newsroom@amcainnews.com

ഫൊക്കാന കൺവൻഷൻ: 56 കാർഡ് ഗെയിം മത്സരത്തിന്‍റെ രജിസ്ട്രേഷൻ ആരംഭിച്ചു

നോർത്ത് അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനകളിലൊന്നായ ഫൊക്കാനയുടെ (FOKANA) 2026 അന്തർദേശീയ കൺവൻഷന്‍റെ ഭാഗമായി പുരുഷന്മാർക്കായി 56 കാർഡ് ഗെയിം (Playing Cards – 56 Game) മത്സരം സംഘടിപ്പിക്കുന്നു. മെൻസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന 56 ഗെയിം മത്സരം കൺവൻഷനിലെ പ്രധാന ആകർഷണങ്ങളിലൊന്നാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. വിജയികൾക്ക് ട്രോഫികളും പ്രത്യേക ക്യാഷ് സമ്മാനങ്ങളും നൽകും. ഈ വർഷത്തെ ഫൊക്കാന കൺവൻഷൻ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ട് ആൻഡ് […]

ഫോമാ ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍; പ്രാദേശിക കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായ ഫോമായുടെ (FOMAA) അന്താരാഷ്ട്ര കണ്‍വെന്‍ഷന് ഇനി ആഴ്ചകള്‍ മാത്രം ബാക്കി. സംഘടനയ്ക്ക് ജന്മം നല്‍കിയ ഹ്യൂസ്റ്റണില്‍ നടക്കുന്ന ഈ മഹാസമ്മേളനം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി സതേണ്‍ റീജിയന്‍ പ്രവര്‍ത്തകര്‍ ഒരുമിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. കണ്‍വെന്‍ഷനായി ഇതിനോടകം തന്നെ ആയിരത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജൂണ്‍ 23-ന് അപ്ന ബസാറില്‍ ചേര്‍ന്ന സതേണ്‍ റീജിയന്‍ പ്രവര്‍ത്തകയോഗത്തില്‍ വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി. ഫോമാ പ്രസിഡൻ്റ് ബേബി മണക്കുന്നേല്‍ അധ്യക്ഷത […]

ഡോളറിൻ്റെ കുതിപ്പിൽ വലഞ്ഞ് കനേഡിയൻ കറൻസി; ‘ലൂണി’ 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

സാമ്പത്തികമാന്ദ്യ ഭീതിക്കിടെ കനേഡിയൻ കറൻസിയായ ലൂണി 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് വീണതായി റിപ്പോർട്ട്. ഡോളറിൻ്റെ കുതിപ്പിനെ നേരിടാനാകാതെ കനേഡിയൻ ഡോളറിൻ്റെ മൂല്യം നിലവിൽ 70 യു.എസ് സെൻ്റ് എന്ന നിരക്കിലേക്ക് താഴ്ന്നു. മെയ് മാസത്തിൻ്റെ തുടക്കത്തിൽ 74 യു.എസ് സെൻ്റിൽ വ്യാപാരം നടന്നിരുന്ന സ്ഥാനത്തു നിന്നാണ് ഈ ഇടിവ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പലിശനിരക്കിലെ വലിയ വ്യത്യാസം കാനഡയിൽ നിന്നുള്ള നിക്ഷേപം വൻതോതിൽ അമേരിക്കയിലേക്ക് ഒഴുകാൻ കാരണമാകുകയും ഇത് ലൂണിയുടെ മൂല്യത്തകർച്ചയ്ക്ക് ആക്കം കൂട്ടുകയും […]

റിംഗ് ഓഫ് ഫയർ: ബ്രിട്ടീഷ് കൊളംബിയയിൽ ഭൂചലന മുന്നറിയിപ്പുമായി ഭൗമശാസ്ത്രജ്ഞർ

പസഫിക് റിംഗ് ഓഫ് ഫയർ മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന ശക്തമായ ഭൂചലനങ്ങൾ ബ്രിട്ടീഷ് കൊളംബിയയ്ക്കും മുന്നറിയിപ്പാണെന്ന് ഭൗമശാസ്ത്രജ്ഞർ. വെനസ്വേലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ രണ്ട് ഭൂചലനങ്ങൾക്ക് പിന്നാലെയാണ് മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ 160-ലധികം പേർ മരിക്കുകയും ആയിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലയായ റിംഗ് ഓഫ് ഫയറിൽ ഒരേ ദിവസം ഇത്രയധികം ചലനങ്ങൾ ഉണ്ടായത് യാദൃശ്ചികമാണ്. എങ്കിലും ബ്രിട്ടീഷ് കൊളംബിയയും ഇതേ മേഖലയിലാണ് […]

