newsroom@amcainnews.com

ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ സ്ഥാനാരോഹണത്തിനെത്തിയ മാര്‍ക്ക് കാര്‍ണി-സെലന്‍സ്‌കി കൂടിക്കാഴ്ച്ച നടത്തി

യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ശനിയാഴ്ച്ച റോമില്‍ നടന്ന കൂടിക്കാഴ്ചയില്‍ യുക്രെയ്‌നുള്ള കാനഡയുടെ ശക്തമായ പിന്തുണ വീണ്ടും മാര്‍ക്ക് കാര്‍ണി ആവര്‍ത്തിച്ച് പറഞ്ഞു. ഇറ്റാലിയന്‍ റിപ്പബ്ലിക്കിലെ കാനഡയുടെ ഔദ്യോഗിക വസതിയിലാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനായാണ് മാര്‍ക്ക് കാര്‍ണി റോമിലെത്തിയത്.

യുക്രെയ്നിന്റെ പൂര്‍ണ്ണ പിന്തുണയും പങ്കാളിത്തവും ഇല്ലാതെ സമാധാനം ഉണ്ടാകില്ല, യുക്രെയ്നിന് കാനഡയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും മാര്‍ക്ക് കാര്‍ണി പറഞ്ഞു. പിന്തുണയ്ക്ക് സെലെന്‍സ്‌കി മാര്‍ക്ക് കാര്‍ണിയോട് നന്ദി പറയുകയും അദ്ദേഹത്തെ യുക്രെയ്ന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്തു.

അതേസമയം സെലെന്‍സ്‌കിയെ കൂടാതെ മാര്‍ക്ക് കാര്‍ണി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നുമായി കൂടിക്കാഴ്ച നടത്തി.

You might also like

ലൊസാഞ്ചലസിലെ വയോജന കേന്ദ്രത്തില്‍ വെടിവെപ്പ്; മൂന്ന് ജീവനക്കാര്‍ക്ക് പരുക്ക്, സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

David Eby calls October 24 B.C. election, puts U.S. trade tensions at centre of campaign

അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ പ്രചാരണത്തിന്റെ കേന്ദ്രബിന്ദുയാക്കി ഒക്ടോബർ 24-ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ബി.സി. പ്രീമിയർ ഡേവിഡ് എബി

The legal battle between Trump and the media over press restrictions

മാധ്യമ വിലക്കിൽ ട്രംപും മാധ്യമങ്ങളും തമ്മിലുള്ള നിയമപോരാട്ടം

കാനഡയിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുത്തനെ ഇടിയുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

US military spending $500M on ‘war-ready’ laser weapons — and zapping drones in Iran, along US border

അമേരിക്കൻ സൈന്യം ‘യുദ്ധ സജ്ജമായ’ ലേസർ ആയുധങ്ങൾക്കായി 50 കോടി ഡോളർ ചെലവഴിക്കുന്നു – ഇറാനിലെയും യു.എസ് അതിർത്തിയിലെയും ഡ്രോണുകളെ തകർത്തെറിയുന്നു

Canada can complete trade talks with India by the end of the year

വർഷാവസാനത്തോടെ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ പൂർത്തിയാക്കാൻ കഴിയുമെന്ന് കാനഡ

Top Picks for You
Top Picks for You