newsroom@amcainnews.com

വാഹനപരിശോധനയ്ക്കിടെ വൻ മയക്കുമരുന്ന് വേട്ട; കാൽഗറിയിൽ രണ്ട് കൗമാരക്കാർ പിടിയിൽ

ആൽബർട്ട കാൽഗറിയിൽ വാഹനപരിശോധനയ്ക്കിടെ മയക്കുമരുന്നും വെടിയുണ്ടകളും പണവും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കൗമാരക്കാരെ അറസ്റ്റ് ചെയ്തു. വടക്കുകിഴക്കൻ കാൽഗറിയിലെ 68-ാം സ്ട്രീറ്റിനും മക്നൈറ്റ് ബൊളിവാർഡിനും സമീപമാണ് സംഭവം. ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന ഒരാളുടെ പേരിലുള്ള വാഹനം റോഡിലൂടെ പോകുന്നത് കണ്ടാണ് ഉദ്യോഗസ്ഥർ കാർ തടഞ്ഞു നിർത്തിയത്. തുടർന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് കാറിനുള്ളിൽ രഹസ്യ അറകൾ കണ്ടെത്തി.

ഏകദേശം 738 ഗ്രാം കൊക്കെയ്ൻ, 104 ഗ്രാം ഫെൻ്റാനിൽ, 44 റൗണ്ട് 9 എംഎം വെടിയുണ്ടകൾ, 1,040 കനേഡിയൻ ഡോളർ എന്നിവയാണ് കണ്ടെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 43,000 ഡോളർ വിലവരുമെന്ന് കാൽഗറി പോലീസ് അറിയിച്ചു. സംഭവത്തിൽ 18 വയസ്സുള്ള നടാലെ മഹ്ദർ ടെസ്ഫെ, 17 വയസ്സുകാരനായ മറ്റൊരു ആൺകുട്ടി എന്നിവർക്കെതിരെ മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ പോലീസിനെയോ ക്രൈം സ്റ്റോപ്പേഴ്സിനെയോ വിവരമറിയിക്കണമെന്ന് കാൽഗറി പോലീസ് അഭ്യർത്ഥിച്ചു.

You might also like
Deportation threat faced by Blerim Skoro, a former US intelligence agent

യു.എസ് രഹസ്യാന്വേഷണ ഏജന്റുമായിരുന്ന ബ്ലെറിം സ്കോറോ നേരിടുന്ന നാടുകടത്തൽ ഭീഷണി

ശ്രദ്ധിക്കുക: കാനഡ ഫാമിലി സ്പോൺസർഷിപ്പിലെ ഇളവ് സെപ്റ്റംബർ 10 വരെ

വടക്കുകിഴക്കന്‍ അമേരിക്കയില്‍ ശക്തമായ കൊടുങ്കാറ്റ്; ഡെലവെയറില്‍ വ്യാപക നാശം

"Khalifa: A Thrilling Action Feast

ഖലീഫ: ത്രില്ലിംഗ് ആക്ഷൻ വിരുന്ന്

ജസ്റ്റിൻ ട്രൂഡോയുടെ വിദേശയാത്രകൾക്ക് RCMP സുരക്ഷ തുടരുന്നു: റിപ്പോർട്ട്

Bethlehem Kudumba Unit: An Onam entertainer filling theaters with laughter and romance

ബെത്‌ലഹേം കുടുംബ യൂണിറ്റ്: തിയേറ്ററുകളിൽ ചിരിയും പ്രണയവും നിറയ്ക്കുന്ന ഓണം എന്റർടെയ്നർ

Top Picks for You
Top Picks for You