newsroom@amcainnews.com

പത്മ പുരസ്കാര വിതരണം: ആദരവോടെ രാജ്യം, തിളക്കത്തോടെ കേരളം

ന്യൂഡൽഹിയിൽ രാഷ്ട്രപതി ഭവനിൽ നടന്ന രണ്ടാമത് ചടങ്ങിൽ രാജ്യത്തിന്റെ പരമോന്നത പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഈ അവാർഡ് വേദിയിൽ മലയാളി സാന്നിധ്യം ഏറെ ശ്രദ്ധേയമായി. സുപ്രീംകോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസ്, ‘ജന്മഭൂമി’ പത്രത്തിന്റെ മുൻ മുഖ്യപത്രാധിപരും സഹസ്ഥാപകനുമായിരുന്ന പി. നാരായണൻ എന്നിവർ രാജ്യത്തിന്റെ രണ്ടാമത്തെ ഉയർന്ന ബഹുമതിയായ പത്മവിഭൂഷൺ ഏറ്റുവാങ്ങി. ഇവർക്കൊപ്പം മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി.

കേരളത്തിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പത്മശ്രീ പുരസ്കാര നിറവിലും തിളങ്ങിനിന്നു. പ്രശസ്ത മോഹിനിയാട്ടം കലാകാരി കലാമണ്ഡലം വിമല മേനോൻ, പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ. എ.ഇ. മുത്തുനായകം, പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളിലൂടെ മാതൃകയായ കായംകുളം സ്വദേശി കൊല്ലകൽ ദേവകിയമ്മ എന്നിവർക്കാണ് കേരളത്തിൽ നിന്നും പത്മശ്രീ ലഭിച്ചത്. ഇതിനുപുറമെ, ബനാറസ് ഹിന്ദു സർവകലാശാലയിൽ പ്രൊഫസറായിരുന്ന എറണാകുളം സ്വദേശിനി എൻ. രാജത്തിന് ഉത്തർപ്രദേശിന്റെ പട്ടികയിൽ ഉൾപ്പെടുത്തി പത്മശ്രീ നൽകി ആദരിച്ചു.

ദേശീയതലത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 18 പേർക്കാണ് ചടങ്ങിൽ പത്മഭൂഷൺ സമ്മാനിച്ചത്. ഭഗത് സിങ് കോഷിയാരി (മുൻ മഹാരാഷ്ട്ര ഗവർണർ), ഉദയ് കോട്ടക് (കോട്ടക് മഹീന്ദ്ര ബാങ്ക് സ്ഥാപകൻ), പ്രശസ്ത ഗായിക അൽക്ക യാഗ്നിക് എന്നിവർ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ മുൻ മുഖ്യമന്ത്രിമാരായ ഷിബു സോറൻ, വി.കെ. മൽഹോത്ര, പരസ്യരംഗത്തെ പ്രമുഖൻ പീയൂഷ് പാണ്ഡെ എന്നിവർക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ നൽകി.

വിവിധ രംഗങ്ങളിലെ മികവിന് ആകെ 131 പേർക്കാണ് പത്മശ്രീ പുരസ്കാരം ലഭിച്ചത്. കായിക ലോകത്തുനിന്ന് ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമ, ഹർമൻപ്രീത് കൗർ, ഹോക്കി താരം സവിത പുനിയ, ടെന്നീസ് താരം വിജയ് അമൃത് രാജ്, പാരാലിമ്പിക്സ് ജേതാവ് പ്രവീൺകുമാർ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. കർണാടക സംഗീതജ്ഞരായ ഗായത്രി ബാലസുബ്രഹ്മണ്യം, രഞ്ജിനി ബാലസുബ്രഹ്മണ്യം എന്നിവരും മുൻ ആഭ്യന്തര അണ്ടർ സെക്രട്ടറി ആർ.വി.എസ്. മണിയും പത്മശ്രീ പുരസ്കാരത്തിന് അർഹരായ പ്രമുഖരിൽ ഉൾപ്പെടുന്നു.

You might also like

കയറ്റുമതിയിൽ റെക്കോർഡ് വർധന: ചരിത്ര നേട്ടം കുറിച്ച് പോർട്ട് ഓഫ് വൻകൂവർ

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

ഐ സി ഡബ്ല്യു എഫ് എക്സ്പോ 20-ന് എറ്റോബിക്കോയിൽ

ലൊസാഞ്ചലസിലെ വയോജന കേന്ദ്രത്തില്‍ വെടിവെപ്പ്; മൂന്ന് ജീവനക്കാര്‍ക്ക് പരുക്ക്, സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

Top Picks for You
Top Picks for You