newsroom@amcainnews.com

കോംഗോയിൽ ആദ്യ എബോള രോഗമുക്തി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

ജനീവ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ആദ്യ എബോള രോഗമുക്തി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) അറിയിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നയാൾ മെയ് 27 ന് സുഖം പ്രാപിച്ചുവെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. രണ്ട് തവണ വൈറസ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനു ശേഷം രോഗിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തുവെന്നും ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഓഫീസർ അനൈസ് ലെഗാൻഡ് പറഞ്ഞു. നിലവിലെ എബോള രോഗ വ്യാപനത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച ആദ്യത്തെ രോഗമുക്തിയാണിതെന്നും ലെഗാൻഡ് പറഞ്ഞു. അതേസമയം […]

സ്‌ക്രിപ്സ് സ്പെല്ലിംഗ് ബീ 2026: ഇന്ത്യൻ വംശജൻ ശ്രേയ് പരീഖ് ചാമ്പ്യൻ

വാഷിംഗ്ടൺ : 2026-ലെ സ്‌ക്രിപ്‌സ് നാഷണൽ സ്പെല്ലിംഗ് ബീ കിരീടം കാലിഫോർണിയയിൽ നിന്നുള്ള 14-കാരനായ ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥി ശ്രേയ് പരീഖ് സ്വന്തമാക്കി. 18 റൗണ്ടുകൾ നീണ്ട കടുത്ത മത്സരത്തിൽ ന്യൂജേഴ്‌സിയിൽ നിന്നുള്ള ഇഷാൻ ഗുപ്തയെ 90 സെക്കൻഡ് സ്പെൽ-ഓഫിൽ തോൽപ്പിച്ചാണ് ശ്രേയ് ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്. ജോർജിയ ടക്കറിലെ പീച്ച്ട്രീ ചാർട്ടർ മിഡിൽ സ്കൂളിലെ പന്ത്രണ്ടു വയസ്സുള്ള സർവ് ധരവാനെ മൂന്നാം സ്ഥാനം നേടി. അതേസമയം മുൻനിര സ്ഥാനങ്ങളിലുടനീളം ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളുടെ ശക്തമായ സാന്നിധ്യം […]

ബോഡി ക്യാമറകളിൽ എ.ഐ തത്സമയ പരിഭാഷ സംവിധാനം നടപ്പിലാക്കി കാൽഗറി പൊലീസ്

ചരിത്രത്തിലേക്ക് ചുവടുവെച്ച് കാൽഗറി പൊലീസ് സർവീസ്. ജൂൺ ഒന്ന് മുതൽ കാൽഗറിയിലെ പൊലീസ് ഉദ്യോഗസ്ഥർ ധരിക്കുന്ന ബോഡി ക്യാമറകളിൽ എഐ അധിഷ്ഠിതമായ തത്സമയ പരിഭാഷാ സംവിധാനം ഏർപ്പെടുത്തും. ഉദ്യോഗസ്ഥർ സംസാരിക്കുന്നത് അപ്പോൾ തന്നെ അറുപതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും. കാനഡയിൽ ഈ സംവിധാനം പൂർണ്ണമായി നടപ്പിലാക്കുന്ന ആദ്യ പോലീസ് സേനയാണ് കാൽഗറി. ആൽബർട്ടയിൽ എല്ലാ മുൻസിപ്പൽ പോലീസ് ഉദ്യോഗസ്ഥർക്കും നിലവിൽ ബോഡി ക്യാമറകൾ നിർബന്ധമാണ്. ഭാഷാപരമായ തടസ്സങ്ങൾ നീക്കാനും, അടിയന്തര സാഹചര്യങ്ങളിൽ അതിവേഗം […]

ഇന്ത്യ-കാനഡ വ്യാപാര കരാർ: തർക്ക വിഷയങ്ങൾ ഒഴിവാക്കുമെന്ന് പീയൂഷ് ഗോയൽ

ഇന്ത്യ-കാനഡ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) യാഥാർത്ഥ്യമാക്കുന്നതിനായി, ഇരുരാജ്യങ്ങൾക്കും വിയോജിപ്പുള്ളതും തർക്കങ്ങൾക്കിടയാക്കിയേക്കാവുന്നതുമായ മേഖലകളെ ചർച്ചയിൽ നിന്ന് തത്കാലം ഒഴിവാക്കാൻ തീരുമാനം. ഇരുരാജ്യങ്ങൾക്കും എളുപ്പത്തിൽ യോജിപ്പിലെത്താൻ സാധിക്കുന്ന മേഖലകൾക്ക് മുൻഗണന നൽകി ചർച്ച വേഗത്തിലാക്കുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. നിലവിൽ കരാറുമായി ബന്ധപ്പെട്ട മൂന്നാം ഘട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്ത്യക്ക് കൃഷി, ഡയറി ഫാം തുടങ്ങിയ മേഖലകളിൽ വിദേശ വിപണിക്ക് അനുമതി നൽകുന്നതിൽ കൃത്യമായ നിയന്ത്രണങ്ങളുണ്ട്. അതുപോലെ കാനഡയ്ക്കും വിയോജിപ്പുള്ള പ്രത്യേക മേഖലകൾ […]

