ന്യൂയോർക്ക് ക്വീന്‍സിലെ ഫാര്‍ റോക്കവേയില്‍ യുവതി കുത്തേറ്റ് കൊല്ലപ്പെട്ടു. 31 വയസ്സുള്ള ഫിയോണ പ്രേംരാജിയെയാണ് (Pheona Premraji) വീടിനുള്ളിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. സെപ്റ്റംബര്‍ 30 ബുധനാഴ്ച ഉച്ചയോടെ നീല്‍സണ്‍ സ്ട്രീറ്റിലെ അപ്പാര്‍ട്ട്മെൻ്റിലാണ് സംഭവം.
ആക്രമണത്തിനു പിന്നില്‍ യുവതിയുടെ കാമുകനാണെന്ന് പൊലീസ് റിപ്പോർട്ട് ചെയ്തു. സംഭവത്തിനു പിന്നാലെ കെട്ടിടത്തില്‍നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.







