newsroom@amcainnews.com

ഇ.കോളി: പിൽസ്ബറി പിസ്സ പോപ്‌സ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു

ഇ.കോളി അണുബാധയെ തുടർന്ന് പിൽസ്ബറി ബ്രാൻഡ് പിസ്സ പോപ്‌സ് തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. 2026 ജൂൺ 9,10 തീയതികളിൽ പായ്ക്ക് ചെയ്‌ത 760 ഗ്രാം, 2.85 കിലോഗ്രാം പാക്കറ്റുകളിൽ വിൽക്കുന്ന പിസ്സ പോപ്‌സ് പെപ്പറോണി, ബേക്കൺ പിസ്സ, മൂന്ന് കിലോഗ്രാം ബോക്സുകളിലായി വിൽക്കുന്ന സുപ്രീമോ എക്‌സ്ട്രീം പെപ്പറോണി, ബേക്കൺ സ്‌നാക്‌സ്,380 ഗ്രാം പാക്കേജുകളിലായി വിൽക്കുന്ന റെഡ്‌ഹോട്ട് പെപ്പറോണി, ബേക്കൺ എന്നിവയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.

ഫ്രോസൺ ലഘുഭക്ഷണങ്ങളിൽ ഗുരുതരമായ രോഗത്തിന് കാരണമാകുന്ന ബാക്ടീരിയയായ ഇ. കോളി O26 പിസ്സ പോപ്‌സിൽ അടങ്ങിയിരിക്കാമെന്ന് ഫെഡറൽ ഏജൻസി പറയുന്നു. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്നും ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ വാങ്ങിയ സ്റ്റോറിൽ തിരികെ നൽകണമെന്നും ഏജൻസി നിർദ്ദേശിച്ചു. ഇ.കോളി ബാക്ടീരിയ കലർന്ന ഭക്ഷണം കേടായി കാണപ്പെടുകയോ ചീത്ത മണം ഉണ്ടാവുകയോ ചെയ്യില്ല. പക്ഷേ ഗുരുതരമായ ആരോഗ്യപ്രതിസന്ധിക്ക് കാരണമാകും. ലക്ഷണങ്ങളിൽ ഓക്കാനം, ഛർദ്ദി, നേരിയതോ കഠിനമായതോ ആയ വയറുവേദന, വെള്ളമുള്ളത് മുതൽ രക്തം കലർന്ന വയറിളക്കം എന്നിവ ഉൾപ്പെടാം.

You might also like

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

Three killed in South Glengarry collision

സൗത്ത് ഗ്ലെംഗാരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

മാർക്ക് കാര്‍ണിക്കെതിരെ വധഭീഷണി: കാൽഗറി സ്വദേശി അറസ്റ്റിൽ

Top Picks for You
Top Picks for You