newsroom@amcainnews.com

H-1B വീസ പ്രോഗ്രാം പൂർണമായി ഒഴിവാക്കണം: ജെ ഡി വാൻസ്

H-1B വീസ പ്രോഗ്രാം ദുരുപയോഗത്തിനെതിരെ യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് വീണ്ടും രംഗത്ത്. പ്രോഗ്രാം പൂർണമായി ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വാൻസിന്‍റെ നിലപാടിന് പിന്തുണയുമായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയറും രംഗത്തെത്തി.

പ്രോഗ്രാം പൂർണമായും തകരാറിലാണെന്നും നിലവിൽ അത് തുടരുന്ന സാഹചര്യത്തിൽ അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ തൊഴിലാളിക്ക് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ ശമ്പളത്തിന് വിദേശ തൊഴിലാളിയെ കൊണ്ടുവന്ന് പകരം നിയമിക്കുന്നത് എച്ച്-1ബി പദ്ധതിയുടെ ലക്ഷ്യമല്ല. പ്രതിഭകളെ അമേരിക്കയിലെത്തിക്കുന്നതിനുപകരം അമേരിക്കക്കാരുടെ തൊഴിൽ നഷ്ടപ്പെടുത്താനും അവരെ വഞ്ചിക്കാനുമാണ് പദ്ധതി ദുരുപയോഗം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സാങ്കേതിക കമ്പനികൾ മാത്രമല്ല, അക്കൗണ്ടിങ് സ്ഥാപനങ്ങളും മറ്റും H-1B വീസ പ്രോഗ്രാം ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും വാൻസ് പറഞ്ഞു. യഥാർഥ പ്രതിഭകളെ അമേരിക്കയിലെത്തിക്കുന്നതിൽ ഭരണകൂടത്തിന് എതിർപ്പില്ല. കോൺഗ്രസിന് നിയമത്തിൽ മാറ്റം വരുത്തുന്നത് ബുദ്ധിമുട്ടായതിനാലാണ് H-1B വീസയ്ക്ക് 1 ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയത്. കുറഞ്ഞ ചെലവിൽ വിദേശ തൊഴിലാളികളെ എത്തിക്കുന്നതിനെ പിന്തുണയ്ക്കുന്ന ലോബിയുടെ സ്വാധീനമാണ് ഇതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

You might also like
Canada to fast track oil pipeline designed to diversify economy away from US

കാനഡ എണ്ണ പൈപ്പ്‌ലൈൻ പദ്ധതി വേഗത്തിലാക്കുന്നു: യുഎസിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സാമ്പത്തിക വൈവിധ്യവൽക്കരണവുമായി മാർക്ക് കാർണി

ഇടിക്കൂട്ടിൽ സുവർണ്ണദിനം: മൂന്നു സ്വർണ്ണവുമായി ഇന്ത്യ

ഷാരോണ്‍ ഫെലോഷിപ്പ് സതേണ്‍ റീജനൽ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 2 മുതല്‍ മെസ്‌കീറ്റില്‍

Unexpected Resignation of the Serbian President: Aleksandar Vucic Steps Down

സെർബിയൻ പ്രസിഡന്റിന്റെ അപ്രതീക്ഷിത രാജി: അലക്സാണ്ടർ വുചിച്ച് പടിയിറങ്ങുന്നു

ജോര്‍ജിയയില്‍ ജന്മദിനാഘോഷത്തിനിടെ വെടിവെപ്പ്; 12 കൗമാരക്കാര്‍ക്ക് പരുക്ക്

പിയേർ പൊളിയേവിന് തിരിച്ചടി: എംപി സ്കോട്ട് ഐച്ചിസണും പുറത്തേക്ക്

Top Picks for You
Top Picks for You