newsroom@amcainnews.com

അമിതവില: ടൊറൻ്റോയിൽ ആയിരക്കണക്കിന് ലോകകപ്പ് ടിക്കറ്റുകൾ ബാക്കി

ഫിഫ ലോകകപ്പ് മത്സരങ്ങളെ വരവേൽക്കാൻ ടൊറൻ്റോ നഗരം ഒരുങ്ങിയെങ്കിലും ടിക്കറ്റുകൾ പൂർണ്ണമായി വിറ്റുതീർന്നില്ലെന്ന് റിപ്പോർട്ട്. മത്സരങ്ങൾ ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ ആയിരക്കണക്കിന് ടിക്കറ്റുകളാണ് ഇനിയും അവശേഷിക്കുന്നത്. കാനഡയും ബോസ്നിയ ആൻഡ് ഹെർസഗോവിനയും തമ്മിൽ ടൊറൻ്റോയിൽ നടക്കുന്ന ആദ്യ മത്സരത്തിന്‍റെ ഏറ്റവും കുറഞ്ഞ നിരക്ക് 1,370 ഡോളറാണ്. മുന്തിയ സീറ്റുകളുടെ നിരക്ക് 3,100 ഡോളറിന് മുകളിലാണ്. ടിക്കറ്റുകളുടെ ഈ അമിത വിലയാണ് തങ്ങളെ അകറ്റി നിർത്തുന്നതെന്ന് പ്രാദേശിക ആരാധകർ പറയുന്നു.

ടിക്കറ്റ് നിരക്കിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും കുറഞ്ഞ നിരക്കിൽ സ്റ്റേഡിയം നിറയ്ക്കുന്നതിനേക്കാൾ ഉയർന്ന നിരക്കിൽ ടിക്കറ്റുകൾ വിറ്റ് പരമാവധി ലാഭം കൊയ്യാനാണ് ഫിഫ ശ്രമിക്കുന്നതെന്ന് കോൺകോർഡിയ സർവകലാശാല പ്രൊഫസർ മോഷെ ലാൻഡർ വ്യക്തമാക്കി. പങ്കാളിത്ത രാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ അനുവദിക്കാത്തതിനെതിരെ ഡിസംബറിൽ ആഗോളതലത്തിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഫിഫ ചില ടിക്കറ്റുകളുടെ നിരക്ക് കുറച്ചിരുന്നു. കാനഡയിലെ മത്സരങ്ങൾ നടക്കുന്ന ടൊറൻ്റോയിലും വാൻകൂവറിലുമായി ലോകകപ്പ് നടത്തുന്നതിന് ഒരു ബില്യൺ ഡോളറിലധികം പൊതുപണം ചിലവഴിക്കേണ്ടി വരുമെന്നാണ് ഫെഡറൽ ബജറ്റ് വാച്ച്‌ഡോഗിന്‍റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

You might also like

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

മാർക്ക് കാര്‍ണിക്കെതിരെ വധഭീഷണി: കാൽഗറി സ്വദേശി അറസ്റ്റിൽ

'Killer bahu left out of will': What triggered Kanpur pharma trader's murder plot

വില്ലിൽ നിന്ന് ‘കൊലയാളി മരുമകൾ’ പുറത്തായി; കാൺപൂർ ഫാർമ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിൽ

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

Body of a woman found inside a trash can on a New York beach

ന്യൂയോർക്കിലെ ബീച്ചിൽ ചവറ്റുകുട്ടയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

Top Picks for You
Top Picks for You