newsroom@amcainnews.com

അമേരിക്കന്‍ പൗരൻ ഹൈദരാബാദിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചു

ഹൈദരാബാദ് : നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ അമേരിക്കന്‍ പൗരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാലിഫോർണിയ സ്വദേശി മിച്ചല്‍ ബ്രയാന്‍ ലീ (41) നെയാണ് ഗച്ചിബൗളിയിലെ എസ്എല്‍എന്‍ ടെര്‍മിനസിലുള്ള മാരിയറ്റ് എക്‌സിക്യൂട്ടീവ് അപ്പാര്‍ട്ട്‌മെൻ്റില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ ഗച്ചിബൗളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബിസിനസ് ആവശ്യത്തിനായി നവംബര്‍ രണ്ടിനാണ് ലീ തന്‍റെ ബിസിനസ് പങ്കാളിയായ ഡേവിഡിനൊപ്പം ഹൈദരാബാദിലെത്തിയത്. ഇരുവരും ഹോട്ടലിലായിരുന്നു താമസം. ഹോട്ടലിലെ 12-ാം നിലയിലുള്ള 1218-ാം നമ്പര്‍ മുറിയിലായിരുന്നു ലീയുടെ താമസം. നവംബര്‍ നാലിന് വൈകുന്നേരം മുതല്‍ ഇയാള്‍ ഫോണ്‍ കോളുകളോട് പ്രതികരിക്കാതായി.

തുടര്‍ച്ചയായി ബന്ധപ്പെട്ടിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ വൈകുന്നേരം 6.30-ഓടെ മാസ്റ്റര്‍ കീ ഉപയോഗിച്ച് മുറി തുറന്നപ്പോൾ ലീയെ കട്ടിലില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി കണ്ടെത്തി. ഉടന്‍തന്നെ ജീവനക്കാര്‍ 108 ആംബുലന്‍സ് സേവനത്തെ വിവരമറിയിച്ചു. വിവരമറിഞ്ഞ് ഹോട്ടലിലെത്തിയ മെഡിക്കല്‍ സംഘം പരിശോധന നടത്തിയ ശേഷം ലീയുടെ മരണം സ്ഥിരീകരിച്ചു. ഹോട്ടല്‍ അധികൃതര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഗച്ചിബൗളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ തുടര്‍ അന്വേഷണം പുരോഗമിക്കുന്നു.

You might also like

ഗ്രിസ്‌ലി കരടിയുടെ ആക്രമണം: ബി.സി.യിൽ അമ്മയും മകളും കൊല്ലപ്പെട്ടു

Canada's trade surplus widens to more than four-year high in September

കാനഡയുടെ വ്യാപാര മിച്ചം സെപ്റ്റംബറിൽ നാല് വർഷത്തിലേറെയുള്ള ഉയർന്ന നിരക്കിലേക്ക് ഉയർന്നു

വൻകൂവർ ദ്വീപിന്‍റെ വടക്കുപടിഞ്ഞാറൻ തീരത്ത് ഭൂചലനം: 4.2 തീവ്രത

കാനഡയിൽ ഇൻഫ്ലുവൻസ പടരുന്നു: വാക്സിൻ സ്വീകരിക്കാൻ നിർദ്ദേശം

Major Malayalam OTT Releases of This Week

ഈ ആഴ്ചയിലെ പ്രധാന മലയാളം OTT റിലീസുകൾ

New wave of bomb threats hits passenger flights across Europe

യൂറോപ്പിലുടനീളം വിമാനങ്ങൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

Top Picks for You
Top Picks for You