newsroom@amcainnews.com

അമേരിക്കയില്‍ ഇന്ത്യന്‍ വംശജയായ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

കാലിഫോർണിയയില്‍ ഇന്ത്യന്‍ വംശജയായ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് 28 വയസ്സുള്ള ഗുര്‍വിന്ദര്‍ ഗില്‍ അറസ്റ്റില്‍. ഭാര്യ ജാസ്മിന്‍ ഗില്ലിനെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെൻ്റ് (ഐസിഇ) ഉദ്യോഗസ്ഥര്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ഇയാള്‍ ആദ്യം പൊലീസിൽ മൊഴി നൽകിയത്. എന്നാല്‍, അന്വേഷണത്തില്‍ മൊഴികളില്‍ വൈരുധ്യങ്ങള്‍ കണ്ടെത്തിയതോടെ കൊലപാതകക്കേസില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

30 വയസ്സുള്ള ജാസ്മിനെ സെപ്റ്റംബര്‍ 30നാണ് സാക്രമെൻ്റോയിലെ വീട്ടില്‍ അവസാനമായി കണ്ടത്. നാലു ദിവസത്തിനുശേഷം ബന്ധു ഇവരെ കാണാനില്ലെന്ന് പരാതി നല്‍കി. വീടിനു പുറത്തുള്ള പോസ്റ്റ് ബോക്സ് പരിശോധിക്കുന്നതിനിടെ ഐസിഇ ഉദ്യോഗസ്ഥര്‍ ജാസ്മിനെ കസ്റ്റഡിയിലെടുത്തെന്നായിരുന്നു ഗുര്‍വിന്ദറിന്‍റെ മൊഴി. എന്നാല്‍, ഇത്തരത്തില്‍ ഒരു നടപടിയും വീട്ടില്‍ നടന്നിട്ടില്ലെന്ന് ഐസിഇ അധികൃതര്‍ പൊലീസിനെ അറിയിച്ചു.

അന്വേഷണത്തിനിടെ ഗുര്‍വിന്ദറും ജാസ്മിനും വിവാഹമോചനത്തിനും കുഞ്ഞിന്‍റെ കസ്റ്റഡിക്കുമായി തര്‍ക്കത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഒക്ടോബര്‍ ഒന്നിന് എല്‍ ഡൊറാഡോ കൗണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങള്‍ പിന്നീട് ജാസ്മിന്‍റെതാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഒക്ടോബര്‍ 14ന് ഗുര്‍വിന്ദറിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ നിലവില്‍ സാക്രമെൻ്റോ കൗണ്ടി ജയിലിലാണ്.

അതേസമയം, ജാസ്മിന്‍റെ വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ് കുടുംബം. എട്ടുമാസം പ്രായമുള്ള തന്‍റെ കുഞ്ഞിനും ജാസ്മിനും സുരക്ഷിതമായ ഭാവി ഒരുക്കാനാണ് വിവാഹമോചനത്തിന് ഒരുങ്ങിയതെന്ന് കുടുംബം പറയുന്നു. ജാസ്മിന്‍റെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനായി ഗോഫണ്ട്മീ വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.

You might also like

സൈബര്‍ സുരക്ഷാ ഭീഷണി; ഫെഡറൽ വെബ്സൈറ്റുകൾ ഓഫ്‌ലൈൻ ആക്കി കാനഡ

Warriors' Jimmy Butler Rehabs ACL Injury, Eyes February Return

എസിഎൽ (ACL) പരിക്കിൽ നിന്ന് മുക്തി നേടി ജിമ്മി ബട്ട്ലർ; ഫെബ്രുവരിയിൽ മടങ്ങിവരാൻ തയ്യാറെടുത്ത് വാരിയേഴ്സ്

Carney’s pipeline push is unlikely to bring back Canada’s oil jobs boom

പൈപ്പ്‌ലൈനിനായുള്ള കാർണിയുടെ ശ്രമങ്ങൾ കാനഡയിലെ പഴയ എണ്ണ തൊഴിൽ തരംഗത്തെ തിരികെ കൊണ്ടുവരാൻ സാധ്യതയില്ല

Conflict with a woman doctor at a hotel; cannabis use, attack on police: Young doctor remanded in custody

ഹോട്ടലിൽ വനിതാ ഡോക്ടർക്കൊപ്പം സംഘർഷം; പൊലീസിനെ ആക്രമിക്കുകയും കഞ്ചാവ് കൈവശം വെക്കുകയും ചെയ്ത യുവ ഡോക്ടർ റിമാൻഡിൽ

Prime Minister Mark Carney says US is trying to break Canada as Alberta votes on separation path

അൽബെർട്ട സ്വയംഭരണ വോട്ടെടുപ്പിലേക്ക് നീങ്ങവേ കാനഡയെ തകർക്കാൻ യു.എസ് ശ്രമിക്കുന്നതായി പ്രധാനമന്ത്രി മാർക്ക് കാർണി

Canada-wide support grows for CFB Wainwright victims as 50 investigators probe deadly fire

സി.എഫ്.ബി വെയ്‌ൻറൈറ്റ് ദുരന്തബാധിതർക്ക് രാജ്യമൊട്ടുക്കും പിന്തുണ വർദ്ധിക്കുന്നു; 50 അന്വേഷണ ഉദ്യോഗസ്ഥർ മാരകമായ തീപിടുത്തത്തെക്കുറിച്ച് അന്വേഷണം നടത്തുന്നു

Top Picks for You
Top Picks for You