newsroom@amcainnews.com

ടൊറൻ്റോ സൽസ ഓൺ സെൻ്റ് ക്ലെയർ ഫെസ്റ്റിവലിനിടെ വെടിവെപ്പ്: രണ്ട് പേർ കൊല്ലപ്പെട്ടു

ടൊറൻ്റോയിലെ സൽസ ഓൺ സെൻ്റ് ക്ലെയർ ഫെസ്റ്റിവലിനിടെയുണ്ടായ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ആറു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ സെൻ്റ് ക്ലെയർ അവന്യൂ വെസ്റ്റിലായിരുന്നു സംഭവം. ഇതൊരു ആസൂത്രിതമായ വെടിവെപ്പാണെന്നും ലക്ഷ്യമിട്ട് നടന്ന ആക്രമണമാണെന്നും ടൊറൻ്റോ പോലീസ് ഡെപ്യൂട്ടി ചീഫ് ഫ്രാങ്ക് ബറെഡോ അറിയിച്ചു. സംഭവസ്ഥലത്ത് വലിയ പോലീസ് സന്നാഹം തുടരുകയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

അന്വേഷണം ഊർജ്ജിതമാണെന്നും സംഭവസ്ഥലത്തുനിന്ന് തോക്കുകൾ കണ്ടെടുത്തതായും പോലീസ് അറിയിച്ചു. വെടിവെപ്പിനെ അപലപിച്ച ടൊറൻ്റോ മേയർ ഒലിവിയ ചൗ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. സുരക്ഷയുടെ ഭാഗമായി സംഭവസ്ഥലത്തേക്ക് പോകരുതെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

You might also like
Underground Water Flow Sparks Curiosity and Concern Among Locals

നാട്ടുകാരിൽ കൗതുകവും ആശങ്കയും ജനിപ്പിച്ച് ഭൂഗർഭ ജലപ്രവാഹം

EB-5 വീസ അപേക്ഷാ ഫീസ് കുത്തനെ കൂട്ടി യുഎസ്: നവംബർ 30 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

അഡ്വാൻസ്ഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് വിതരണം ഒക്ടോബർ ഒമ്പതിന്

Suncor to sell offshore Canada oil stakes to Ithaca for $842 million

സൺകോർ എനർജിയുടെ ഓഫ്‌ഷോർ ഓയിൽ നിക്ഷേപങ്ങൾ ഇത്താക എനർജിക്ക് സ്വന്തം: ഇടപാട് 842 മില്യൺ ഡോളറിന്

റിമി ടോമി ലൈവ് ഇൻ കാനഡ ടൂർ: സംഗീത നിശയ്‌ക്കൊരുങ്ങി ഹാമിൽട്ടൺ

Canada fast-tracks Pacific oil pipeline to reduce US dependence as Alberta separation vote nears

യു.എസിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ പസഫിക് എണ്ണ പൈപ്പ്‌ലൈൻ പദ്ധതി വേഗത്തിലാക്കി കാനഡ

Top Picks for You
Top Picks for You