കാനഡയിൽ ഭൂരിപക്ഷം കോടീശ്വരന്മാരും ഒൻ്റാരിയോയിൽ: റിപ്പോർട്ട്

കാനഡയിലെ അതിസമ്പന്ന കുടുംബങ്ങളിൽ പകുതിയോളവും താമസിക്കുന്നത് ഒൻ്റാരിയോയിലാണെന്ന് ‘കനേഡിയൻസ് ഫോർ ടാക്സ് ഫെയർനസ്’ റിപ്പോർട്ട്. രാജ്യത്തെ ആകെ 86 ശതകോടീശ്വര കുടുംബങ്ങളിൽ 38 എണ്ണവും ഒൻ്റാരിയോയിലാണ്. പ്രവിശ്യയിലെ അതിസമ്പന്നരായ കുടുംബങ്ങളുടെ ശരാശരി ആസ്തി 546 മില്യൺ ഡോളറാണ്. കാനഡയിലെ പ്രവിശ്യകളിൽ വച്ച് ഏറ്റവും ഉയർന്ന നിരക്കാണിത്. കാനഡയിലാകെ 10 കോടി ഡോളറിലധികം ആസ്തിയുള്ള 3,380 കുടുംബങ്ങളുള്ളതിൽ 1,570 കുടുംബങ്ങളും ഒൻ്റാരിയോയിലാണ് ജീവിക്കുന്നത്. ആസ്തിയുടെ കാര്യത്തിൽ ബ്രിട്ടീഷ് കൊളംബിയയിലെ അതിസമ്പന്നർ (50.1 കോടി ഡോളർ) രണ്ടാം സ്ഥാനത്തും, ക്യൂബെക്ക് […]

കാനഡയിലെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയിൽ: റിപ്പോർട്ട്

കാനഡയിലെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി പുതിയ റിപ്പോർട്ട്. ആശുപത്രികളിലെ എമർജൻസി റൂമുകളിൽ രോഗികൾ ദീർഘനേരം കാത്തിരിക്കേണ്ടി വരുന്നതായി ‘കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇൻഫർമേഷൻ’ (CIHI) റിപ്പോർട്ട് ചെയ്തു. 2024-2025 സാമ്പത്തിക വർഷത്തിൽ എമർജൻസി വിഭാഗത്തിൽ എത്തുന്ന പത്തിൽ ഒരാൾ ചികിത്സയ്ക്കായി 14 മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരുന്നുണ്ട്. കൂടാതെ എമർജൻസി റൂമുകളിൽ നിന്ന് വാർഡുകളിലേക്ക് മാറ്റാൻ നിർദ്ദേശിക്കപ്പെടുന്ന രോഗികളിൽ പത്തിൽ ഒരാൾ വീതം 48 മണിക്കൂറിലധികം എമർജൻസി വിഭാഗത്തിൽ തന്നെ തുടരേണ്ടി വരുന്നതായും റിപ്പോർട്ടിൽ […]

ജപ്പാനുമായി വ്യാപാര നിക്ഷേപ കരാറിൽ ഒപ്പുവെച്ച് കാനഡ

ആഗോള സാമ്പത്തിക-പ്രതിരോധ മേഖലകളിൽ നിർണായക ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് കാനഡയും ജപ്പാനും തമ്മിൽ 130 കോടിയിലധികം കനേഡിയൻ ഡോളറിന്‍റെ (1.3 Billion) ചരിത്രപരമായ വ്യാപാര നിക്ഷേപ കരാറുകൾ ഒപ്പുവെച്ചു. ടോക്കിയോയിൽ നടന്ന കാനഡയുടെ പ്രത്യേക വ്യാപാര ദൗത്യത്തിലാണ് (Trade Mission) ഇരു രാജ്യങ്ങളിലെയും പ്രമുഖ കമ്പനികൾ തമ്മിൽ കരാറിലെത്തിയത്. കാനഡയുടെ ചരിത്രത്തിൽ ഒരു ഏഷ്യൻ രാജ്യവുമായി നടത്തുന്ന ഏറ്റവും വലിയ ബിസിനസ്സ് പങ്കാളിത്തമാണിത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI), സുസ്ഥിര ഊർജ്ജം, പ്രതിരോധം, കൃഷി, സോഫ്റ്റ്‌വുഡ് വ്യവസായം തുടങ്ങിയ വിവിധ […]

