newsroom@amcainnews.com

നിജ്ജാർ വധം: ഇന്ത്യയ്ക്ക് പങ്കില്ലെന്ന് ആവർത്തിച്ച് സഞ്ജയ് വർമ്മ

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കില്ലെന്ന് ആവർത്തിച്ച് കാനഡയിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമ്മ. നിജ്ജാർ വധം കാനഡയിലെ ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിജ്ജാർ വധത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഗാങ്‌സ്റ്റർ ഗോൾഡി ബ്രാർ നടത്തുന്നതായി പറയപ്പെടുന്ന ഓഡിയോ സന്ദേശം പുറത്തുവന്ന പശ്ചാത്തലത്തിലാണ് സഞ്ജയ് വർമ്മയുടെ പ്രതികരണം. 2023 ജൂണിൽ ബ്രിട്ടിഷ് കൊളംബിയ സറേയിലെ ഗുരുദ്വാരയ്ക്ക് സമീപമാണ് ഹർദീപ് സിങ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ടത്. കേസിൽ നാല് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരമ്ജിത് സിങ് പമ്മയും ഗോൾഡി ബ്രാറും നടത്തുന്നതായി പ്രചരിക്കുന്ന ഈ ഓഡിയോ സന്ദേശത്തിൽ ആർഷ് ദല്ല, സുഖാ എന്നിവരുൾപ്പെടെയുള്ള കാനഡയിലെ ക്രിമിനൽ സംഘാംഗങ്ങളും നിജ്ജാറും തമ്മിലുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ച് സൂചനകളുണ്ട്. അതേസമയം ഈ ഓഡിയോയുടെ വിശ്വസനീയത പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like
Vance's 'indentured servants' remark deeply offensive

വാൻസ് നടത്തിയ ‘കരാർ തൊഴിലാളികൾ’ പരാമർശം അങ്ങേയറ്റം അപമാനകരം

Another Execution in the US Sparks Concern Over Use of Controversial Drug

വിവാദ മരുന്നിന്റെ ഉപയോഗത്തിൽ ആശങ്ക ഉയർത്തിക്കൊണ്ട് യു.എസിൽ വീണ്ടും വധശിക്ഷ

മെഗാ സംഗീതവിരുന്നുമായി റിമിയും സംഘവും ഒക്ടോബർ 10-ന് ടൊറൻ്റോയിൽ

America at the forefront of ensuring religious freedom and security; U.S. leads a global fight against anti-Semitism

മതസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ അമേരിക്ക മുന്നിൽ; യഹൂദ വിരുദ്ധതയ്‌ക്കെതിരെ ആഗോള പോരാട്ടവുമായി യു.എസ്

Flash floods sweeps away several houses in Nepal’s Gorkha, warning issued for settlements along Budhi Gandaki River

നേപ്പാളിലെ ഗോർഖയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി; ബുധി ഗണ്ഡകി നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി

Cancer drug price control: New central move will not benefit patients

കാൻസർ മരുന്ന് വിലനിയന്ത്രണം: പുതിയ കേന്ദ്ര നീക്കം രോഗികൾക്ക് പ്രയോജനം ചെയ്യില്ല

Top Picks for You
Top Picks for You