newsroom@amcainnews.com

ബോഡി ക്യാമറകളിൽ എ.ഐ തത്സമയ പരിഭാഷ സംവിധാനം നടപ്പിലാക്കി കാൽഗറി പൊലീസ്

ചരിത്രത്തിലേക്ക് ചുവടുവെച്ച് കാൽഗറി പൊലീസ് സർവീസ്. ജൂൺ ഒന്ന് മുതൽ കാൽഗറിയിലെ പൊലീസ് ഉദ്യോഗസ്ഥർ ധരിക്കുന്ന ബോഡി ക്യാമറകളിൽ എഐ അധിഷ്ഠിതമായ തത്സമയ പരിഭാഷാ സംവിധാനം ഏർപ്പെടുത്തും. ഉദ്യോഗസ്ഥർ സംസാരിക്കുന്നത് അപ്പോൾ തന്നെ അറുപതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും. കാനഡയിൽ ഈ സംവിധാനം പൂർണ്ണമായി നടപ്പിലാക്കുന്ന ആദ്യ പോലീസ് സേനയാണ് കാൽഗറി. ആൽബർട്ടയിൽ എല്ലാ മുൻസിപ്പൽ പോലീസ് ഉദ്യോഗസ്ഥർക്കും നിലവിൽ ബോഡി ക്യാമറകൾ നിർബന്ധമാണ്.

ഭാഷാപരമായ തടസ്സങ്ങൾ നീക്കാനും, അടിയന്തര സാഹചര്യങ്ങളിൽ അതിവേഗം ഇടപെടാനും, വിവിധ ഭാഷകൾ സംസാരിക്കുന്ന പ്രവാസികളുമായി നല്ല ബന്ധം സ്ഥാപിക്കാനും ഈ മാറ്റം സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു. ക്യാമറയിലെ ഒരു ബട്ടൺ അമർത്തിയാൽ ഈ സംവിധാനം പ്രവർത്തിച്ചു തുടങ്ങും. ഈ വിവർത്തനങ്ങൾ വീഡിയോയോടൊപ്പം തന്നെ റെക്കോർഡ് ചെയ്യപ്പെടും.

വരും വർഷങ്ങളിൽ കാനഡയിലെ കൂടുതൽ പോലീസ് സേനകൾ ഈ സാങ്കേതികവിദ്യ സ്വീകരിക്കുമെന്നാണ് കരുതുന്നത്. നിലവിൽ തെളിവുകൾ പരിശോധിക്കുന്നതിനും ഫയലുകൾ ക്രമീകരിക്കുന്നതിനും കാൽഗറി പോലീസ് എ.ഐ ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ വൻ സാമ്പത്തിക ലാഭവും സമയലാഭവുമാണ് സേനയ്ക്കുണ്ടായിട്ടുള്ളത്.

You might also like

‘കെയർ-ഫസ്റ്റ്’ ഓട്ടോ ഇൻഷുറൻസ്: വാഹന ഉടമകൾക്ക് ആശ്വാസമേകി ആൽബർട്ട സർക്കാർ

Malayalam film 'Haaf' makes history at the Toronto International Film Festival

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി മലയാള ചിത്രം ‘ഹാഫ്’

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 576 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

Green card applicants can now be rejected over use of Medicaid, food stamps & free school lunch programmes

മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ, സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതികൾ എന്നിവ ഉപയോഗിച്ചാൽ ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കപ്പെടാം

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

Top Picks for You
Top Picks for You