newsroom@amcainnews.com

‘സ്ട്രോങ് ആൻഡ് ഫ്രീ’: പുതിയ ഔദ്യോഗിക നമ്പർ പ്ലേറ്റുകൾ പുറത്തിറക്കി ആൽബർട്ട

എഡ്മിന്‍റൻ : നാല് പതിറ്റാണ്ടിന് ശേഷം പുതിയ ഒഫീഷ്യൽ നമ്പർ പ്ലേറ്റുകൾ പുറത്തിറക്കി ആൽബർട്ട സർക്കാർ. ബാൻഫ് നാഷണൽ പാർക്കിലെ പ്രശസ്തമായ മൊറൈൻ തടാകത്തിൻ്റെ ചിത്രവും ‘സ്ട്രോങ് ആൻഡ് ഫ്രീ’ എന്ന മുദ്രാവാക്യവുമാണ് പുതിയ പ്ലേറ്റിലുള്ളത്. 1984 മുതൽ ഉപയോഗിച്ചിരുന്ന പഴയ പ്ലേറ്റുകളിലെ “Wild Rose Country” എന്ന മുദ്രാവാക്യത്തിന് പകരമായാണ് പുതിയ മുദ്രാവാക്യം ഉപയോഗിച്ചിരിക്കുന്നത്. നവംബർ ഒമ്പത് തിങ്കളാഴ്ച മുതൽ പുതിയ പ്രവിശ്യയിലെ എല്ലാ രജിസ്ട്രി ഓഫീസുകൾ വഴി പുതിയ പ്ലേറ്റുകൾ ലഭ്യമാകും. വാഹന രജിസ്ട്രേഷൻ പുതുക്കുമ്പോൾ പുതിയ പ്ലേറ്റ് സ്വന്തമാക്കാം. കൂടാതെ രജിസ്ട്രേഷൻ പുതുക്കുന്നതിന് മുമ്പ് ആവശ്യമായ ഫീസ് അടച്ചും പുതിയ പ്ലേറ്റ് വാങ്ങാം.

പ്രവിശ്യയുടെ ലാറ്റിൻ മുദ്രാവാക്യവുമായി ബന്ധപ്പെട്ടതും കാനഡയുടെ ദേശീയ ഗാനത്തിലെ വരികളെ ഓർമ്മിപ്പിക്കുന്നതുമാണ് ‘സ്ട്രോങ് ആൻഡ് ഫ്രീ’ എന്ന സ്ലോഗൻ. ഇതിനൊപ്പം ഏറെക്കാലമായി ഉപയോഗത്തിലുള്ള ‘വൈൽഡ് റോസ് കൺട്രി’ എന്ന സ്ലോഗനും പുതിയ പ്ലേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവിശ്യാതലത്തിൽ നടത്തിയ ജനകീയ മത്സരത്തിലൂടെയാണ് പുതിയ ഡിസൈൻ വിജയിയായി തിരഞ്ഞെടുത്തത്. മൂന്ന് റൗണ്ടുകളിലായി നടന്ന വോട്ടെടുപ്പിൽ രണ്ടര ലക്ഷത്തോളം പേർ (240,000-ലധികം വോട്ടുകൾ) പങ്കെടുത്തു.

You might also like

സൗത്ത് ഫ്ലോറിഡയിൽ സ്വകാര്യ വിമാനം തകർന്ന് ഒമ്പത് പേർ മരിച്ചു

Alberta's governing UCP endorses proposed riding boundary changes as NDP reiterates concerns

എൻ.ഡി.പി. (NDP) തങ്ങളുടെ ആശങ്കകൾ ആവർത്തിക്കുന്നതിനിടയിൽ, ഭരണകക്ഷിയായ യു.സി.പി. (UCP) നിർദ്ദിഷ്ട മണ്ഡല പുനർനിർണ്ണയ മാറ്റങ്ങൾക്ക് അംഗീകാരം നൽകി

പരിശീലനക്കുറവ്, സുരക്ഷാ ആശങ്ക: കാനഡയിലെ ട്രക്കിങ് മേഖലയിൽ നിലവാരക്കുറവ്

പ്രതിദിനം 500 ദശലക്ഷം ലിറ്റർ മാത്രം: കാൽഗറിയിൽ നാളെ മുതൽ ജല ഉപയോഗ നിയന്ത്രണം

Ontario Investing More Than $1.8 Million to Boost Tourism in Northern Ontario

ഉത്തര ഒന്റാറിയോയിലെ ടൂറിസം മേഖലയ്ക്ക് കരുത്തേകാൻ 1.8 മില്യൺ ഡോളറിലധികം നിക്ഷേപവുമായി ഒന്റാറിയോ സർക്കാർ

Unshakeable resilience; overcoming setbacks, a young Malayali girl conquers Kilimanjaro

പതറാത്ത പോരാട്ടവീര്യം; തിരിച്ചടികളെ കാറ്റിൽപ്പറത്തി കിളിമഞ്ചാരോ തൊട്ട് മലയാളി മിടുക്കി

Top Picks for You
Top Picks for You