newsroom@amcainnews.com

ജസ്റ്റിൻ ട്രൂഡോ ഓക്സ്ഫോർഡ് സർവകലാശാലയിൽ പുതിയ പദവിയിലേക്ക്

ലണ്ടൻ : മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ജസ്റ്റിൻ ട്രൂഡോയ്ക്ക് പുതിയ പദവി നൽകി ആദരിച്ച് ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി. യൂണിവേഴ്‌സിറ്റി ബ്ലാവറ്റ്‌നിക് സ്‌കൂൾ ഓഫ് ഗവൺമെൻ്റിൽ ഡിസ്റ്റിംഗ്വിഷ്ഡ് ഫെലോ, വേൾഡ് ലീഡേഴ്‌സ് സർക്കിളിൽ അംഗത്വം എന്നിവ ട്രൂഡോയ്ക്ക് നൽകിയതായി യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ചു.

മുൻ ഭരണത്തലവന്മാരുടെ അന്താരാഷ്ട്ര കൂട്ടായ്മയാണ് വേൾഡ് ലീഡേഴ്‌സ് സർക്കിൾ. ഇവരുടെ ഭരണരംഗത്തെ അനുഭവങ്ങളും കാഴ്ചപ്പാടുകളും വിനിയോഗിച്ച് ലോകമെമ്പാടുമുള്ള ഭരണം മെച്ചപ്പെടുത്തുകയാണ് ഈ അന്താരാഷ്ട്ര കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പറയുന്നു.

10 വർഷം കനേഡിയൻ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോ 2025-ലാണ് സ്ഥാനമൊഴിഞ്ഞത്. വിദ്യാർത്ഥികളുമായും പൂർവവിദ്യാർത്ഥികളുമായും സംവദിക്കുക, അവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക, ലോകനേതാക്കളെ പങ്കെടുപ്പിച്ച് ചർച്ചകൾ സംഘടിപ്പിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങളായിരിക്കും ട്രൂഡോയ്ക്കുണ്ടായിരിക്കുക. മുൻ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നിവരും വേൾഡ് ലീഡേഴ്സ് സർക്കിളിലെ അംഗങ്ങളാണ്.

You might also like
3-Year-Old Girl Climbs Onto Shed's Roof; Shocked Locals Relieved After Heroic Rescue!

ഷെഡിന്റെ മേൽക്കൂരയിൽ 3 വയസ്സുകാരി; അമ്പരന്ന് നാട്ടുകാർ, ഒടുവിൽ ആശ്വാസമായി സാഹസിക രക്ഷാപ്രവർത്തനം!

How Democrats won in Republican strongholds, from Texas to South Carolina

ടെക്സസ് മുതൽ സൗത്ത് കരോലിന വരെ: റിപ്പബ്ലിക്കൻ കോട്ടകളിൽ ഡെമോക്രാറ്റുകൾ വിജയം കൊയ്തത് എങ്ങനെ?

Cristiano Ronaldo bids farewell to international football; curtains fall on a 23-year legendary career

അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ; 23 വർഷം നീണ്ട ഐതിഹാസിക കരിയറിന് തിരശ്ശീല

Indian Power in US Politics: 5 Decisive Wins, Amish Shah Battles for the 6th Seat

യു.എസ്. രാഷ്ട്രീയത്തിൽ ‘ഇന്ത്യൻ കരുത്ത്’: അഞ്ചിൽ ഉറച്ച വിജയം, ആറാം സീറ്റിനായി അമീഷ് ഷായുടെ പടയോട്ടം

Ontario Investing More Than $1.8 Million to Boost Tourism in Northern Ontario

ഉത്തര ഒന്റാറിയോയിലെ ടൂറിസം മേഖലയ്ക്ക് കരുത്തേകാൻ 1.8 മില്യൺ ഡോളറിലധികം നിക്ഷേപവുമായി ഒന്റാറിയോ സർക്കാർ

വൻകൂവറിൽ ബാങ്ക് കൊള്ളയടി: ആൽബർട്ട സ്വദേശി അറസ്റ്റിൽ

Top Picks for You
Top Picks for You