ന്യൂയോർക്കിലെ ബീച്ചിൽ ചവറ്റുകുട്ടയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ബ്രൂക്ലിനിലെ വിജനമായ ഒരു കടൽത്തീരത്തുള്ള പാർക്കിംഗ് ഏരിയയിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം ബുധനാഴ്ച ഉച്ചകഴിഞ്ഞ് കണ്ടെത്തിയതായി പോലീസും മറ്റ് മാധ്യമ റിപ്പോർട്ടുകളും വ്യക്തമാക്കുന്നു. ബെൽറ്റ് പാർക്ക്വേയ്ക്കും നാപ്പ് തെരുവിനും സമീപമുള്ള പ്ലം ബീച്ച് പാർക്കിംഗ് ലോട്ടിനുള്ളിൽ ബോധരഹിതയായ നിലയിൽ ഒരു സ്ത്രീ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. എന്നാൽ അപ്പോഴേക്കും അവർ മരണപ്പെട്ടിരുന്നതായി അധികൃതർ സ്ഥിരീകരിച്ചു. ഇതുവരെ മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. ഷീപ്സ്ഹെഡ് ബേയ്ക്ക് സമീപമുള്ള ചെറിയൊരു […]
ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

വിശാല ഫിലഡൽഫിയ റീജനിലെ ഇന്‍ഡ്യന്‍ കത്തോലിക്കരുടെ കൂട്ടായ്മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അഅസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡൽഫിയ (IACA) ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. 2028 ല്‍ സുവര്‍ണ ജൂബിലിയിലേക്ക് കുതിക്കുന്ന ഫിലഡൽഫിയ കാത്തലിക് അസോസിയേഷന്‍ ‘ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍, ഒരു കുടക്കീഴില്‍’എന്ന ആപ്ത വാക്യത്തിലൂന്നി ഇന്‍ഡ്യന്‍ കത്തോലിക്കരുടെ പൈതൃകദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 10 ശനിയാഴ്ച്ച വൈകുന്നേരം നാലു മുതല്‍ ഫിലാഡല്‍ഫിയ സെൻ്റ് തോമസ് സീറോ മലബാര്‍ പള്ളിയില്‍ (608 Welsh […]
മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചിന്‍റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം നടക്കും. പാസ്റ്റര്‍ അനീഷ് ഏലപ്പാറ ദൈവവചന ശുശ്രൂഷ നിര്‍വഹിക്കും. സെപ്റ്റംബര്‍ 19 ശനിയാഴ്ച വൈകിട്ട് 7 മണിക്കും, സെപ്റ്റംബര്‍ 20 ഞായറാഴ്ച രാവിലെ 9:30-നുമാണ് യോഗം. മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചിലാണ് (940 Barnes Bridge Rd, Mesquite, Texas) യോഗത്തിന് വേദിയാകുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പാസ്റ്റര്‍ സാബു സാമുവല്‍ – 201-960-0427, ബ്രദര്‍ റോയ് എബ്രഹാം – 214-738-3976 എന്നീ നമ്പറുകളില്‍ […]
പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി. 2023 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിക്കുന്നത്. ഇതോടെ രാജ്യത്തെ പലിശനിരക്ക് 3.75 ശതമാനം മുതല്‍ നാലു ശതമാനം വരെയുള്ള പരിധിയിലെത്തി. ഇറാന്‍ യുദ്ധത്തെ തുടർന്ന് മാസങ്ങളായുള്ള വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് പുതിയ നടപടി. പലിശനിരക്ക് ഉയര്‍ത്താനുള്ള തീരുമാനം ഫെഡറല്‍ റിസര്‍വിന്‍റെ 12 അംഗ നയരൂപീകരണ ബോര്‍ഡ് ഏകകണ്ഠമായാണ് അംഗീകരിച്ചത്. പണപ്പെരുപ്പം ഏറെക്കാലമായി ഉയര്‍ന്ന നിലയില്‍ തുടരുകയാണെന്നും വില സ്ഥിരത കൈവരിക്കുന്നതിനാണ് […]
വാടക നിയമങ്ങൾ കർശനമാക്കി ഒൻ്റാരിയോ സർക്കാർ: പുതിയ മാറ്റങ്ങൾ സെപ്റ്റംബർ 21 മുതൽ

ഒൻ്റാരിയോയിൽ വാടകക്കാരുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ സെപ്റ്റംബർ 21 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. വാടക നൽകുന്നതിൽ കുടിശ്ശിക വരുത്തുന്നവർക്കെതിരെയുള്ള നടപടികൾ കൂടുതൽ വേഗത്തിലാക്കുന്നതാണ് പുതിയ മാറ്റം. വാടക അടയ്ക്കാൻ വൈകിയാൽ കുടിശ്ശിക തീർക്കാൻ മുൻപ് 14 ദിവസത്തെ സമയം ലഭിച്ചിരുന്ന സ്ഥാനത്ത് ഇനി മുതൽ ഏഴ് ദിവസത്തെ സമയം മാത്രമായിരിക്കും ലഭിക്കുക. ഈ സമയപരിധിക്കുള്ളിൽ പണം അടച്ചില്ലെങ്കിൽ ഭൂവുടമയ്ക്ക് ലാൻഡ്‌ലോർഡ് ആൻഡ് ടെനൻ്റ് ബോർഡിനെ സമീപിച്ച് ഒഴിപ്പിക്കൽ നടപടികളിലേക്ക് കടക്കാം. ആറു മാസത്തിനിടെ മൂന്ന് തവണ […]
നാടുകടത്തൽ ഭീതിയിൽ ആയിരങ്ങൾ: 3,717 ഇന്ത്യൻ പൗരന്മാരെ പുറത്താക്കി കാനഡ

ഓട്ടവ : 2026-ൽ ഇതുവരെ 3,717 ഇന്ത്യൻ പൗരന്മാരെ കാനഡയിൽ നാടുകടത്തിയതായി പുതിയ റിപ്പോർട്ട്. കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2026 ജനുവരി 1 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ മൊത്തം 12,491 പേരെയാണ് കാനഡ പുറത്താക്കിയത്. അതായത് കാനഡയിൽ നിന്ന് നാടുകടത്തപ്പെട്ട മൊത്തം ആളുകളിൽ ഏകദേശം 29.8 ശതമാനവും ഇന്ത്യൻ പൗരന്മാരാണ്. 2025-ൽ മൊത്തം 3,779 ഇന്ത്യക്കാരെയാണ് നാടുകടത്തിയത്. തൊട്ടടുത്തുള്ള മെക്സിക്കോയെക്കാൾ (1,936 പേർ) ഇരട്ടിയോളം മുന്നിലാണ് ഇന്ത്യയുടെ […]
എക്സ്പ്രസ് എൻട്രി ഡ്രോ: 250 സീനിയർ മാനേജർമാർക്ക് ഇൻവിറ്റേഷൻ

ഓട്ടവ : കാനഡയിലേക്ക് കുടിയേറാൻ ഒരുങ്ങുന്ന വിദേശ പൗരന്മാർക്ക് അവസരമൊരുക്കി പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടത്തി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). സെപ്റ്റംബർ 16-ന് നടന്ന എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ കാനഡയിൽ തൊഴിൽ പരിചയമുള്ള 250 സീനിയർ മാനേജർമാർക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകി. കുറഞ്ഞത് 389 ‘കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം’ (CRS) സ്കോർ ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. സീനിയർ മാനേജർമാർക്കായി 2026-ൽ നടന്ന നറുക്കെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ കട്ട്-ഓഫ് സ്കോറാണിത്. […]
