newsroom@amcainnews.com

റിംഗ് ഓഫ് ഫയർ: ബ്രിട്ടീഷ് കൊളംബിയയിൽ ഭൂചലന മുന്നറിയിപ്പുമായി ഭൗമശാസ്ത്രജ്ഞർ

പസഫിക് റിംഗ് ഓഫ് ഫയർ മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന ശക്തമായ ഭൂചലനങ്ങൾ ബ്രിട്ടീഷ് കൊളംബിയയ്ക്കും മുന്നറിയിപ്പാണെന്ന് ഭൗമശാസ്ത്രജ്ഞർ. വെനസ്വേലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ രണ്ട് ഭൂചലനങ്ങൾക്ക് പിന്നാലെയാണ് മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ 160-ലധികം പേർ മരിക്കുകയും ആയിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലയായ റിംഗ് ഓഫ് ഫയറിൽ ഒരേ ദിവസം ഇത്രയധികം ചലനങ്ങൾ ഉണ്ടായത് യാദൃശ്ചികമാണ്. എങ്കിലും ബ്രിട്ടീഷ് കൊളംബിയയും ഇതേ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത് എന്നതിനാൽ ജനങ്ങളും അധികൃതരും അതീവ ജാഗ്രത പാലിക്കണമെന്ന് വിദഗ്ദ്ധർ നിർദ്ദേശിച്ചു. ബ്രിട്ടീഷ് കൊളംബിയൻ തീരങ്ങളിൽ പ്രതിവർഷം രണ്ടായിരത്തോളം ചെറിയ ഭൂചലനങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും അവ സാധാരണയായി ജനങ്ങൾ അറിയാറില്ലെന്ന് കാനഡയിലെ ഭൗമശാസ്ത്രജ്ഞർ പറയുന്നു. ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ദുരന്തങ്ങളെ നേരിടാൻ അടിയന്തര രക്ഷാസാമഗ്രികൾ കരുതിവെക്കാനുള്ള ശരിയായ സമയമാണിതെന്നും അവർ വ്യക്തമാക്കി.

You might also like
The Government of Canada provides an update regarding the 2026 wildfire season

കാനഡയിൽ കാട്ടുതീ രൂക്ഷം: 41 ലക്ഷം ഹെക്ടർ വനം കത്തിനശിച്ചു; ജനങ്ങൾക്ക് ജാഗ്രതാനിർദേശം

ബിസി പ്രിൻസ് ജോർജിൽ റോഡിൽ വിമാനം അടിയന്തരമായി ഇറക്കി: ഒരാൾ മരിച്ചു

സില്‍വര്‍ ജൂബിലി നിറവില്‍ സീയോന്‍ ചര്‍ച്ച്; പുതിയ ആരാധനാലയ സമര്‍പ്പണം ഓഗസ്റ്റ് 29ന്

ലൈം​ഗികാതിക്രമം; ബ്രിട്ടീഷ് കൊളംബിയ സറെയിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

The surprising way GLP-1s could be slimming down violent crime in America

അമേരിക്കയിൽ അക്രമ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ GLP-1 മരുന്നുകൾ സഹായിച്ചേക്കാമെന്ന അപ്രതീക്ഷിത പഠന റിപ്പോർട്ട്

ഖലിസ്ഥാൻ നേതാവ് ഇന്ദർജീത് സിങ് ഗോസാലിന് വധഭീഷണി: മുന്നറിയിപ്പ് നൽകി RCMP

Top Picks for You
Top Picks for You