കോമൺവെൽത്ത് ഗെയിംസ്: ജൂഡോയിൽ ചരിത്രം കുറിച്ച് അസ്മിത ഡേ

കോമൺവെൽത്ത് ഗെയിംസിൽ നാലാം സ്വർണ്ണം സ്വന്തമാക്കി ഇന്ത്യ. 48 കിലോ വനിതാ വിഭാഗം ജൂഡോയിൽ അസ്മിത ഡേയാണ് ഇന്ത്യയുടെ സുവർണ്ണ നേട്ടം നാലിലെത്തിച്ചത്. ജൂഡോയിൽ കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിലാദ്യ സ്വർണ്ണമെന്ന നേട്ടവും അസ്മിത ഡേ സ്വന്തം പേരിൽ കുറിച്ചു. ഫൈനലിൽ കാനഡയുടെ ഹെയ്ദി ക്വാച്ചിനെയാണ് അസ്മിത തോൽപിച്ചത്. അതേസമയം ബോക്സിങ്ങിൽ പ്രീതി പവാർ, അങ്കുഷ് പങ്കൽ, ജയ്സ്മിൻ ലംബോരിയ, ജാദുമനി സിങ്, അരുന്ധതി ചൗധരി എന്നിവർ ഫൈനലിൽ കടന്നു. ഇതിനകം 18 മെഡലുകൾ സ്വന്തമാക്കിയ ഇന്ത്യ, 10 […]
‘ഡെസ്റ്റിനേഷൻ കാനഡ’ തലപ്പത്തേക്ക് ജഗ്മീത് സിങ്? കടുത്ത വിമർശനവുമായി പ്രതിപക്ഷം

കാനഡയുടെ ഔദ്യോഗിക ടൂറിസം ബോർഡായ ‘ഡെസ്റ്റിനേഷൻ കാനഡ’യുടെ തലപ്പത്തേക്ക് എൻഡിപി മുൻ ലീഡർ ജഗ്മീത് സിങിനെ നിയമിക്കുമെന്ന് റിപ്പോർട്ട്. മുൻ സിഇഒ മാർഷ്യ വാൾഡൻ വിരമിച്ച ഒഴിവിലേക്കാണ് അദ്ദേഹത്തിൻ്റെ പേര് പരിഗണിക്കുന്നത്. എന്നാൽ ജഗ്മീത് സിങിന്‍റെ നിയമനത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ട്രൂഡോ സർക്കാരിനു എൻഡിപി നൽകിയ പിന്തുണയ്ക്കുള്ള പ്രതിഫലമാണ് ഈ നിയമനമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. 2024-ൽ ട്രൂഡോ സർക്കാരിനുള്ള പിന്തുണ ജഗ്മീത് സിങ് പിൻവലിച്ചിരുന്നെങ്കിലും, തുടർന്നു നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ അദ്ദേഹവും പാർട്ടിയും വൻ തിരിച്ചടി […]
കാനഡയിലെ ഏറ്റവും അപകടകരമായ നഗരം ബി സിയിലെ സറെ; പുതിയ റിപ്പോർട്ട്

കാനഡയിലെ ഏറ്റവും അപകടകരമായ നഗരം ബ്രിട്ടീഷ് കൊളംബിയയിലെ സറെ ആണെന്ന് പുതിയ റിപ്പോർട്ട്. രാജ്യത്ത് കുറ്റകൃത്യ നിരക്ക് ഏറ്റവും കൂടുതലുള്ള നഗരം സറെ ആണെന്ന് ഓസ്‌ട്രേലിയൻ ഗവേഷണ സ്ഥാപനമായ ‘കംപെയർ ദി മാർക്കറ്റ്’ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. അൽബർട്ടയിലെ ലെത്ബ്രിഡ്ജ്, റെഡ് ഡിയർ എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. ഒൻ്റാരിയോയിലെ സഡ്ബറിയാണ് ഏറ്റവും കൂടുതൽ കുറ്റകൃത്യ നിരക്കുള്ള മറ്റൊരു നഗരം. 2019-ന് ശേഷം കുറ്റകൃത്യങ്ങളിൽ വലിയ വർധനവുണ്ടായ ലോക നഗരങ്ങളിൽ ബ്രിട്ടീഷ് കൊളംബിയയിലെ കെലോന എട്ടാം സ്ഥാനത്തെത്തി. […]
മൊറോക്കൻ അഭയാർത്ഥി പ്രവാഹത്തിൽ കുഴങ്ങി സ്പെയിൻ: 9 മരണം

