newsroom@amcainnews.com

ഫ്ലോറിഡയിൽ ഇടിമിന്നലേറ്റ് അമ്മയും രണ്ടു വയസുള്ള മകളും മരിച്ചു

ഫ്ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്ലിന് സമീപം ഞായറാഴ്ച ഇടിമിന്നലേറ്റ് അമ്മയും രണ്ട് വയസുള്ള മകളും മരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ രണ്ട് പേര്‍ക്ക് ഇടിമിന്നലേറ്റതായി 911 ല്‍ ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയായിരുന്നു. അമ്മയേയും മകളെയും നടപ്പാതയില്‍ വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കെനിയ ഗ്ലാസ്‌ഗോ (31), മകൾ എന്നിവർക്കാണ് ഇടിമിന്നലേറ്റത്.

അമ്മയും മകളും കാറില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് ഇടിമിന്നലേറ്റതെന്ന് ദൃക്‌സാക്ഷികളുടെ മൊഴിയിൽ പറയുന്നു. മിന്നലേറ്റ് ഗുരുതരമായി പരുക്കേറ്റ കെനിയ ഗ്ലാസ്‌ഗോയെ ഡീര്‍ഫീല്‍ഡ് ബീച്ചിലെ നോര്‍ത്ത് ബ്രോവാര്‍ഡ് മെഡിക്കല്‍ സെന്‍ററിലും കുഞ്ഞിനെ ഫോര്‍ട്ട് ലോഡര്‍ഡെയ്ലിലെ ബ്രോവാര്‍ഡ് ഹെല്‍ത്ത് മെഡിക്കല്‍ സെന്‍ററിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.

You might also like

‘ഇസയാസ്’ ചുഴലിക്കാറ്റ്: കാനഡയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

"It's not about making money... isn't this just for fun?": New trends in theft!

‘പണം ഉണ്ടാക്കാനല്ല, ഇതൊരു രസത്തിന് ചെയ്യുന്നതാണ്’: ട്രെൻഡായി പുതിയ തരം മോഷണരീതികൾ!

Average long-term US mortgage rate at highest level in nearly 3 years after 7th weekly rise in a row

തുടർച്ചയായ ഏഴാമത്തെ ആഴ്ചയും വർധന; യു.എസിലെ ദീർഘകാല മോർട്ട്ഗേജ് നിരക്ക് ഏകദേശം 3 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

പനാമയിൽ ശക്തമായ ഭൂചലനം: 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

Turbulence in the Skies: How Dangerous Is It for Passengers?

ആകാശത്തെ ടർബുലൻസ്: യാത്രികർക്ക് ഇത് എത്രത്തോളം അപകടകരമാണ്?

Carney says Canadians will decide their future after Elon Musk expresses support for separatism

ക്യുബെക്ക്, ആൽബർട്ട, സസ്കാച്ചെവൻ എന്നീ പ്രവിശ്യകൾ കാനഡയിൽ നിന്ന് വേർപെടണമെന്ന ഇലോൺ മസ്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി, കാനഡക്കാരാണ് തങ്ങളുടെ ഭാവി തീരുമാനിക്കുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

Top Picks for You
Top Picks for You