newsroom@amcainnews.com

ശ്രദ്ധിക്കുക: കാനഡ ഫാമിലി സ്പോൺസർഷിപ്പിലെ ഇളവ് സെപ്റ്റംബർ 10 വരെ

കാനഡയിലെ സ്ഥിരതാമസക്കാർക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ അനുവദിക്കുന്ന പ്രത്യേക നയം സെപ്റ്റംബർ 10-ന് അവസാനിക്കും. ഈ തീയതിക്ക് ശേഷം സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ലെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) വ്യക്തമാക്കി.

കനേഡിയൻ ഇമിഗ്രേഷൻ നിയമപ്രകാരം ആദ്യ അപേക്ഷയിൽ പങ്കാളിയെയോ മക്കളെയോ ഉൾപ്പെടുത്തിയില്ലെങ്കിൽ അവരെ പിന്നീട് രാജ്യത്തേക്ക് സ്പോൺസർ ചെയ്യുന്നതിന് വിലക്കുണ്ട്. എന്നാൽ, ഈ വ്യവസ്ഥ പല കുടുംബങ്ങൾക്കും തിരിച്ചടിയാകുന്നു എന്ന് കണ്ടാണ് 2019-ൽ ഫെഡറൽ സർക്കാർ താൽക്കാലിക ഇളവ് പ്രഖ്യാപിച്ചത്. അഭയാർത്ഥികളായി എത്തിയവർ, കുടുംബ സ്പോൺസർഷിപ്പ് വഴി സ്ഥിരതാമസം നേടിയവർ തുടങ്ങിയ പ്രത്യേക വിഭാഗങ്ങൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. മറ്റ് സാമ്പത്തിക-തൊഴിൽ കുടിയേറ്റ പദ്ധതികൾ വഴി കാനഡയിലെത്തിയവർക്ക് ഈ ഇളവ് ലഭിക്കില്ല.

ഈ താൽക്കാലിക ഇളവിനായി പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതില്ല. സാധാരണ സ്പോൺസർഷിപ്പ് അപേക്ഷ സമർപ്പിക്കുമ്പോൾത്തന്നെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഈ നയത്തിന് കീഴിലുള്ള യോഗ്യത പരിശോധിക്കും. സെപ്റ്റംബർ 10-ന് മുൻപായി അപേക്ഷകൾ ഓൺലൈൻ പോർട്ടൽ വഴി IRCC-ക്ക് ലഭിക്കണം. സെപ്റ്റംബർ 10-ന് ശേഷം ലഭിക്കുന്ന അപേക്ഷകളിൽ എന്നന്നേക്കുമായി വിലക്ക് എന്ന പഴയ നിയമം തന്നെയാകും കാനഡ സർക്കാർ നടപ്പിലാക്കുക.

You might also like
Malayali reaps a golden harvest of farming in Canada; amidst IT rush, this little garden has vegetables and chickens

കാനഡയിൽ കൃഷിയുടെ സുവർണ്ണ വിളവെടുപ്പുമായി മലയാളി; ഐടി തിരക്കുകൾക്കിടയിലും ഈ കൊച്ചു തോട്ടത്തിൽ പച്ചക്കറികളും കോഴികളുമുണ്ട്

Jill Dunlop, Ontario's colleges and universities minister until 2024, refuses to answer OSAP questions

ഒന്റാറിയോ സ്റ്റുഡന്റ് അസിസ്റ്റൻസ് പ്രോഗ്രാം (OSAP) വിവാദം: ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മുൻ മന്ത്രി ജിൽ ഡൺലപ്പ്

H-1B വീസ ഉടമകളുടെ മക്കൾക്ക് ഗ്രീൻ കാർഡ്: നിയമനിർമാണത്തിനൊരുങ്ങി യുഎസ്

നോവസ്കോഷ ഗ്ലേസ് ബേയിൽ വൻ തീപിടിത്തം: 17 പേർക്ക് പരുക്ക്

Padmaja Venugopal resigns from the BJP due to ideological differences

ആശയപരമായ ഭിന്നതകളെത്തുടർന്ന് പത്മജ വേണുഗോപാൽ ബിജെപിയിൽ നിന്നും രാജിവച്ചു

City of Mississauga to implement hiring restrictions effective immediately

മിസിസാഗ നഗരസഭയിൽ നിയമന നിയന്ത്രണങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും

Top Picks for You
Top Picks for You