newsroom@amcainnews.com

വ്യാപാരയുദ്ധം: കരാറിന്‍റെ വിശദാംശങ്ങൾ പരസ്യമാക്കണമെന്ന് പിയേർ പൊളിയേവ്

അമേരിക്കയുമായുള്ള വ്യാപാരകരാർ ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ അടിയന്തരമായി ഹൗസ് കോമ്മൺസ് വിളിച്ചു ചേർക്കണമെന്ന് പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ് ആവശ്യപ്പെട്ടു. കൂടാതെ പ്രധാനമന്ത്രി മാർക്ക് കാർണി നിരസിച്ച കരാറിന്‍റെ വിശദാംശങ്ങൾ പരസ്യമാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അമേരിക്കയുടെ 50% താരിഫിനെതിരെ കാനഡ നടപ്പിലാക്കുന്ന നയങ്ങൾ എന്തൊക്കെയാണെന്നും അവ ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കണമെന്നും പിയേർ നിർദ്ദേശിച്ചു.

കാർണിയുടെ വ്യാപാര-സാമ്പത്തിക നയങ്ങൾ കാരണം ഇന്ധനം, നിത്യോപയോഗ സാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്ക് ഉണ്ടാകുന്ന വിലക്കയറ്റം ജനങ്ങളെ എത്രത്തോളം ബാധിക്കുമെന്നും, താരിഫുകൾ മൂലം ഭീഷണിയിലായ സ്റ്റീൽ, അലുമിനിയം, മരം, ഓട്ടോമൊബൈൽ മേഖലകളിലെ തൊഴിലുകൾ എങ്ങനെ സംരക്ഷിക്കുമെന്നും വ്യക്തമാക്കണം, പിയേർ പൊളിയേവ് ആവശ്യപ്പെട്ടു. സുസ്ഥിരമായ വ്യാപാരക്കരാർ ഉണ്ടാക്കുന്നതിൽ നേരിട്ട പരാജയവും വർധിച്ചു വരുന്ന താരിഫുകളും കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കടുത്ത ആഘാതമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like
USTR Greer says US "holding fast" on trade stance with Canada

കാനഡയുമായുള്ള വ്യാപാര നിലപാടിൽ യുഎസ് “ഉറച്ചുനിൽക്കുന്നു” എന്ന് ട്രേഡ് റെപ്രസെന്റേറ്റീവ് ഗ്രീർ

Ukraine drone attacks oil tanker off Russia’s Sochi with 23 Indians aboard, all rescued

റഷ്യയിലെ സോച്ചിക്ക് സമീപം 23 ഇന്ത്യക്കാരുള്ള എണ്ണക്കപ്പലിന് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം: എല്ലാവരെയും രക്ഷപ്പെടുത്തി

Ford Recalls Expedition and Heavy-Duty Trucks for Faulty Front Lights

ഫ്രണ്ട് ലൈറ്റുകളിലെ തകരാർ കാരണം ഫോർഡ് എക്‌സ്‌പെഡിഷൻ, ഹെവി-ഡ്യൂട്ടി ട്രക്കുകൾ എന്നിവ തിരിച്ചുവിളിക്കുന്നു

മുൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരൊലിൻ ലെവിറ്റ് ഫോക്‌സ് ന്യൂസില്‍ ചേരുന്നു

പിയേഴ്സൺ വിമാനത്താവള സ്വർണ്ണക്കവർച്ച: മുഖ്യപ്രതിയെ കാനഡയ്ക്ക് വിട്ടുനൽകുന്നതിൽ നിയമതടസ്സം

നോര്‍ത്ത് ഈസ്റ്റ് റീജനൽ മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 9 മുതൽ

Top Picks for You
Top Picks for You