newsroom@amcainnews.com

ഭീഷണിപ്പെടുത്തി പണം തട്ടൽ: ബിസിയിൽ അഞ്ച് ഇന്ത്യൻ പൗരന്മാർക്കെതിരെ കേസ്

ബ്രിട്ടീഷ് കൊളംബിയയിൽ ഭീഷണിപ്പെടുത്തി പണം തട്ടൽ, വെടിവെപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട അഞ്ച് ഇന്ത്യൻ പൗരന്മാർക്കെതിരെ കേസെടുത്ത് ആർസിഎംപി. വാഹന ഡീലർഷിപ്പ് ഉടമകളെ വൻതുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസിൽ ലാംഗ്‌ലി ആർ.സി.എം.പി 2025 ജൂണിൽ ആരംഭിച്ച അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്. കൂടാതെ ലാംഗ്‌ലി, സറേ മേഖലകളിൽ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ വെടിവെപ്പും തീവെപ്പും അടക്കമുള്ള അക്രമങ്ങളിലും അഞ്ച് പേരും പ്രതികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ആയുധക്കടത്തും മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

‘പ്രോജക്ട് ഇ-പർസ്യൂവൻസ്’ എന്ന പേരിൽ ആരംഭിച്ച അന്വേഷണത്തിൽ നാല് പേരെ സറേയിൽ നിന്നും, മറ്റൊരാളെ ടൊറൻ്റോ വിമാനത്താവളത്തിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. സങ്കേത് സിംഗ്‌‌ല, സാഹിൽ, സിമ്രൻജീത് സിങ്, ഹർഷ്, ജഗ്ദീപ് സിങ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ഇവരിൽ നിന്ന് അനധികൃത തോക്കുകളും കൊക്കെയ്ൻ, ഫെൻ്റനൈൽ, ഒപ്പിയം തുടങ്ങിയ വീര്യമേറിയ ലഹരിമരുന്നുകളും പിടിച്ചെടുത്തു.

You might also like

കാനഡയിലേക്ക് കുടിയേറണോ? അവസരമൊരുക്കി ഫെഡറൽ സ്‌കിൽഡ് വർക്കർ പ്രോഗ്രാം

ഇന്ത്യ- കാനഡ നയതന്ത്രബന്ധം: ചർച്ച നടത്തി എസ് ജയശങ്കർ- അനിത ആനന്ദ്

TSX futures tick up ahead of key US labor-market data

പ്രധാനപ്പെട്ട യു.എസ് തൊഴിൽ വിപണി ഡാറ്റയ്ക്ക് മുന്നിൽ നേട്ടത്തോടെ ടി.എസ്.എക്സ് ഫ്യൂച്ചേഴ്സ്

ഇന്ത്യാ പ്രസ് ക്ലബ്ബിന്‍റെ ‘മാധ്യമശ്രീ’ ‘മാധ്യമരത്ന’ പുരസ്‌കാര വിതരണം ജനുവരി 8 ന് കൊച്ചിയിൽ

OLP നേതൃത്വം: സ്ഥാനാർത്ഥിത്വം പിൻവലിച്ച് എറിക് ലോംബാർഡി

മോണ്‍ട്രിയല്‍ സൗത്ത് ഷോറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് പേര്‍ കൊല്ലപ്പെട്ടു

Top Picks for You
Top Picks for You