newsroom@amcainnews.com

ഭരണത്തിലെത്തിയാൽ ബ്രിട്ടനിലെ കുടിയേറ്റ നിയമങ്ങൾ കർശനമാക്കുമെന്ന് നൈജൽ ഫറാഷ്; ട്രംപിന്റെ അമേരിക്കയായി ബ്രിട്ടനെ മാറ്റാനുള്ള നീക്കമെന്ന് വിമർശനം

ലണ്ടൻ: അടുത്ത തിരഞ്ഞെടുപ്പു ജയിച്ച് ഭരണത്തിലെത്തിയാൽ ബ്രിട്ടനിലെ കുടിയേറ്റ നിയമങ്ങൾ കർശനമാക്കുമെന്ന നൈജൽ ഫറാഷിന്റെ മുന്നറിയിപ്പിനെതിരെ വിമർശനം ശക്തമായി. ഉയർന്ന ശമ്പളവും മികച്ച ഇംഗ്ലിഷ് ഭാഷാപരിജ്ഞാനവും ഉള്ളവർക്കു മുൻഗണന നൽകി കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനാണ് റിഫോം പാർട്ടി നേതാവ് ലക്ഷ്യമിടുന്നത്.

‘ഇൻഡെഫിനിറ്റ് ലീവ് ടു റിമെയ്ൻ’ (ഐഎൽആർ) എന്ന കുടിയേറ്റ പദവിക്കു പകരം, 5 വർഷം കഴിഞ്ഞാൽ പുതുക്കാവുന്നതരം തൊഴിൽവീസ സമ്പ്രദായം കൊണ്ടുവരും. അതോടെ ഇത്തരം കുടിയേറ്റക്കാർക്ക് ക്ഷേമ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകില്ല. പൗരത്വം നേടാനുള്ള നടപടി ക്രമങ്ങൾ കർശനമാക്കുമെന്നും മുന്നറിയിപ്പുണ്ട്.

ട്രംപിന്റെ അമേരിക്കയായി ബ്രിട്ടനെ മാറ്റാനുള്ള നീക്കമാണ് ഫറാഷിന്റേതെന്ന വിമർശനമാണ് ഉയർന്നിരിക്കുന്നത്. 2029ലാണ് ബ്രിട്ടനിൽ അടുത്ത തിരഞ്ഞെടുപ്പ്. 650 അംഗ ജനസഭയിൽ റിഫോം പാർട്ടിക്ക് 5 എംപിമാരേ ഉള്ളെങ്കിലും അഭിപ്രായ വോട്ടെടുപ്പിൽ ലേബർ പാർട്ടിയെക്കാൾ മുന്നിലാണ്.

You might also like
The Government of Canada provides an update regarding the 2026 wildfire season

കാനഡയിൽ കാട്ടുതീ രൂക്ഷം: 41 ലക്ഷം ഹെക്ടർ വനം കത്തിനശിച്ചു; ജനങ്ങൾക്ക് ജാഗ്രതാനിർദേശം

യുഎസ് തീരുവ: മാർക്ക് കാർണിയ്ക്ക് പിന്തുണയുമായി പ്രീമിയർമാർ

China's Advanced Hypersonic Missile Technology and Challenges

ചൈനയുടെ അത്യാധുനിക ഹൈപ്പർസോണിക് മിസൈൽ സാങ്കേതികവിദ്യയും വെല്ലുവിളികളും

Security is being tightened for political leaders in Uttar Pradesh

ഉത്തർപ്രദേശിൽ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷ ശക്തമാക്കുന്നു

ഫെഡറൽ ഉപതിരഞ്ഞെടുപ്പ്: മുൻകൂർ വോട്ടെടുപ്പ് ഇന്ന് മുതൽ

Fire Incident at Amravati District Hospital: Tragically Three Newborns Perish

അമരാവതി ജില്ലാ ആശുപത്രിയിൽ തീപിടിത്തം: മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

Top Picks for You
Top Picks for You