ഒൻ്റാരിയോയിൽ കയോടി ആക്രമണത്തിൽ കുഞ്ഞിന് പരിക്കേറ്റു: മുന്നറിയിപ്പുമായി പോലീസ്

ഒൻ്റാരിയോയിലെ വിറ്റ്ബിയിൽ മാതാപിതാക്കളോടൊപ്പം പൊതുസ്ഥലത്ത് കളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ കയോടി ആക്രമിച്ചു. ജൂൺ 22 തിങ്കളാഴ്ച കോറണേഷൻ റോഡ്, റോസ്‌ലാൻഡ് റോഡ് എന്നിവയ്ക്ക് സമീപമുള്ള വനമേഖലയോട് ചേർന്നുള്ള മൈതാനത്താണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ടൊറൻ്റോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡർഹാം റീജിയണൽ പോലീസ് അറിയിച്ചു. മേഖലയിൽ വന്യജീവികളുടെ സാന്നിധ്യവും ആക്രമണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പുലർച്ചെയും സന്ധ്യാസമയങ്ങളിലുമാണ് വന്യമൃഗങ്ങൾ കൂടുതലും പുറത്തിറങ്ങുന്നത്. ഈ സമയത്ത് കുട്ടികളുടെയും […]

ഹെൽത്ത് കെയർ & സോഷ്യൽ സർവീസസ് എക്പ്രസ് എൻട്രി ഡ്രോ: 4,000 പിആർ ഇൻവിറ്റേഷൻ

ഏറ്റവും പുതിയ ഹെൽത്ത് കെയർ ആൻഡ് സോഷ്യൽ സർവീസസ് ഒക്യുപേഷൻസ് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ജൂൺ 25-ന് നടന്ന ഈ നറുക്കെടുപ്പിൽ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ 475 ഉള്ള അപേക്ഷകരെയാണ് പരിഗണിച്ചത്. 2026 ലെ മൂന്നാമത്തെ ഹെൽത്ത് കെയർ കാറ്റഗറി നറുക്കെടുപ്പാണിത്. ഫെബ്രുവരി 20-നായിരുന്നു ആദ്യ ഹെൽത്ത് കെയർ കാറ്റഗറി നറുക്കെടുപ്പ് നടന്നത്. ജൂൺ 22 മുതൽ തുടർച്ചയായി നാല് […]

തിരുവനന്തപുരം കോർപ്പറേഷനിൽ രാഷ്ട്രീയപ്പോര് മുറുകുന്നു: ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാൻ യുഡിഎഫിന്റെ അവിശ്വാസ നീക്കം

തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞാ തർക്കങ്ങളും കൗൺസിലർമാർ തമ്മിലുണ്ടായ കയ്യാങ്കളിയും നിലവിലെ ഭരണസംവിധാനത്തെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കോർപ്പറേഷനിൽ പൂർണ്ണമായ ഭരണസ്തംഭനമാണ് നിലനിൽക്കുന്നതെന്ന് ആരോപിച്ച് ഭരണപക്ഷത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ശക്തമായ നീക്കത്തിലാണ് യുഡിഎഫ്. കൗൺസിൽ യോഗങ്ങൾ പോലും കൃത്യമായി വിളിച്ചുചേർക്കാൻ ബിജെപി നേതൃത്വം നൽകുന്ന ഭരണസമിതി തയ്യാറാകുന്നില്ലെന്ന് യുഡിഎഫ് കുറ്റപ്പെടുത്തുന്നു. അവിശ്വാസ പ്രമേയവുമായി മുന്നോട്ട് പോകുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളാൻ യുഡിഎഫ് പാർലമെന്ററി പാർട്ടി ഇന്ന് വൈകിട്ട് യോഗം ചേരുന്നുണ്ട്. നിലവിലെ കൗൺസിലിലെ കക്ഷിനില പരിശോധിച്ചാൽ അവിശ്വാസ […]