newsroom@amcainnews.com

ലേക്ക് ഒൻ്റാരിയോ വിവാദം പുതിയ തലത്തിലേക്ക്: പേര് മാറ്റാൻ ആപ്പിളുമായി ബന്ധപ്പെട്ട് ട്രംപ്

ലേക്ക് ഒൻ്റാരിയോ പേരുമാറ്റം പുതിയ തലത്തിലേക്ക് നീങ്ങുന്നു. ലേക്ക് ഒൻ്റാരിയോയുടെ പേര് ലേക്ക് അമേരിക്ക എന്നാക്കി മാറ്റുന്നതിനായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആപ്പിൾ കമ്പനിയെ നേരിട്ട് ബന്ധപ്പെട്ടതായി റിപ്പോർട്ട്. യുഎസ്-കാനഡ വ്യാപാരയുദ്ധം രൂക്ഷമാകുന്നതിനിടെയാണ് ട്രംപിന്‍റെ ഈ നീക്കം. ലേക്ക് ലേക്ക് ഒൻ്റാരിയോയുടെ പേര് മാറ്റുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് കഴിഞ്ഞ വ്യാഴാഴ്ച ഒപ്പുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പിൾ മാപ്‌സിലും പുതിയ പേര് നൽകാൻ ട്രംപ് ശ്രമം ആരംഭിച്ചത്.

മുൻപ് ഗൂഗിൾ മാപ്പിൽ അമേരിക്കൻ ഉപയോക്താക്കൾക്കായി “ലേക്ക് അമേരിക്ക” എന്ന് ലേക്ക് ഒൻ്റാരിയോയുടെ പേര് മാറ്റിയിരുന്നു. ഇതോടെ മെട്രോലിങ്ക്സ്, ഹൈഡ്രോ വൺ, എൽസിബിഒ തുടങ്ങിയ ഒൻ്റാരിയോയിലെ സർക്കാർ ഏജൻസികളുടെ വെബ്‌സൈറ്റ് മാപ്പുകളിലും പേരുമാറ്റം ഉണ്ടായി. എന്നാൽ, പിന്നീട് കനേഡിയൻ സ്ഥാപനങ്ങളുടെ മാപ്പുകളിൽ ലേക്ക് ഒൻ്റാരിയോ എന്ന പേര് പുനഃസ്ഥാപിച്ചിട്ടുണ്ട്. നിലവിൽ ഓരോ രാജ്യത്തിനും അനുസരിച്ച് വ്യത്യസ്ത പേരുകളാണ് ഗൂഗിൾ മാപ്സ് പ്രദർശിപ്പിക്കുന്നത്. കാനഡയിൽ പഴയ പേരും അമേരിക്കയിൽ പുതിയ പേരുമാണ് കാണിക്കുന്നത്.

You might also like
Malayalam Movies in OTT with Onam Releases; From 'I, Nobody' to 'Pluto'

ഓണം റിലീസുകളുമായി മലയാളം സിനിമകൾ OTTയിൽ; ‘ഐ, നോബഡി’ മുതൽ ‘പ്ലൂട്ടോ’ വരെ

John Mathai Elected as World Malayali Council Global Chairman

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനായി ജോൺ മത്തായി

ന്യൂയോർക്ക് സിറ്റി അധ്യാപക യൂണിയനും മേയർ സൊഹ്റാൻ ‍‍മംദാനിയും നിയമപോരാട്ടത്തിലേക്ക്

നേപ്പാളിലെ മിന്നൽ പ്രളയം; 24 കനേഡിയൻ പൗരന്മാരെ കാണാതായി, മരണസംഖ്യ 160

ഗൂഗിൾ മാപ്പിൽ ‘ലേക് ഒൻ്റാരിയോ’യുടെ പേര് ‘ലേക് അമേരിക്ക’ ആക്കി ട്രംപ്

US-Canada Trade Dispute: Canada Welcomes Flexibility on French Language Policy

യു.എസ്-കാനഡ വ്യാപാര തർക്കം: ഫ്രഞ്ച് ഭാഷാ നയത്തിലെ വിട്ടുവീഴ്ചയെ കാനഡ സ്വാഗതം ചെയ്തു

Top Picks for You
Top Picks for You