newsroom@amcainnews.com

മ്യാൻമറിൽ റോഹിംഗ്യൻ അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ടുകൾ മുങ്ങി; 500-ലധികം പേർ മരിച്ചതായി റിപ്പോർട്ട്

മ്യാൻമറിൽ ബോട്ട് മുങ്ങി അഞ്ഞൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. റോഹിംഗ്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ടു ബോട്ടുകൾ മറിഞ്ഞാണ് അപകടം. മ്യാൻമറിലെ രാഖൈൻ തീരത്തുനിന്നും ബംഗ്ലാദേശിലെ അഭയകേന്ദ്രങ്ങളിൽനിന്നും യാത്ര തിരിച്ച രണ്ട് ബോട്ടുകളാണ് അപകടത്തിൽപ്പെട്ടതെന്നാണ്‌ വിവരം. സംഭവത്തിന്‍റെ കൃത്യമായ വിവരങ്ങളും മരണസംഖ്യയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജൂലൈ ആദ്യവാരം നടന്ന അപകടത്തിൽപ്പെട്ട ബോട്ടുകളിൽ ഉണ്ടായിരുന്നവരുടെ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. കനത്ത കാലവർഷവും മോശം കാലാവസ്ഥയുമാണ് അപകടത്തിന് കാരണമായതെന്നാണ്‌ വിവരം. പ്രാഥമിക വിവരങ്ങൾ പ്രകാരം, ജൂൺ അവസാനത്തോടെ മ്യാൻമറിലെ സംഘർഷബാധിതമായ രാഖൈൻ […]

കാൽഗറിയിൽ മലയാളി യുവാവ് അന്തരിച്ചു

ആൽബർട്ട കാൽഗറിയിൽ മലയാളി യുവാവ് അന്തരിച്ചു. കാൽഗറി യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. ബിജോയ് മേനോന്‍റെയും ഡോ. അർച്ചന വിജയുടെയും മകൻ ഹരി മേനോൻ (20) ആണ് മരിച്ചത്. എറണാകുളം ആലുവ സ്വദേശികളാണ്. ജൂലൈ 18, ശനിയാഴ്ച രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 12വരെ കാൽഗറിയിലെ കൺട്രി ഹിൽസ് ക്രിമറ്റോറിയം & ഫ്യൂണറൽ സർവീസസിൽ (11995 16 St NE, Calgary) പ്രാർത്ഥനാ ചടങ്ങുകൾ നടക്കും.

ന്യൂസിലാൻഡിൽ വൻ ഭൂചലനം: 5.9 തീവ്രത, സുനാമി മുന്നറിയിപ്പ്

ന്യൂസിലാൻഡിലെ സൗത്ത് ഐലൻഡിൽ വൻ ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം അനാവു പട്ടണത്തിന് സമീപം 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ടെ അനാവുവിന് ഏകദേശം 40 കിലോമീറ്റർ വടക്കായിട്ടാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടർന്ന്, മിൽഫോർഡ് സൗണ്ട് മുതൽ പുയ്സെഗുർ പോയിൻ്റ് വരെയുള്ള തീരദേശ പ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. ആ പ്രദേശങ്ങളിലെ ജനങ്ങൾ ഉടൻ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് ന്യൂസിലാൻഡ് നാഷണൽ എമർജൻസി മാനേജ്‌മെൻ്റ് ഏജൻസി (NEMA) അഭ്യർത്ഥിച്ചു. മിൽഫോർഡ് സൗണ്ട് മുതൽ പുയ്സെഗുർ […]

കാട്ടുതീ പുക: ടൊറൻ്റോയിൽ വായുമലിനീകരണം രൂക്ഷം

വടക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിൽ നിന്നുള്ള കാട്ടുതീ പുക കാരണം ടൊറൻ്റോയിൽ വായുമലിനീകരണം രൂക്ഷമായി. കാട്ടുതീ പുകയ്ക്ക് ഒപ്പം ടൊറൻ്റോയിൽ കനത്ത ചൂടും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാട്ടുതീ പുകയും ചൂടും കാരണം മുതിര്‍ന്ന പൗരന്മാര്‍, ഒറ്റയ്ക്ക് താമസിക്കുന്നവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. കാട്ടുതീ പുകയിൽ നിന്നും രക്ഷപ്പെടുന്നതിന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. കാട്ടുതീ പുകയിൽ കാർബൺ മോണോക്സൈഡ്, സൂക്ഷ്മ കണികകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ശ്വസിക്കുന്നത് ആരോഗ്യത്തിന് അതീവ ഹാനികരമാണ്. ഇവ […]

