newsroom@amcainnews.com

സാധാരണക്കാർക്ക് സഹായഹസ്തമേകാൻ ഫെഡറൽ സർക്കാരുമായി ചേർന്ന് ആൽബർട്ട സർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതി

ആൽബർട്ട: സാധാരണക്കാർക്ക് താങ്ങാനാവുന്ന ഭവനങ്ങൾ നിർമ്മിക്കാൻ, ഫെഡറൽ സർക്കാരുമായി ചേർന്ന് 203 മില്യൻ ഡോളറിൻ്റെ സംയുക്ത പദ്ധതിയുമായി ആൽബർട്ട സർക്കാർ. ഈ പണം ഉപയോഗിച്ച് 25 പദ്ധതികളിലായി 2,300-ലധികം യൂണിറ്റുകൾ നിർമ്മിക്കുമെന്ന് ആൽബർട്ട സാമൂഹിക സേവന മന്ത്രി ജേസൺ നിക്സൺ പറഞ്ഞു.

യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമായി എഡ്മണ്ടൻ്റെ പ്രാന്തപ്രദേശങ്ങളിൽ നിർമ്മിക്കുന്ന വീടുകൾ മുതൽ കാൽഗറിയിലെ ഭവനരഹിതർക്കായുള്ള യൂണിറ്റുകൾ വരെ ഈ പദ്ധതിയിൽ ഉൾപ്പെടുമെന്ന് നിക്സൺ പറഞ്ഞു. 2031ടെ 82,000 യൂണിറ്റുകൾ നിർമ്മിക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ധനസഹായം ഉപയോഗപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ എന്ത് സംഭവിക്കുമെന്നതിൻ്റെ ഉദാഹരണമാണ് പുതിയ ഫണ്ടിംഗ് എന്ന് ഫെഡറൽ മന്ത്രി എലീനർ ഓൾസ്വെസ്കി വ്യക്തമാക്കി.

ആവശ്യമുള്ളവർക്ക് വീടുകൾ നിർമ്മിക്കുന്നതിനപ്പുറം, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാനഡയുടെ ഭവന വ്യവസായത്തെ ഉത്തേജിപ്പിക്കുന്നതിനും പുതിയ ഫണ്ട് സഹായകമാകുമെന്നും എലീനർ ഓൾസ്വെസ്കി കൂട്ടിച്ചേർത്തു. ശക്തമായൊരു കാനഡ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം, അതിനായി ഫെഡറൽ, പ്രവിശ്യ സർക്കാരുകൾ ഒരേ ദിശയിൽ മുന്നോട്ടു പോവുകയാണ്,” എലീനർ ഓൾസ്വെസ്കി പറഞ്ഞു.

You might also like

സൈക്ലോസ്‌പോറിയാസിസ് പകര്‍ച്ചവ്യാധി: മിഷിഗണില്‍ രണ്ടു മരണം

How a food delivery rider became a literary star, and what it says about China

ഒരു ഭക്ഷണ വിതരണക്കാരൻ എങ്ങനെ സാഹിത്യലോകത്തെ താരമായി; ഇത് ചൈനയെക്കുറിച്ച് നൽകുന്ന സൂചനകളെന്ത്?

അറ്റ്ലാൻ്റാ ചർച്ച് ഓഫ് ഗോഡ് വാർഷിക കൺവെൻഷൻ ഓഗസ്റ്റ് ഏഴ് മുതൽ

വെനസ്വേലൻ എണ്ണ ശുദ്ധീകരണശാലകൾ തകർച്ചയിൽ; പുനരുദ്ധാരണം കടുത്ത പ്രതിസന്ധിയിൽ

7 വർഷം താമസിച്ചാൽ ഗ്രീൻ കാർഡ്; പുതിയ ബിൽ അവതരിപ്പിച്ച് ഡെമോക്രാറ്റിക് സെനറ്റർ

Balochistan Independence Day: Declaration to Celebrate on August 11

ബലൂചിസ്ഥാൻ സ്വാതന്ത്ര്യദിനം: ഓഗസ്റ്റ് 11 ആഘോഷമാക്കാൻ പ്രഖ്യാപനം

Top Picks for You
Top Picks for You