newsroom@amcainnews.com

‘ഹോപ്പ് & ഹാർഡ് വർക്ക്’: പുതിയ അധ്യായത്തിന് തുടക്കമിട്ട് ജസ്റ്റിൻ ട്രൂഡോ

മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പുതിയ മാധ്യമ-വിനോദ നിർമ്മാണ കമ്പനി ആരംഭിച്ചു. ട്രൂഡോയുടെ മുൻ ചീഫ് ഓഫ് സ്റ്റാഫ് കേറ്റി ടെൽഫോർഡിനൊപ്പമാണ് ‘ഹോപ്പ് & ഹാർഡ് വർക്ക്’ എന്ന പേരിൽ സിനിമാ-ടെലിവിഷൻ രംഗത്ത് പുതിയ അധ്യായത്തിന് തുടക്കം കുറിച്ചത്. 025-ൽ അവസാനിച്ച ട്രൂഡോയുടെ ഒമ്പത് വർഷത്തെ പ്രധാനമന്ത്രി കാലാവധിയിൽ ലിബറൽ പാർട്ടി ഉപയോഗിച്ചിരുന്ന മുദ്രാവാക്യത്തിൽ നിന്നാണ് ‘ഹോപ്പ് & ഹാർഡ് വർക്ക്’ എന്ന പേര് സ്വീകരിച്ചത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും 2018-ൽ ‘ഹയർ ഗ്രൗണ്ട്’ എന്ന നിർമ്മാണ കമ്പനി തുടങ്ങിയതിന് സമാനമായാണ് ട്രൂഡോയുടെയും ഈ പുതിയ നീക്കം.

സിനിമകൾ, ടെലിവിഷൻ പരമ്പരകൾ, ഡോക്യുമെൻ്ററികൾ എന്നിവ കമ്പനി നിർമ്മിക്കും. ചില പ്രോജക്ടുകളുടെ നിർമ്മാണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. പെറി ചേഫിൻ്റെ ക്ലോസർ ബൈ ദി സീ എന്ന് പ്രശസ്തമായ നോവലിനെ ആസ്പദമാക്കിയുള്ള ടിവി പരമ്പരയും ഇതിലുണ്ട്. ടൊറൻ്റോ എഴുത്തുകാരി ഉസ്മ ജലാലുദ്ദീന്‍റെ ദുരൂഹത നിറഞ്ഞ ഡിറ്റക്ടീവ് ആൻ്റി എന്ന നോവലിന്‍റെ ദൃശ്യാവിഷ്കാരവും ഒരുക്കുന്നുണ്ട്. ഇതിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായി ട്രൂഡോയും ടെൽഫോർഡും പ്രവർത്തിക്കും.

You might also like
"Said it would be a normal delivery, and finally lost the baby too": Family alleges medical negligence at Punalur Taluk Hospital

‘സുഖപ്രസവമെന്നു പറഞ്ഞു, ഒടുവിൽ കുഞ്ഞുകൂടി നഷ്ടമായി’: പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സാപിഴവാരോപിച്ച് കുടുംബം

റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തിയാല്‍ ഓരോ പൗരനും 5,000 ഡോളര്‍; വന്‍ വാഗ്ദാനവുമായി ട്രംപ്

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: കാനഡയുമായുളള വ്യാപാര യുദ്ധം ട്രംപിന് തിരിച്ചടിയാകുന്നു

‘ഇമ്മാനുവേല്‍ കൊയ്ത്തുത്സവം’ ഒക്ടോബര്‍ 24ന്: ഒന്നാം സമ്മാനം ടൊയോട്ട കൊറോള ക്രോസ്

കാൽഗറി ഭവനവിപണി മാന്ദ്യത്തിലേക്ക്: ഓഗസ്റ്റിൽ വീടുകളുടെ വിൽപ്പനയിൽ 16% ഇടിവ്

സംഗീതവിസ്മയമായി ‘Raja 50’: ഫീനിക്സിൽ ഇളയരാജ തരംഗം

Top Picks for You
Top Picks for You