newsroom@amcainnews.com

കാട്ടുതീ പുക: ടൊറൻ്റോയിൽ വായുമലിനീകരണം രൂക്ഷം

വടക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിൽ നിന്നുള്ള കാട്ടുതീ പുക കാരണം ടൊറൻ്റോയിൽ വായുമലിനീകരണം രൂക്ഷമായി. കാട്ടുതീ പുകയ്ക്ക് ഒപ്പം ടൊറൻ്റോയിൽ കനത്ത ചൂടും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാട്ടുതീ പുകയും ചൂടും കാരണം മുതിര്‍ന്ന പൗരന്മാര്‍, ഒറ്റയ്ക്ക് താമസിക്കുന്നവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. കാട്ടുതീ പുകയിൽ നിന്നും രക്ഷപ്പെടുന്നതിന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. കാട്ടുതീ പുകയിൽ കാർബൺ മോണോക്സൈഡ്, സൂക്ഷ്മ കണികകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ശ്വസിക്കുന്നത് ആരോഗ്യത്തിന് അതീവ ഹാനികരമാണ്. ഇവ ശ്വാസകോശത്തിലേക്ക് എത്തുകയും ആസ്ത്മ, ശ്വാസംമുട്ടൽ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. പുകയുള്ള സമയത്ത് വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടുക, വായു ഗുണനിലവാരം മനസ്സിലാക്കാൻ AirNow Fire and Smoke Map പോലുള്ള ട്രാക്കിങ് സംവിധാനങ്ങൾ ഉപയോഗിക്കുക തുടങ്ങിയ മുന്നറിയിപ്പുകളും കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്.

You might also like

ലോ-വേജ് LMIA നിയമങ്ങളിൽ മാറ്റം വരുത്തി കാനഡ: 26 നഗരങ്ങളിൽ അപേക്ഷകൾക്ക് വിലക്ക്

യുഎഇ 5-വർഷ ടൂറിസ്റ്റ് വിസ: ഒരു വർഷത്തിൽ 180 ദിവസം വരെ താമസിക്കാം

ബലോഗന്റെ റെഡ് കാർഡ് വിലക്ക് നീക്കി; ഫിഫ ഉദ്യോഗസ്ഥൻ തനിച്ചെടുത്ത തീരുമാനം ലോകകപ്പിൽ വൻ വിവാദത്തിലേക്ക്

ഐഡിബിഐ ബാങ്ക് വിൽപന അന്തിമഘട്ടത്തിലേക്ക്: ഫെയർഫാക്സ് ഏറ്റെടുക്കാനൊരുങ്ങുന്നു

സ്ട്രീറ്റ് ഫെസ്റ്റിവലിനിടെ വെടിവെപ്പ്: രണ്ട് മരണം, 6 പേർക്ക് പരിക്ക്; പ്രതിക്കായി തിരച്ചിൽ തുടർന്ന് പോലീസ്

വ്യാജ വോട്ടർമാർ, വ്യാജ വെബ്‌സൈറ്റ്: മുന്നറിയിപ്പ് നൽകി ഇലക്ഷൻസ് ആൽബർട്ട

Top Picks for You
Top Picks for You