കടുത്ത ചൂടും വരണ്ട കാലാവസ്ഥയും:  കാട്ടുതീ ഭീതിയിൽ കാനഡ

കടുത്ത ചൂടും വരണ്ട കാലാവസ്ഥയും കാരണം ഈ വർഷവും രാജ്യത്ത് ശക്തമായ കാട്ടുതീയ്ക്ക് സാധ്യതയുണ്ടെന്ന് നാച്ചുറൽ റിസോഴ്‌സസ് കാനഡ മുന്നറിയിപ്പ് നൽകി. ബ്രിട്ടീഷ് കൊളംബിയയിൽ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത മൂന്ന് മാസത്തേക്ക് രാജ്യത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയായിരിക്കും അനുഭവപ്പെടുകയെന്നാണ് കാലാവസ്ഥാ പ്രവചനം. 2023, 2025 വർഷങ്ങളിലെ അത്രയും തീവ്രമാകില്ലെങ്കിലും, സാധാരണ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കാട്ടുതീയുടെ ആഘാതം വളരെ കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ കാനഡയിലുടനീളം 65 ഇടങ്ങളിൽ കാട്ടുതീ സജീവമാണ്. […]

കാനഡയിൽ സൗജന്യ ദന്തചികിത്സ: പുതിയ അപേക്ഷകൾ ജൂൺ 2 മുതൽ

കനേഡിയൻ ഡെൻ്റൽ കെയർ പ്ലാനിൻ്റെ അടുത്ത വർഷത്തേക്കുള്ള (2026-2027) പുതിയ അപേക്ഷകൾ ജൂൺ 2 മുതൽ സ്വീകരിക്കും. സ്വകാര്യ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവരും വാർഷിക കുടുംബ വരുമാനം 90,000 ഡോളറിൽ താഴെയുമുള്ള കനേഡിയൻ പൗരന്മാർ ഈ ആനുകൂല്യത്തിന് അർഹരാണ്. ജൂൺ രണ്ട് ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ ഓൺലൈനായും ഫോൺ വഴിയും യോഗ്യരായ പൗരന്മാർക്ക് അപേക്ഷകൾ സമർപ്പിക്കാം. നിലവിൽ ഈ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവർ പരിരക്ഷ തുടരുന്നതിനായി ജൂൺ ഒന്നിനകം തങ്ങളുടെ അക്കൗണ്ടുകൾ പുതുക്കണമെന്നും ഹെൽത്ത് കാനഡ […]

കാനഡയ്ക്ക് ഭീഷണിയായി ബിഷ്‌ണോയി സംഘം: ആക്രമണത്തിന് ഒരുങ്ങി ആയിരം ഷൂട്ടർമാർ

ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോറൻസ് ബിഷ്‌ണോയി സംഘം കാനഡയ്ക്ക് ഭീഷിണിയാകുന്നു. കാനഡയിൽ വ്യാപകമാകുന്ന ഭീഷണിപ്പെടുത്തി പണം തട്ടൽ മാഫിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബിഷ്‌ണോയി സംഘത്തിന് കീഴിൽ ആയിരത്തോളം ഷൂട്ടർമാർ സജ്ജരാണെന്ന് വെളിപ്പെടുത്തിയ കത്ത് പുറത്തുവന്നു. 2025 ഓഗസ്റ്റിൽ അബോട്ട്സ്‌ഫോർഡ് പൊലീസിനാണ് സംഘം കത്തയച്ചത്. ഒരു ഗുണ്ടാസംഘാംഗത്തിൻ്റെ നാടുകടത്തലുമായി ബന്ധപ്പെട്ട ഹിയറിംഗിനിടെയാണ് കനേഡിയൻ പൊലീസ് ഓഫീസർ ഈ വിവരങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ലോറൻസ് ബിഷ്‌ണോയി സംഘം കാനഡയിൽ പ്രാദേശികമായി യുവാക്കളെ റിക്രൂട്ട് ചെയ്താണ് വിവിധ പ്രവിശ്യകളിൽ അക്രമങ്ങൾ അഴിച്ചുവിടുന്നത്. […]

