newsroom@amcainnews.com

ഇന്ത്യാ പ്രസ് ക്ലബ്ബിന്‍റെ ‘മാധ്യമശ്രീ’ ‘മാധ്യമരത്ന’ പുരസ്‌കാര വിതരണം ജനുവരി 8 ന് കൊച്ചിയിൽ

അമേരിക്കൻ മലയാളിസമൂഹത്തിലെ നിറസാന്നിധ്യമായ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാര വേദിയാകാൻ കൊച്ചി ഒരുങ്ങുന്നു. മാധ്യമ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന ഈ പുരസ്‌കാര ചടങ്ങ് 2027 ജനുവരി എട്ട് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കൊച്ചിയിലെ ഗോകുലം ഗ്രാൻഡ് പാർക്ക് ഹോട്ടൽ കൺവെൻഷൻ സെന്‍ററിൽ അരങ്ങേറും. കേരള മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ചടങ്ങിൽ കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി ജോൺ, മറ്റു മന്ത്രിമാർ, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-മാധ്യമ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.

കേരളത്തിൽ നിരവധി വർഷങ്ങളായി നടത്തി വരുന്ന ഈ മാധ്യമ അവാർഡ് ദാന ചടങ്ങ് മാധ്യമ രംഗത്തെ തന്നെ ഏറ്റവും വലിയ പുരസ്‌കാര രാവായിരിക്കും. മാധ്യമശ്രീ പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും പ്രശംസാഫലകവും, മാധ്യമരത്‌ന പുരസ്‌കാര ജേതാവിന് 50,000 രൂപയും പ്രശംസാ ഫലകവും ലഭിക്കും. കൂടാതെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കും പുരസ്‌കാരങ്ങൾ
നൽകും.

ഇതിനു വേണ്ടിയുള്ള നോമിനേഷൻ ഉടൻ തന്നെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങൾ മാധ്യമങ്ങൾ വഴിയായി അറിയിക്കും. മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹത. മാധ്യമ പ്രവര്‍ത്തകര്‍ക്കു സ്വന്തമായും മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി പൊതുജനങ്ങള്‍ക്കും നോമിനേഷനുകള്‍ സമര്‍പ്പിക്കാം. നോമിനേഷനുകൾ സമർപ്പിക്കാനുള്ള നിർദേശങ്ങൾ ഉടൻതന്നെ ഇന്ത്യാ പ്രസ് ക്ലബ്ബ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് പ്രസിഡൻ്റ് രാജു പള്ളത്ത്, ജനറൽ സെക്രട്ടറി അനിൽ ആറന്മുള, ട്രഷറർ ജയൻ ജോസഫ് എന്നിവർ അറിയിച്ചു. മാധ്യമ-സാഹിത്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ അടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുക. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയും വിവിധ മേഖലകളില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവരെയും ചടങ്ങില്‍ ആദരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് 732-429-9529, അനിൽ ആറൻമുള 713-882-7272, ജയൻ ജോസഫ് 215-744-7242. www.indiapressclub.org

You might also like
Security Concerns Around Thiruvananthapuram Airport; Laser Lights and Waste Pose a Threat

തിരുവനന്തപുരം വിമാനത്താവളത്തിന് ചുറ്റും സുരക്ഷാ ആശങ്ക; ഭീഷണിയായി ലേസർ ലൈറ്റുകളും മാലിന്യവും

പ്രോജക്റ്റ് നാഷ്‌വിൽ: ട്രാക്ടർ-ട്രെയിലർ മോഷണം, ബ്രാംപ്ടണിൽ നാല് ഇന്ത്യൻ വംശജർ അറസ്റ്റിൽ

ശക്തമായ വേലിയേറ്റവും കടൽക്ഷോഭവും: സർവീസുകൾ റദ്ദാക്കി ബി.സി. ഫെറീസ്

ഡാലസ് വിമൻസ് മിനിസ്ട്രി ചെണ്ടമേളം അരങ്ങേറ്റം ഞായറാഴ്ച രാത്രി എട്ടിന്

സ്റ്റേപ്പിൾസ് വെബ്സൈറ്റിൽ സൈബർ ആക്രമണം: ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

Major lapse at Thrissur Medical College; dead body lay in the toilet for 36 hours

തൃശൂർ മെഡിക്കൽ കോളജിൽ വലിയ വീഴ്ച; മൃതദേഹം ശുചിമുറിയിൽ കിടന്നത് 36 മണിക്കൂർ

Top Picks for You
Top Picks for You