ന്യൂസിലാൻഡിലെ സൗത്ത് ഐലൻഡിൽ വൻ ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം അനാവു പട്ടണത്തിന് സമീപം 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ടെ അനാവുവിന് ഏകദേശം 40 കിലോമീറ്റർ വടക്കായിട്ടാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഭൂചലനത്തെ തുടർന്ന്, മിൽഫോർഡ് സൗണ്ട് മുതൽ പുയ്സെഗുർ പോയിൻ്റ് വരെയുള്ള തീരദേശ പ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. ആ പ്രദേശങ്ങളിലെ ജനങ്ങൾ ഉടൻ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് ന്യൂസിലാൻഡ് നാഷണൽ എമർജൻസി മാനേജ്മെൻ്റ് ഏജൻസി (NEMA) അഭ്യർത്ഥിച്ചു. മിൽഫോർഡ് സൗണ്ട് മുതൽ പുയ്സെഗുർ പോയിൻ്റ് വരെയുള്ള സൗത്ത് ഐലൻഡിന്റെ പടിഞ്ഞാറൻ തീരത്ത് ശക്തവും അസാധാരണവുമായ തിരമാലകൾ പ്രതീക്ഷിക്കണം.







