newsroom@amcainnews.com

ഫൊക്കാന കൺവൻഷൻ: 56 കാർഡ് ഗെയിം മത്സരത്തിന്‍റെ രജിസ്ട്രേഷൻ ആരംഭിച്ചു

നോർത്ത് അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനകളിലൊന്നായ ഫൊക്കാനയുടെ (FOKANA) 2026 അന്തർദേശീയ കൺവൻഷന്‍റെ ഭാഗമായി പുരുഷന്മാർക്കായി 56 കാർഡ് ഗെയിം (Playing Cards – 56 Game) മത്സരം സംഘടിപ്പിക്കുന്നു. മെൻസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന 56 ഗെയിം മത്സരം കൺവൻഷനിലെ പ്രധാന ആകർഷണങ്ങളിലൊന്നാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. വിജയികൾക്ക് ട്രോഫികളും പ്രത്യേക ക്യാഷ് സമ്മാനങ്ങളും നൽകും.

ഈ വർഷത്തെ ഫൊക്കാന കൺവൻഷൻ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്‍ററിൽ നടക്കും. കൺവൻഷന്‍റെ ഭാഗമായി സാംസ്കാരിക പരിപാടികൾ, കലാപരിപാടികൾ, യുവജന-വനിതാ ഫോറം പരിപാടികൾ, ബിസിനസ് നെറ്റ്‌വർക്കിംഗ് സെഷനുകൾ, സൗന്ദര്യ മത്സരങ്ങൾ, കായിക-വിനോദ മത്സരങ്ങൾ, മോഹിനിയാട്ടത്തിലും ചെണ്ടമേളത്തിലും വേൾഡ് റെക്കോർഡിനുള്ള ശ്രമം, സാഹിത്യ സമ്മേളനങ്ങൾ, മീഡിയ സെമിനാറുകൾ, അവാർഡ് നിശകൾ എന്നിവയും അരങ്ങേറും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൺവൻഷൻ രജിസ്ട്രേഷനോടൊപ്പം മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

You might also like
Tragic death of a student at IIT Delhi: Ends life by jumping from the 6th floor

ഡൽഹി ഐഐടിയിൽ വിദ്യാർഥിയുടെ ദാരുണാന്ത്യം: ആറാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി

യാത്രാച്ചെലവ് 93,000 ഡോളർ: ഡഗ് ഫോർഡിന്‍റെ ടെക്സസ് യാത്ര വിവാദത്തിൽ

നിജ്ജാർ വധം: ഇന്ത്യയ്ക്ക് പങ്കില്ലെന്ന് ആവർത്തിച്ച് സഞ്ജയ് വർമ്മ

It feels like a homecoming’: BTS Army takes over Toronto ahead of stadium shows

‘നാടണയുന്നത് പോലെ തോന്നു: റോജർസ് സ്റ്റേഡിയം സംഗീതമേളയ്ക്ക് മുന്നോടിയായി ടൊറന്റോ കീഴടക്കി ബിടിഎസ് ആർമി

ബിസിയിലെ സ്‌കൂളുകളിൽ പഞ്ചാബി താളം: ഭംഗ്രയ്ക്ക് ഔദ്യോഗിക പാഠ്യപദ്ധതി പദവി

ഓറിഗനിൽ അഞ്ചുപേരെ കൊലപ്പെടുത്തിയ സംഭവം: പ്രതി മരിച്ചനിലയിൽ

Top Picks for You
Top Picks for You