വേൾഡ് മലയാളി കൗൺസിൽ ഒൻ്റാരിയോ പ്രൊവിൻസ് ഓണാഘോഷം ഓഗസ്റ്റ് 30-ന് അജാക്സിൽ

കേരളത്തിന്‍റെ സമ്പന്നമായ പാരമ്പര്യവും സംസ്കാരവും ഒരുമയുടെ സന്ദേശവും ആഘോഷമാക്കുന്ന വേൾഡ് മലയാളി കൗൺസിൽ (WMC) ഒൻ്റാരിയോ പ്രൊവിൻസിന്‍റെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 30 ഞായറാഴ്ച അജാക്സിലെ Endless Fun, 400 Monarch Ave #14-ൽ നടക്കും. ഓണാഘോഷപരിപാടിയുടെ ഭാഗമായി പരമ്പരാഗത ഓണസദ്യ, വടംവലി, വിവിധ ഗെയിമുകളും വിനോദപരിപാടികളും, കുട്ടികൾക്കായുള്ള പ്രത്യേക വിനോദങ്ങൾ, സാംസ്കാരിക കലാപരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. കേരളീയരുടെ ഐക്യവും സൗഹൃദവും പുതുതലമുറയിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒൻ്റാരിയോയിലെ എല്ലാ […]

വ്യാജന്മാർക്ക് തിരിച്ചടി: കാനഡയിൽ ഇമിഗ്രേഷൻ കൺസൾട്ടൻ്റ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ട് ഇമിഗ്രേഷൻ കൺസൾട്ടൻ്റ് നിയന്ത്രണങ്ങൾ നടപ്പിലാക്കി കാനഡ. ഇമിഗ്രേഷൻ കൺസൾട്ടൻ്റുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും തട്ടിപ്പുകൾ തടയാനും ഇരകളായവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള പുതിയ നിയന്ത്രണങ്ങൾ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ ഇമിഗ്രേഷൻ കൺസൾട്ടൻ്റുകൾക്കെതിരെയുള്ള പരാതികളിൽ തെളിവ് ലഭിച്ചാൽ 50,000 ഡോളർ വരെ പിഴ ചുമത്താൻ കോളേജ് ഓഫ് ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് കൺസൾട്ടന്‍റസിന് (CICC) സാധിക്കും. കൂടാതെ ഇമിഗ്രേഷൻ കൺസൾട്ടൻ്റുമാർ മൂലം സാമ്പത്തിക നഷ്ടം സംഭവിച്ചവർക്ക് സഹായം നൽകുന്നതിനായി പ്രത്യേക നഷ്ടപരിഹാര […]

സെപ്റ്റംബർ 5-ന് ‘Parsippany ഓണം 2026’; വർണാഭമായ ആഘോഷങ്ങൾക്ക് ഒരുക്കമാക്കി സംഘാടകർ

ന്യൂജേഴ്സിയിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷങ്ങളിലൊന്നായ ‘Parsippany ഓണം2026’ സെപ്റ്റംബർ 5-ന് വിപുലമായ പരിപാടികളോടെ നടക്കും. രാവിലെ 11.30 മുതൽവൈകിട്ട്6.00 വരെ നീളുന്ന ആഘോഷം കുടുംബസമേതം ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെയാണ് സംഘടിപ്പിക്കുന്നത്. മലയാളികളുടെ പാരമ്പര്യവും സംസ്കാരവും പുതുതലമുറയിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഓണാഘോഷം ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. പരമ്പരാഗത ഓണസദ്യ, കേരളത്തിന്റെ തനത് വാദ്യവിസ്മയമായ ചെണ്ടമേളം, ആവേശം നിറയ്ക്കുന്ന കോൽക്കളി, വിവിധ സാംസ്കാരികപരിപാടികൾ എന്നിവ ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. കൂടാതെ കുട്ടികൾക്കും കുടുംബങ്ങൾക്കും […]

വിദ്യാഭ്യാസ മികവിനായി കൈകോർത്തു കാൻ ന്യൂജേഴ്സിയും ക്യൂമാത്തും

കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (KANJ)യും കുട്ടികളിൽ ഗണിതശേഷിയും യുക്തിചിന്തയും വളർത്താൻ ലക്ഷ്യമിടുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ CueMath-വും വിദ്യാഭ്യാസ രംഗത്ത് സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. “Partnering for Excellence in Education” എന്ന സന്ദേശത്തോടെയാണ് പുതിയ സംരംഭം പ്രഖ്യാപിച്ചത്. യുവതലമുറയെ ശാക്തീകരിക്കുകയും മികച്ച വിദ്യാഭ്യാസ അവസരങ്ങൾ ഒരുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്. ഈ സഹകരണത്തിലൂടെ ന്യൂജേഴ്സിയിലെ മലയാളി വിദ്യാർഥികൾക്ക് ഗണിതവിദ്യാഭ്യാസത്തിൽ ആധുനിക പരിശീലനവും ചിന്താശേഷി വികസിപ്പിക്കുന്ന പ്രത്യേക പഠനപരിപാടികളും ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്. വിദ്യാർഥികളുടെ […]

കടൽ അപകടങ്ങളിൽ തുണയായി ദുബായ് പൊലീസ്: വിനോദസഞ്ചാരികൾക്ക് സുരക്ഷയൊരുക്കി മാതൃകാപരമായ ഇടപെടലുകൾ

മൗറീഷ്യസിൽ നിന്നും ദുബായിലേക്ക് അവധിക്കാലം ആഘോഷിക്കാൻ എത്തിയ രണ്ട് പെൺകുട്ടികൾ സഞ്ചരിച്ച വാട്ടർ സ്കൂട്ടർ (ജെറ്റ് സ്കീ) അപകടത്തിൽപ്പെട്ട വാർത്ത ഏറെ ദാരുണമാണ്. തങ്ങളുടെ വിനോദയാത്രയ്ക്കിടെ പതിനെട്ടാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് ഒരു പെൺകുട്ടിക്ക് ജീവൻ നഷ്ടമാകുന്നത്. കടലിൽ നിന്നും തിരിച്ചുവരുന്ന സമയത്ത് ഇരുവരും ജെറ്റ് സ്കീ ഓടിക്കുന്ന സ്ഥാനം പരസ്പരം മാറിയതാണ് ഈ വൻ ദുരന്തത്തിന് കാരണമായത്. ഡ്രൈവിംഗിൽ പരിചയക്കുറവുള്ള പെൺകുട്ടി നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അമിതവേഗതയിൽ ബ്രേക്ക് വാട്ടറിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഇടിയുടെ ശക്തമായ […]

ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ‘ദി ഒഡീസി’ എന്ന ചിത്രം 2026 ജൂലൈ 17 മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും

ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ‘ദി ഒഡീസി’ (The Odyssey) 2026 ജൂലൈ 17-ന് അമേരിക്കയിലും കാനഡയിലുടനീളവും തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ഈ സിനിമ പൂർണ്ണമായും ഐമാക്സ് ക്യാമറകൾ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നതിനാൽ, 1.43:1 ആസ്പെക്ട് റേഷ്യോയിലുള്ള (aspect ratio) പ്രദർശനങ്ങൾക്ക് വലിയ ആവശ്യക്കാരാണുള്ളത്. ചിത്രം അതിന്റെ യഥാർത്ഥ ’70mm IMAX’ ഫോർമാറ്റിൽ കാണാൻ ആഗ്രഹിക്കുന്നവർക്കായി തിയേറ്ററുകളിൽ സീറ്റുകൾ വളരെ പരിമിതമാണ്. അതിനാൽ ‘IMAX ഫിലിം ലൊക്കേറ്റർ’ (IMAX Film Locator) വഴി നിങ്ങളുടെ പ്രദേശത്തെ തിയേറ്ററുകളിലെ സീറ്റുകളുടെ […]