടെ ‘റീക്ലൈനർ’ വിട്ടുപോകാൻ സാധ്യതയുണ്ട്. ഇതിൻ്റെ ഫലമായി, അപകടമുണ്ടാകുമ്പോൾ […]