ഷിക്കാഗോ ഫ്രണ്ട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന പ്രഥമ മലയാളീ പിക്കള് ബോള്‍ ലീഗ് (MPL) ഡിസംബര്‍ 19-ന് മൗണ്ട് പ്രോസ്പെക്റ്റിലെ ദി പിക്ലറില് (The Picklr) നടക്കും. പ്രാദേശിക ടൂര്‍ണമെൻ്റുകളുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ക്യാഷ് പ്രൈസ് 10000 ഡോളർ ഉള്‍പ്പെടെ വിപുലമായ രീതിയില്‍ ആണ് ലീഗ് ഒരുങ്ങുന്നത്.
നോര്‍ത്ത് അമേരിക്കയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന സ്പോര്‍ട്സ് ആണ് പിക്കള് ബോള്‍. രജിസ്ട്രേഷന് ആരംഭിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ടീമുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംഘാടകര്‍ അറിയിച്ചു. ഡബിള്‍സ് വിഭാഗത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുന്നത്. പ്രായ ഭേദമന്യേ ഏവരെയും ടൂര്‍ണമെൻ്റിലേക്ക് സ്വാഗതം ചെയ്യുന്നതായി CFC പ്രസിഡൻ്റ് സുദീപ് മാക്കീല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 847-757-5981, nampl.chicago@gmail.com.