സാധാരണക്കാർക്ക് ആശ്വാസമായി ഓസെംപിക് മരുന്നുകൾ കനേഡിയൻ വിപണിയിൽ

ഭാരക്കുറവിനും പ്രമേഹ നിയന്ത്രണത്തിനും ഉപയോഗിക്കുന്ന ‘ഓസെംപിക്’ ജനറിക് പതിപ്പുകൾ കനേഡിയൻ വിപണിയിലെത്തി. ഒരാഴ്ച മുൻപ് മാത്രം വിപണിയിലെത്തിയ ജനറിക് സെമാഗ്ലൂട്ടൈഡ് മരുന്നുകൾക്ക് 100 ഡോളർ മാത്രമാണ് വില വരുന്നത്. മുമ്പ് ബ്രാൻഡഡ് മരുന്നിനായി 400 ഡോളറോളം മുടക്കേണ്ടി വന്നിരുന്ന സാധാരണക്കാർക്ക് ഇത് ആശ്വാസമായി മാറിയിരിക്കുകയാണ്. കാനഡയിലെ പ്രമുഖ ഫാർമസികളായ റെക്സാൽ, ഷോപ്പേഴ്സ് ഡ്രഗ് മാർട്ട് എന്നിവിടങ്ങളിൽ പുതിയ ജനറിക് മരുന്നുകൾ ലഭ്യമായിത്തുടങ്ങി. വരും ദിവസങ്ങളിൽ കൂടുതൽ കമ്പനികൾ വിപണിയിലെത്തുന്നതോടെ വില 75 ഡോളറിലേക്ക് വരെ താഴാൻ സാധ്യതയുണ്ടെന്ന് […]

ഡാലസില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ പൊട്ടി സ്‌ഫോടനം: മൂന്ന് മരണം, അഞ്ച് പേര്‍ക്ക് പരുക്ക്

ഡാലസിലെ കെഎല്‍ റിക്കാര്‍ഡോ അപ്പാര്‍ട്ട്മെൻ്റിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപ്പാര്‍ട്ട്മെൻ്റ് പരിസരത്ത് നടന്നുവന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ പ്രകൃതിവാതക പൈപ്പ് ലൈന്‍ പൊട്ടിയതാണ് ദുരന്തത്തിന് കാരണമായത്. പൈപ്പ് ലൈന്‍ തകര്‍ന്നതിനെത്തുടര്‍ന്ന് വന്‍തോതില്‍ വാതകച്ചോര്‍ച്ച ഉണ്ടാവുകയും, ഇത് ശക്തമായ സ്‌ഫോടനത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. സ്‌ഫോടനത്തിന്‍റെ ആഘാതത്തില്‍ രണ്ട് നിലകളുള്ള അപ്പാര്‍ട്ട്മെൻ്റ് കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നു. നൂറ്റിയിരുപതോളം […]

അമിതവില: ടൊറൻ്റോയിൽ ആയിരക്കണക്കിന് ലോകകപ്പ് ടിക്കറ്റുകൾ ബാക്കി

ഫിഫ ലോകകപ്പ് മത്സരങ്ങളെ വരവേൽക്കാൻ ടൊറൻ്റോ നഗരം ഒരുങ്ങിയെങ്കിലും ടിക്കറ്റുകൾ പൂർണ്ണമായി വിറ്റുതീർന്നില്ലെന്ന് റിപ്പോർട്ട്. മത്സരങ്ങൾ ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ ആയിരക്കണക്കിന് ടിക്കറ്റുകളാണ് ഇനിയും അവശേഷിക്കുന്നത്. കാനഡയും ബോസ്നിയ ആൻഡ് ഹെർസഗോവിനയും തമ്മിൽ ടൊറൻ്റോയിൽ നടക്കുന്ന ആദ്യ മത്സരത്തിന്‍റെ ഏറ്റവും കുറഞ്ഞ നിരക്ക് 1,370 ഡോളറാണ്. മുന്തിയ സീറ്റുകളുടെ നിരക്ക് 3,100 ഡോളറിന് മുകളിലാണ്. ടിക്കറ്റുകളുടെ ഈ അമിത വിലയാണ് തങ്ങളെ അകറ്റി നിർത്തുന്നതെന്ന് പ്രാദേശിക ആരാധകർ പറയുന്നു. ടിക്കറ്റ് നിരക്കിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ […]