newsroom@amcainnews.com

ഡ്രൈവിങ് നിയമങ്ങൾ കർശനമാക്കി ഒൻ്റാരിയോ: പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ

റോഡ് സുരക്ഷ ഉറപ്പാക്കാൻ ഒൻ്റാരിയോ സർക്കാർ അവതരിപ്പിച്ച പുതിയ ഡ്രൈവിങ് നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. മദ്യപിച്ചോ ലഹരി ഉപയോഗിച്ചോ വാഹനമോടിക്കുന്നവരെയും പുതിയ കുടിയേറ്റക്കാരെയും വാണിജ്യ വാഹന ഓപ്പറേറ്റർമാരെയും പുതിയ നിയമങ്ങൾ സാരമായി ബാധിക്കും. അതേസമയം, ഹൈവേ 401, 416 എന്നിവയുടെ നിശ്ചിത ഭാഗങ്ങളിൽ വേഗ പരിധി 110 കിലോമീറ്ററായി വർധിപ്പിച്ചിട്ടുണ്ട്. റോഡ് ടെസ്റ്റുകൾക്കും ഡ്രൈവിങ് ലൈസൻസുകൾക്കും ഈ വർഷം ഫീസ് വർധന ഉണ്ടാകില്ലെന്നും ഫോർഡ് സർക്കാർ അറിയിച്ചു. വാഹനമോടിക്കുന്നവർ പുതിയ നിയമങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കണമെന്നും അല്ലാത്തപക്ഷം കനത്ത പിഴയും ലൈസൻസ് റദ്ദാക്കലുകളും നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മദ്യപിച്ച് വാഹനമോടിക്കുന്നതിന് ശിക്ഷ ലഭിക്കുന്നവർ നിർബന്ധമായും വാഹനങ്ങളിൽ ഇഗ്നിഷൻ ഇന്‍റർലോക്ക് ഘടിപ്പിക്കണം. ഈ ഉപകരണം ശ്വാസം പരിശോധിച്ച് മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ വാഹനം സ്റ്റാർട്ട് ആകുകയുള്ളൂ. ഈ ഉപകരണം നീക്കം ചെയ്ത ശേഷം ആറുമാസത്തേക്ക് സീറോ-ടോളറൻസ് നിയമം ബാധകമായിരിക്കും. ഈ കാലയളവിൽ ശരീരത്തിൽ ലഹരിവസ്തുക്കളുടെ നേരിയ അംശം പോലും കണ്ടെത്തിയാൽ ഉടൻ ലൈസൻസ് റദ്ദാക്കും.

ഒൻ്റാരിയോയുമായി ലൈസൻസ് കൈമാറ്റ കരാറില്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വിദേശികൾക്ക് പൂർണ്ണമായ ‘G’ ലൈസൻസ് ലഭിക്കുന്നതിനായി കാനഡയിലെ ഡ്രൈവിങ് ടെസ്റ്റും നിർബന്ധിത കാലാവധിയും പൂർത്തിയാക്കണം. വാണിജ്യ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സിവിഒആർ (CVOR) സർട്ടിഫിക്കറ്റുകളിൽ എപ്പോൾ വേണമെങ്കിലും നിബന്ധനകൾ ചേർക്കാൻ അധികൃതർക്ക് അധികാരം നൽകി. ടോ ട്രക്ക് ഓപ്പറേറ്റർമാർ വാഹനം നീക്കുന്നതിന് മുൻപ് ഫോട്ടോ എടുക്കണമെന്നും വണ്ടികളിൽ വ്യക്തമായ അടയാളപ്പെടുത്തലുകൾ വേണമെന്നും പുതിയ നിയമം അനുശാസിക്കുന്നു. 2027 ജനുവരി 1 മുതൽ, വാണിജ്യ വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് അതിനു മുൻപുള്ള 12 മാസത്തിനുള്ളിൽ ചുരുങ്ങിയത് 6 മാസമെങ്കിലും ഒൻ്റാരിയോയിലെ ‘Full G’ ലൈസൻസ് ഉണ്ടായിരിക്കണം എന്ന പുതിയ നിബന്ധനയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

You might also like

ഐ സി ഡബ്ല്യു എഫ് എക്സ്പോ 20-ന് എറ്റോബിക്കോയിൽ

Governments that fear questions; Press freedom in the dock from the White House to Kerala

ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങൾ; വൈറ്റ് ഹൗസ് മുതൽ കേരളം വരെ പത്രസ്വാതന്ത്ര്യം പ്രതിക്കൂട്ടിൽ

ആൽബർട്ട കൗട്ട്സ് അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട: 215.5 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

Top Picks for You
Top Picks for You