newsroom@amcainnews.com

ഡോളറിൻ്റെ കുതിപ്പിൽ വലഞ്ഞ് കനേഡിയൻ കറൻസി; ‘ലൂണി’ 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

സാമ്പത്തികമാന്ദ്യ ഭീതിക്കിടെ കനേഡിയൻ കറൻസിയായ ലൂണി 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് വീണതായി റിപ്പോർട്ട്. ഡോളറിൻ്റെ കുതിപ്പിനെ നേരിടാനാകാതെ കനേഡിയൻ ഡോളറിൻ്റെ മൂല്യം നിലവിൽ 70 യു.എസ് സെൻ്റ് എന്ന നിരക്കിലേക്ക് താഴ്ന്നു. മെയ് മാസത്തിൻ്റെ തുടക്കത്തിൽ 74 യു.എസ് സെൻ്റിൽ വ്യാപാരം നടന്നിരുന്ന സ്ഥാനത്തു നിന്നാണ് ഈ ഇടിവ്.

ഇരു രാജ്യങ്ങളും തമ്മിലുള്ള പലിശനിരക്കിലെ വലിയ വ്യത്യാസം കാനഡയിൽ നിന്നുള്ള നിക്ഷേപം വൻതോതിൽ അമേരിക്കയിലേക്ക് ഒഴുകാൻ കാരണമാകുകയും ഇത് ലൂണിയുടെ മൂല്യത്തകർച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്തതായിസാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ വർഷം അവസാനത്തോടെ യു.എസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറയ്ക്കാനും ബാങ്ക് ഓഫ് കാനഡ നിരക്ക് വർധിക്കാനും സാധ്യതയുണ്ട്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പലിശ വ്യത്യാസം കുറയുന്നതോടെ വർഷാവസാനത്തോടെ കനേഡിയൻ ഡോളറിൻ്റെ മൂല്യം 75 യു.എസ് സെൻ്റ് വരെയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You might also like

ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ 2027: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കാണാതായ എയർ ആംബുലൻസ് വിമാനത്തിനായുള്ള തിരച്ചിൽ നിർത്തിവെച്ച് യു.എസ്. കോസ്റ്റ് ഗാർഡ്

ഡാലസ് ഇടവക മിഷന്‍ സണ്‍ഡേ ‘ജോയ് ഫെസ്റ്റ്‘ ഒക്ടോബര്‍ 18 ന്

America at the forefront of ensuring religious freedom and security; U.S. leads a global fight against anti-Semitism

മതസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ അമേരിക്ക മുന്നിൽ; യഹൂദ വിരുദ്ധതയ്‌ക്കെതിരെ ആഗോള പോരാട്ടവുമായി യു.എസ്

Jaundice spreading in Vandoor: Health department issues alert directive

വണ്ടൂരിൽ മഞ്ഞപ്പിത്തം പടരുന്നു: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

വിനിപെഗ് മുനിസിപ്പൽ തിരഞ്ഞെടുപ്പ്: മുൻ‌കൂർ വോട്ടിങ് ഒക്ടോബർ 5 മുതൽ

Top Picks for You
Top Picks for You