ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോണ്‍ പുതുശ്ശേരില്‍ മെമ്മോറിയല്‍ സോക്കര്‍ ടൂര്‍ണമെൻ്റ് ഓഗസ്റ്റ് 29-ന് നോര്‍ത്ത് ബ്രൂക്കിലുള്ള ടെക്നി പ്രയറി ഫീല്‍ഡില്‍ നടക്കും. 1700 Techny Road, Northbrook ആണ് വേദി. വന്‍ സമ്മാനത്തുകയാണ് ടൂര്‍ണമെൻ്റ് വിജയികളെ കാത്തിരിക്കുന്നത്. ടൂര്‍ണമെൻ്റില്‍ പങ്കെടുക്കുന്നതിനായി നോര്‍ത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി ടീമുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ടൂര്‍ണമെൻ്റ് മോളി പുതുശ്ശേരില്‍ & ഫാമിലി, രഞ്ജന്‍ എബ്രഹാം & ഫാമിലി, ഷിബു ജോണ്‍ & ഷൈജു സെല്ലുലോയ്ഡ്, ജില്‍സ് വയലുപടിയാനിക്കല്‍ എന്നിവരാണ് സ്പോണ്സര് ചെയ്തിരിക്കുന്നത്. ടൂര്‍ണമെൻ്റിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷന് പ്രസിഡൻ്റ് ജോസ് മണക്കാട്ട്, ജനറല്‍ സെക്രട്ടറി ബിജു മുണ്ടക്കല്‍, ട്രഷറര്‍ അച്ചന്കുഞ്ഞു മാത്യു, വൈസ് പ്രസിഡൻ്റ് ലൂക്ക് ചിറയില്‍, ജോയിൻ്റ് സെക്രട്ടറി സാറ അനില്‍, ജോയിൻ്റ് ട്രഷറര്‍ പ്രിന്‍സ് ഈപ്പന് എന്നിവരും ടൂര്‍ണമെൻ്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ മനോജ് അച്ചേട്ട്, റിച്ചാര്‍ഡ് സാമുവേല്‍, അതുല്‍ കൃഷ്ണ, അരുണ്‍ കൃഷ്ണ, ഡാനി ജോസഫ് എന്നിവരും ബോര്‍ഡ് അംഗങ്ങളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : മനോജ് അച്ചേട്ട് – 224 522 2470, റിച്ചാര്‍ഡ് സാമുവേല്‍ – 847 767 4949, അതുല്‍ കൃഷ്ണ – 224 392 8028, അരുണ്‍ കൃഷ്ണ – 224 716 1219, ഡാനി ജോസഫ് – 847 790 6958.







