newsroom@amcainnews.com

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

വിശാല ഫിലഡൽഫിയ റീജനിലെ ഇന്‍ഡ്യന്‍ കത്തോലിക്കരുടെ കൂട്ടായ്മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അഅസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡൽഫിയ (IACA) ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. 2028 ല്‍ സുവര്‍ണ ജൂബിലിയിലേക്ക് കുതിക്കുന്ന ഫിലഡൽഫിയ കാത്തലിക് അസോസിയേഷന്‍ ‘ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍, ഒരു കുടക്കീഴില്‍’എന്ന ആപ്ത വാക്യത്തിലൂന്നി ഇന്‍ഡ്യന്‍ കത്തോലിക്കരുടെ പൈതൃകദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

ഒക്ടോബര്‍ 10 ശനിയാഴ്ച്ച വൈകുന്നേരം നാലു മുതല്‍ ഫിലാഡല്‍ഫിയ സെൻ്റ് തോമസ് സീറോ മലബാര്‍ പള്ളിയില്‍ (608 Welsh Road, Philadelphia PA19115) നടക്കുന്ന ഹെറിറ്റേജ് ദിനാഘോഷങ്ങളില്‍ ബിഷപ് മാര്‍ ഫീലിപ്പോസ് സ്റ്റെഫാനോസ് മുഖ്യാതിഥിയായി പങ്കെടുക്കും. വിശിഷ്ടാതിഥികള്‍ക്കു സ്വീകരണം, കൃതഞ്ജതാ ബലിയര്‍പ്പണം, ദമ്പതിമാരെ ആദരിക്കല്‍, പൊതുസമ്മേളനം, വിവിധ കലാപരിപാടികള്‍, സ്‌നേഹവിരുന്ന് എന്നിവ ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കും. 2026 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ പുതുതായി വിവാഹിതരായ ദമ്പതിമാരെയും, 2026 ല്‍ ദാമ്പത്യ ജീവിതത്തിന്‍റെ രജതജൂബിലി, സുവര്‍ണജൂബിലി (25, 50) എന്നീ വിശേഷാല്‍ വിവാഹവാര്‍ഷികങ്ങള്‍ ആഘോഷിക്കുന്ന ദമ്പതിമാരെയും ദിവ്യബലി മധ്യേ ബിഷപ് ആശീര്‍വദിക്കും.

You might also like

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

കാനഡ യൂറോപ്യൻ യൂണിയനിലേക്കോ? ‘അസോസിയേറ്റ് അംഗത്വത്തിന്’ നീക്കം

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

‘ഹോപ്പ് & ഹാർഡ് വർക്ക്’: പുതിയ അധ്യായത്തിന് തുടക്കമിട്ട് ജസ്റ്റിൻ ട്രൂഡോ

കനേഡിയൻ ബോക്‌സിങ് ഇതിഹാസം ജോർജ്ജ് ചുവാളോ അന്തരിച്ചു

Top Picks for You
Top Picks for You