newsroom@amcainnews.com

7 വർഷം താമസിച്ചാൽ ഗ്രീൻ കാർഡ്; പുതിയ ബിൽ അവതരിപ്പിച്ച് ഡെമോക്രാറ്റിക് സെനറ്റർ

യുഎസ് ഗ്രീൻ കാർഡ് അപേക്ഷകർക്ക് ആശ്വാമേകുന്ന പുതിയ ബിൽ സെനറ്റിൽ ഡെമോക്രാറ്റിക് സെനറ്റർ അലക്സ് പഡില്ല അവതരിപ്പിച്ചു. യുഎസിൽ വർഷങ്ങളായി താമസിക്കുന്ന ആളുകളുടെ ഏറ്റവും വലിയ സ്വപ്നമാണ് ഗ്രീൻ കാർഡ് അല്ലെങ്കിൽ സ്ഥിരതാമസം. റീന്യൂയിങ് ഇമ്മിഗ്രേഷൻ പ്രൊവിഷൻസ് ഓഫ് ദി ഇമ്മിഗ്രേഷൻ ആക്ട് ഓഫ് 1929 എന്ന പേരിലുള്ള ഈ ബിൽ 1929-ൽ യുഎസിൽ ഉണ്ടായിരുന്ന ബിൽ ഭേദഗതി ചെയ്തതാണ്. ഇമിഗ്രേഷൻ ആന്റ് നാഷണാലിറ്റി ആക്ടിലെ സെക്ഷൻ 249 അഥവാ രജിസ്ട്രി പ്രൊവിഷൻ എന്ന ബില്ലിന്റെ പുതിയ ഭേദഗതിയാണ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. ഇതോടെ യുഎസിൽ തുടർച്ചയായി 7 വർഷം നിയമപരമായി താമസിച്ചിട്ടുള്ള ഏത് വ്യക്തിക്കും ഗ്രീൻ കാർഡിന് അപേക്ഷിക്കാം.

അപ്രായോഗികമായ യുഎസ് ഇമിഗ്രേഷൻ നിയമങ്ങളെ കാലോചിതമായി പരിഷ്കരിക്കാനുള്ള നിർണ്ണായക ചുവടുവെപ്പാണിത്. എന്നാൽ ഈ ബിൽ സെനറ്റിലും ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിലും പാസ്സായി പ്രസിഡൻ്റ് ഒപ്പുവെച്ചാൽ മാത്രമേ നിയമമാകൂ.

You might also like
Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

യു എസിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

Top Picks for You
Top Picks for You