newsroom@amcainnews.com

എൻസോ, ലൗറ്റാരോ; തിരിച്ചടിച്ച് ലോക ചാമ്പ്യന്മാർ ഫൈനലിലേക്ക്

ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന് മെസ്സിപ്പട. 84 മിനിട്ടു വരെ പിന്നിൽ നിന്ന നിലവിലെ ചാമ്പ്യന്മാരായ അർജൻ്റീന എൻസോ ഫെർണാണ്ടസിന്‍റെയും ലൗട്ടാരോ മാർട്ടിനെസിന്‍റെയും ഗോളുകൾക്ക് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അർജൻ്റീന മുൻ ലോകചാമ്പ്യന്മാരായ സ്പെയിനിനെ നേരിടും.

പരുക്കൻ കളി കണ്ട ആദ്യപകുതിക്ക് ശേഷം 55-ാം മിനിറ്റിൽ മോർഗൻ റോജേഴ്‌സിന്‍റെ ക്രോസ് വലയിലെത്തിച്ച് ആന്തണി ഗോർഡൻ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. സമനിലയ്ക്കായി തുടർച്ചയായി നടത്തിയ നീക്കങ്ങളുടെ ഫലം 85–ാം മിനിറ്റിൽ അർജൻ്റീനയ്ക്കു ലഭിച്ചു. ലയണൽ മെസ്സി നൽകിയ പന്തിൽ ബോക്സിനു മുന്നിൽ മധ്യഭാഗത്തുനിന്ന് എൻസോ ഫെർണാണ്ടസിന്റെ ഷോട്ട് ചാമ്പ്യൻ ടീമിന് സമനില ഗോൾ സമ്മാനിച്ചു. ഇൻജറി ടൈമിന്‍റെ രണ്ടാം മിനിറ്റിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് അർജൻ്റീന ലീ‍ഡെടുത്തു. ലയണൽ മെസ്സി നൽകിയ ക്രോസിൽ പകരക്കാരൻ താരം ലൊതാരോ മാർട്ടിനസിന്റെ ഹെഡ്ഡർ ഇംഗ്ലണ്ട് വലകുലുക്കി.

You might also like
Canada deports 4 more Indians in extortion crackdown, total reaches 111

കവർച്ചാ റാക്കറ്റുകൾക്കെതിരായ നടപടി: കാനഡയിൽ 4 ഇന്ത്യൻ പൗരന്മാരെക്കൂടി നാടുകടത്തി, ആകെ എണ്ണം 111 ആയി

Australia joins Canada in seeking closer ties with the European Union; Trade Minister clarifies stance

യൂറോപ്യൻ യൂണിയനുമായി ചങ്ങാത്തത്തിന് കാനഡയ്ക്കൊപ്പം ഓസ്‌ട്രേലിയയും; നിലപാട് വ്യക്തമാക്കി വ്യാപാരമന്ത്രി

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ്: എൻഡിപി സ്ഥാനാർത്ഥി കൈൽ ക്യാമ്പ്‌ബെൽ വിജയിച്ചു

Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

Top Picks for You
Top Picks for You