newsroom@amcainnews.com

ഫോമാ ഇന്‍റർനാഷണൽ കൺവെൻഷനിൽ കമ്മ്യൂണിറ്റി ഹെൽത്ത് ഫെയർ ഓഗസ്റ്റ് 1 ശനിയാഴ്ച

ഹ്യൂസ്റ്റണിൽ നടക്കുന്ന ഫോമാ ഇന്‍റർനാഷണൽ കൺവെൻഷനിൽ വിപുലമായ കമ്മ്യൂണിറ്റി ഹെൽത്ത് ഫെയർ സംഘടിപ്പിക്കുന്നു. ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിലായി നടക്കുന്ന കൺവെൻഷനിൽ കമ്മ്യൂണിറ്റി ഹെൽത്ത് ഫെയർ ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 1-ന് (ശനിയാഴ്ച) രാവിലെ 8.00 മുതൽ 11.00 വരെ നടക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് ഫെയർ ആരോഗ്യസംരക്ഷണം, രോഗപ്രതിരോധം, ആരോഗ്യബോധവൽക്കരണം എന്നിവ ലക്ഷ്യമിട്ട് എല്ലാ പ്രായത്തിലുമുള്ളവർക്കും പ്രയോജനപ്പെടുന്ന തരത്തിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.

ഹ്യൂസ്റ്റണിലെ ആരോഗ്യ-മാധ്യമ രംഗങ്ങളിൽ സജീവ സാന്നിധ്യവും മികച്ച സംഘാടകയുമായ ഡോ. റെയ്‌ന റോക്ക് ചെയർപേഴ്സണായ മെഡിക്കൽ സെഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഹെൽത്ത് ഫെയർ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ വിജയത്തിനായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് സംഘാടകർ അറിയിച്ചു. ഹെൽത്ത് ഫെയറിന്‍റെ ഭാഗമായി രക്തദാന ക്യാമ്പും ബ്ലഡ് സ്റ്റം സെൽ രജിസ്ട്രേഷൻ ഡ്രൈവും സംഘടിപ്പിച്ചിട്ടുണ്ട്. ജീവൻ രക്ഷിക്കാൻ സഹായകമായ ഈ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർഥിച്ചു. പൊതുജനങ്ങൾക്കായി വിവിധ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി സി.പി.ആർ. പരിശീലനം, പ്രമേഹവും ഹൃദയാരോഗ്യവും സംബന്ധിച്ച ബോധവൽക്കരണം, പകർച്ചവ്യാധികളെക്കുറിച്ചുള്ള അവബോധം, ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള നിർദേശങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. ആരോഗ്യവിദഗ്ധരുടെ നേതൃത്വത്തിൽ നടക്കുന്ന ഹെൽത്ത് ടോക്കുകളിൽ കാൻസർ പ്രതിരോധം, സ്ട്രോക്ക് അവബോധം, മാനസികാരോഗ്യം, കുട്ടികളുടെ ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകളും സംവാദങ്ങളും നടക്കും.

You might also like
Ford Recalls Expedition and Heavy-Duty Trucks for Faulty Front Lights

ഫ്രണ്ട് ലൈറ്റുകളിലെ തകരാർ കാരണം ഫോർഡ് എക്‌സ്‌പെഡിഷൻ, ഹെവി-ഡ്യൂട്ടി ട്രക്കുകൾ എന്നിവ തിരിച്ചുവിളിക്കുന്നു

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് അപായപ്പെടുത്തൽ: മുന്നറിയിപ്പ് നൽകി നോർത്ത് വൻകൂവർ RCMP

യൂറോപ്യൻ നേഷൻസ് ലീഗ്; പോർച്ചുഗൽ ക്വാർട്ടറിൽ

150 Israeli passengers; yet report says Israel prepared to shoot down FlyDubai plane

150 ഇസ്രയേലി യാത്രികർ; എന്നിട്ടും ഫ്ലൈദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രയേൽ തുനിഞ്ഞു

Another Execution in the US Sparks Concern Over Use of Controversial Drug

വിവാദ മരുന്നിന്റെ ഉപയോഗത്തിൽ ആശങ്ക ഉയർത്തിക്കൊണ്ട് യു.എസിൽ വീണ്ടും വധശിക്ഷ

UAE Flight Restrictions Leave Expatriate Malayalis Stranded as Several Flights Are Cancelled

യു.എ.ഇയിലെ വിമാന നിയന്ത്രണങ്ങൾ പ്രവാസി മലയാളികളെ വഴിയിലാക്കി, നിരവധി വിമാനങ്ങൾ റദ്ദാക്കി

Top Picks for You
Top Picks for You