മൊറോക്കോയിൽ നിന്നുള്ള അഭയാർത്ഥി പ്രവാഹത്തിൽ കുഴങ്ങി സ്പെയിൻ. വടക്കൻ ആഫ്രിക്കൻ തീരത്ത് നിന്നും ആയിരക്കണക്കിന് മൊറോക്കൻ അഭയാർത്ഥികൾ നുഴഞ്ഞു കയറിയതോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും അതിർത്തി സുരക്ഷ ഉറപ്പാക്കാനുമായി സ്പെയിൻ തങ്ങളുടെ സായുധ സേനയെ (Armed Forces) പ്രദേശത്ത് നിയോഗിച്ചു. അതേസമയം വൻ തോതിലുള്ള അഭയാർത്ഥി പ്രവാഹത്തിനിടെ ഒമ്പത് പേർ മരിച്ചതായി സ്പാനിഷ് അധികൃതർ സ്ഥിരീകരിച്ചു. കൂടാതെ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ആഭ്യന്തര മന്ത്രി ഫെർണാണ്ടോ ഗ്രാൻഡെ-മാർലാസ്കയും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി സ്യൂട്ട സന്ദർശിക്കുമെന്ന് വ്യക്തമാക്കി. വ്യാഴാഴ്ച […]
ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിലൊരാളും ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസവുമായ ഫ്രാങ്കോ ബറേസി അന്തരിച്ചു. 66 വയസ്സായിരുന്നു. ലോകകപ്പ് നേടിയ 1982 ലെ ഇറ്റാലിയൻ ടീമിൽ അംഗമായിരുന്നു. 20 വർഷത്തെ ക്ലബ്ബ് കരിയറിൽ എസി മിലന് മാത്രമായി കളിച്ച ബറേസി ആറ് സീരി എ കിരീടങ്ങളും മൂന്ന് യൂറോപ്യൻ കപ്പുകളും നേടി. 1977 മുതൽ 1997 വരെ 719 മത്സരങ്ങളിൽ ബറേസി എസി മിലാൻ ജേഴ്സി അണിഞ്ഞു. താരം 33 ഗോളുകളും നേടിയിട്ടുണ്ട്. ബറേസി വിരമിച്ചതിന് പിന്നാലെ താരത്തിന്റെ […]
7 വർഷം താമസിച്ചാൽ ഗ്രീൻ കാർഡ്; പുതിയ ബിൽ അവതരിപ്പിച്ച് ഡെമോക്രാറ്റിക് സെനറ്റർ

യുഎസ് ഗ്രീൻ കാർഡ് അപേക്ഷകർക്ക് ആശ്വാമേകുന്ന പുതിയ ബിൽ സെനറ്റിൽ ഡെമോക്രാറ്റിക് സെനറ്റർ അലക്സ് പഡില്ല അവതരിപ്പിച്ചു. യുഎസിൽ വർഷങ്ങളായി താമസിക്കുന്ന ആളുകളുടെ ഏറ്റവും വലിയ സ്വപ്നമാണ് ഗ്രീൻ കാർഡ് അല്ലെങ്കിൽ സ്ഥിരതാമസം. റീന്യൂയിങ് ഇമ്മിഗ്രേഷൻ പ്രൊവിഷൻസ് ഓഫ് ദി ഇമ്മിഗ്രേഷൻ ആക്ട് ഓഫ് 1929 എന്ന പേരിലുള്ള ഈ ബിൽ 1929-ൽ യുഎസിൽ ഉണ്ടായിരുന്ന ബിൽ ഭേദഗതി ചെയ്തതാണ്. ഇമിഗ്രേഷൻ ആന്റ് നാഷണാലിറ്റി ആക്ടിലെ സെക്ഷൻ 249 അഥവാ രജിസ്ട്രി പ്രൊവിഷൻ എന്ന ബില്ലിന്റെ പുതിയ […]
ടിസാക്ക് വടംവലി മത്സരത്തിൽ കോട്ടയം ബ്രദേഴ്‌സ് കാനഡ ചാമ്പ്യന്‍സ്

ടെക്സസ് ഇന്‍റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ആൻ്റ് ആര്‍ട്‌സ് ക്ലബ്ബ് (ടിസാക്ക്) സംഘടിപ്പിച്ച അന്താരാഷ്ട്ര വടംവലി മത്സരത്തില്‍ തുടർച്ചയായ അഞ്ചാം തവണയും കോട്ടയം ബ്രദേഴ്‌സ് കാനഡ (ബ്ലൂ) ചാമ്പ്യന്‍മാരായി. കാനഡയിൽ നിന്നുതന്നെയുള്ള ഗ്ലാഡിയേറ്റേഴ്‌സ് കാനഡ റണ്ണേഴ്‌സ് അപ്പ് ട്രോഫി ഉയർത്തി. മൂന്നാം സ്ഥാനം കോട്ടയം ബ്രദർസ് കാനഡ (ബ്ലാക്ക്) ടീമാണ് സ്വന്തമാക്കിയത്. നാലാം സ്ഥാനം തോടുകൻസ് ന്യൂയോർക് കിംഗ്സ് ടീം നേടി. വനിതാ വിഭാഗത്തിൽ ആഹാ ഡാർലിംഗ്സ് ഒന്നാമതെത്തി. രണ്ടാം സ്ഥാനം ഹ്യൂസ്റ്റൺ വാരിയേഴ്‌സും മൂന്നാം സ്ഥാനം ഡാലസ് ക്യുൻസും […]
KCCNA കൺവെൻഷൻ ഓഗസ്റ്റ് 6 മുതൽ ഫ്ലോറിഡയിൽ; മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് മുഖ്യാതിഥി

വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹത്തിന്‍റെ ഏറ്റവും വലിയ കുടുംബസംഗമമായ 16-ാമത് KCCNA (Knanaya Catholic Congress of North America) കൺവെൻഷന് ഓഗസ്റ്റ് 6-ന് ഫ്ലോറിഡയിലെ ബ്രൗവാർഡ് കൗണ്ടി കൺവെൻഷൻ സെന്‍ററിൽ തുടക്കമാകും. ഉദ്ഘാടനച്ചടങ്ങിൽ മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് മുഖ്യാതിഥിയായി പങ്കെടുക്കും. ഓഗസ്റ്റ് 6 മുതൽ 9 വരെ നടക്കുന്ന ഈ മഹാസമ്മേളനത്തിൽ അമേരിക്കയിലെയും കാനഡയിലെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരക്കണക്കിന് ക്നാനായ കുടുംബങ്ങൾ പങ്കെടുക്കും. വിശ്വാസം, പാരമ്പര്യം, കുടുംബമൂല്യങ്ങൾ, സംസ്കാരം എന്നിവയെ ഒരുമിപ്പിക്കുന്ന […]
നശിപ്പിക്കപ്പെട്ട ഒരു കാടിനെ തിരികെ പിടിക്കാൻ 90 മില്യൺ ഡോളർ നിക്ഷേപിച്ചൊരു അമേരിക്കൻ വ്യവസായി

ഫ്ലോറിഡയിൽ 54,000 ഏക്കർ വെട്ടുമരക്കാടുകൾ വിലയ്‌ക്കെടുത്തു. ഏകദേശം എൺപത് ലക്ഷത്തോളം പൈൻ മരങ്ങൾ നട്ടുവളർത്തിയതോടെ, അവിടെ നശിച്ചുപോയ പഴയ വനാന്തരീക്ഷം വീണ്ടും രൂപപ്പെടുകയാണ്. എം.സി. ഡേവിസ് (M.C. Davis) ഫ്ലോറിഡ പാൻഹാൻഡിലിൽ മരംവെട്ട് കമ്പനികൾ മൊട്ടയടിച്ച 54,000 ഏക്കർ ഭൂമി വാങ്ങാൻ ഏകദേശം 90 ദശലക്ഷം ഡോളറാണ് ചെലവഴിച്ചത്. ഇതിലൂടെ തെക്കുകിഴക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ സ്വകാര്യ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലൊന്നായി അദ്ദേഹം അതിനെ മാറ്റി. 2000-ൽ ‘നൊകൂസ് പ്ലാൻ്റേഷൻ’ (Nokuse Plantation) സ്ഥാപിച്ചതിനുശേഷം, ഡേവിസും […]
ബാങ്കിങ് സേവന നിരക്കുകൾ കുത്തനെ കൂട്ടുന്നു: ഉപഭോക്താക്കൾക്ക് ഭാരിച്ച സാമ്പത്തിക ബാധ്യത

ബാങ്ക് അക്കൗണ്ടുകൾ നിലനിർത്തുന്നതിനും ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിനുമായി ഉപഭോക്താക്കൾ വലിയ തുക ചെലവഴിക്കേണ്ട സാഹചര്യം നിലവിലുണ്ട്. ഡെബിറ്റ് കാർഡ് സേവന നിരക്കുകളുടെ കാര്യത്തിൽ പൊതുമേഖലാ ബാങ്കുകൾ 90 ശതമാനത്തോളം വർധന വരുത്തിയപ്പോൾ, കുറഞ്ഞ ബാലൻസ് സൂക്ഷിക്കാത്തതിനുള്ള പിഴയിൽ സ്വകാര്യ ബാങ്കുകളാണ് മുന്നിൽ നിൽക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ 12 പൊതുമേഖലാ ബാങ്കുകൾ ചേർന്ന് ഡെബിറ്റ് കാർഡ് ചാർജ് ഇനത്തിൽ 3,905.5 കോടി രൂപ ഈടാക്കിയിരുന്നിടത്ത്, 2025-26 ആയപ്പോഴേക്കും ഇത് 93.7 ശതമാനം വർധിച്ച് 7,563.8 കോടി രൂപയായി […]
